ഉത്ര വധക്കേസില്‍ മൂര്‍ഖന്‍ പാമ്ബിനെ കൊണ്ട് ഡമ്മിയില്‍ കടിപ്പിച്ചുള്ള തെളിവെടുപ്പ് ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലം: ഉത്ര വധക്കേസില്‍ മൂര്‍ഖന്‍ പാമ്ബിനെ കൊണ്ട് ഡമ്മിയില്‍ കടിപ്പിച്ചുള്ള തെളിവെടുപ്പ് ദൃശ്യങ്ങള്‍ പുറത്ത്. കേസില്‍ തെളിവായി ഈ ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

പാമ്ബ് ഒരാളെ സ്വയം കടിക്കുമ്ബോഴും മറ്റൊരാള്‍ പ്രകോപിപ്പിച്ച്‌ കടിപ്പിക്കുമ്ബോഴുമുണ്ടാകുന്ന മുറിവിലെ വ്യത്യാസമാണ് തെളിവെടുപ്പില്‍ പരിശോധിച്ചത്. കൊല്ലത്തെ അരിപ്പ വനംവകുപ്പ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് മൂന്ന് പാമ്ബുകളെ ഉപയോഗിച്ച്‌ ഇത്തരമൊരു പരീക്ഷണം നടത്തിയത്. കൊല്ലം മുന്‍ റൂറല്‍ എസ്.പി ഹരിശങ്കര്‍ നേതൃത്വം നല്‍കി.

ഉത്രയുടെ ശരീരത്തില്‍ നീളം കൂടിയ രണ്ട് മുറിവുകളാണുണ്ടായിരുന്നത്. ഇത് പാമ്ബിനെ പ്രകോപിപ്പിച്ച്‌ കടിപ്പിക്കുമ്ബോളുണ്ടാകുന്ന മുറിവിന് സമാനമാണ്.

അതേസമയം, ഉത്ര വധക്കേസില്‍ വിധി ഉടനെയുണ്ടാകും. കേസിലെ അന്തിമവാദം നേരത്തെ പൂര്‍ത്തിയായിരുന്നു. നാളെ കേസ് വീണ്ടും പരിഗണിക്കുമ്ബോള്‍ വിധിപ്രഖ്യാപന തീയതി കോടതി പറഞ്ഞേക്കും.

ഉത്രയെ പാമ്ബിനെക്കൊണ്ട് കടിപ്പിച്ചതാണെന്ന് ഭര്‍ത്താവ് സൂരജ് മൊഴിനല്‍കിയതായി വ​നം കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ന്ന ഫോ​റ​സ്​​റ്റ്​ റേ​ഞ്ച് ഓ​ഫി​സ​റാ​യ ബി.​ആ​ര്‍. ജ​യ​ന്‍ നേരത്തെ പറഞ്ഞിരുന്നു. പ്ലാ​സ്​​റ്റി​ക് കു​പ്പി​യി​ല്‍​നി​ന്ന് പു​റ​ത്തി​റ​ക്കി​യ മൂ​ര്‍​ഖ​െന്‍റ ത​ല​യി​ല്‍ വ​ടി​കൊ​ണ്ട് കു​ത്തി​പ്പി​ടി​ച്ച്‌ ഉ​ത്ര​യു​ടെ കൈ​യി​ല്‍ ര​ണ്ടു​പ്രാ​വ​ശ്യം ക​ടി​പ്പി​ച്ചതായി സൂരജ് ഫോ​റ​സ്​​റ്റ്​ റേ​ഞ്ച് ഓ​ഫി​സര്‍ക്ക് മൊ​ഴി ന​ല്‍​കിയിരുന്നു.

Related posts

Leave a Comment