അനുപമയുടെ കുട്ടിയെ തട്ടിയെടുത്തതിൽ നടന്നതെല്ലാം കള്ളക്കളി ; ഡി വൈ എഫ് ഐ നേതാവ് ഷിജുഖാനും സംശയ നിഴലിലേക്ക്

തിരുവനന്തപുരം: പേരൂർക്കടയിലെ ദത്തിൽ നടന്നതെല്ലാം കള്ളക്കളിയെന്ന് സൂചന. അനുപമയും അജിത്തും പരാതിയുമായി എത്തിയപ്പോൾ ദത്ത് നൽകിയത് അവരുടെ കുട്ടിയെ അല്ലെന്ന് പോലും വരുത്താൻ ശ്രമിച്ചു. മലാലയും പെലെയും പിന്നെ സിദ്ധാർത്ഥും.. ഈ മൂന്ന് കുട്ടികളെ വച്ചായിരുന്നു ഈ കള്ളക്കളികളെല്ലാം. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനമാണ് നടക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയയിൽ വൈറലാണ്.ഫേസ്ബുക്കിലെ കുറിപ്പിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയും ഡി വൈ എഫ് ഐ നേതാവുമായ ഷിജുഖാനു ഇതുമായി ബന്ധമുള്ളതായി ആരോപണം ഉണ്ട്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

2020 ഒക്ടോബർ 22 രാത്രി 12.30-
ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി Dr.ഷിജുഖാൻ്റെ നിർദ്ദേശപ്രകാരം അനുപമയുടെ മാതാപിതാക്കളിൽ നിന്നും,കുഞ്ഞിനെ അമ്മത്തൊട്ടിലിൻ്റെ മുന്നിൽനിന്നും,ജീവനക്കാർ ഏറ്റുവാങ്ങുന്നു.
രാത്രി 12.45- തൈക്കാട് ആശുപത്രിയിലെത്തിച്ച കുഞ്ഞ് ‘പെൺകുട്ടി’യാണ് എന്ന് വ്യാജമായി രേഖപ്പെടുത്തുന്നു.(ഷിജുഖാൻ്റെ നിർദ്ദേശപ്രകാരമാണ് തിരിമറിയെന്ന് പരാതി)
ഓക്ടോബർ 23- പെൺകുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന സന്ദേശം ഉയർത്തിപ്പിടിക്കാൻ സമിതിയ്ക്ക് കൈമാറിക്കിട്ടിയ ‘പെൺകുഞ്ഞിന്’ മലാല എന്നു പേരിട്ടതായി ഷിജുഖാൻ്റെ പത്രക്കുറിപ്പ്.
എന്നാൽ,തൈക്കാട് ആശുപത്രിയിലെ ചില ജീവനക്കാർ സത്യം പുറത്തുവിട്ടതോടെ,അബദ്ധം പറ്റിയതാണെന്ന് പറഞ്ഞ് കുട്ടിയ്ക്ക് ‘എഡ്സൺ പെലെ’ എന്നു പേരിട്ടതായി അടുത്ത ദിവസം തിരുത്തിയ പത്രക്കുറിപ്പിറക്കുന്നു.
അടുത്ത ട്വിസ്റ്റ്-
‘എഡ്സൺ പെലെ’ എന്നു പേരിട്ടത് ഓക്ടോബർ 23ന് രാത്രിയിൽ ലഭിച്ച മറ്റൊരു കുട്ടിയ്ക്ക്.!
അനുപമയുടെ കുഞ്ഞിന് സിദ്ധാർത്ഥ് എന്നു പേരിട്ട്,എല്ലാ നടപടികളും കുട്ടിയുടെ കാര്യവും രഹസ്യമായി വയ്ക്കുന്നു.
അനുപമയുടെയും അജിത്തിൻ്റെയും പരാതി നിലനിൽക്കെത്തന്നെ സിദ്ധാർത്ഥിൻ്റെ എല്ലാ വിവരങ്ങളും അറിയുന്ന ഷിജുഖാനും സമിതിയും കുട്ടിയെ ആന്ധ്ര സ്വദേശികൾക്ക് ദത്ത് നൽകി.DNA പരിശോധന ആവശ്യപ്പെട്ടപ്പോൾ ‘എഡ്സൺ പെലെയുടെ’ റിസൽറ്റ് കാണിച്ച് കബളിപ്പിച്ചു മടക്കിയയക്കുന്നു.
അനുപമയേയും അജിത്തിനെയും നേരിട്ടറിയുന്ന അവരുടെ നേതാവ് കൂടിയാണ് DYFl സംസ്ഥാന സെക്രട്ടറിയേറ്റംഗമായ ഷിജുഖാൻ.ബാലസംഘത്തിൻ്റെയും SFIയുടെയും സംസ്ഥാന പ്രസിഡൻ്റായിരുന്നു.
സത്യത്തിൽ ഇവനൊക്കെയുള്ള നാട്ടിൽ ജീവിക്കാൻ പേടി തോന്നുന്നില്ലേ?

Related posts

Leave a Comment