Featured
എല്ലാം സർവസജ്ജം, ‘കൈ’പ്പിടിയിലാകാൻ കർണാടക

- VEEKSHANAM WEB BUREAU
ബെംഗളൂരു: കർണാടക നിയമസഭയിലേക്ക് ബുധനാഴ്ച നടന്ന വോട്ടെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ശനിയാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. ആകെയുള്ള 224 നിയോജക മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകൾ ഉപയോഗിച്ചതിനാൽ ആദ്യഫല സൂചനകൾ രാവിലെ ഒൻപതു മുതൽ തന്നെ പ്രതീക്ഷിക്കാം. ആദ്യം ബെംഗളൂരു നഗരാതിർത്തിയിലെ ഫലങ്ങളാകും ലഭിക്കുക. കോസ്റ്റൽ മേഖലയിലെ ഫലങ്ങൾ അവസാനം അറിയും. മുഴുവൻ ഫലങ്ങളും ഉച്ചയോടെ അറിയുമെന്നാണു പ്രതീക്ഷ.
സംസ്ഥാനത്തുടനീളമുള്ള 36 കേന്ദ്രങ്ങളിൽ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. നിയമസഭയിലെ 224 സീറ്റുകളിലേക്കാണ് ജനവിധി തേടുന്നത്. സംസ്ഥാനത്ത് മെയ് 10ന് നടന്ന വോട്ടെടുപ്പിൽ 73.19 ശതമാനം പോളിങ് രേഖപ്പെടുത്തി.
224 അംഗ വിധാൻസഭയിൽ കോൺഗ്രസ് 142-150 സീറ്റുകൾ വരെ പ്രതീക്ഷിക്കുന്നു. കോൺഗ്രസ് വ്യക്തമായ ലീഡ് നേടുമെന്നാണ് മിക്ക പോൾ സർവേകളും പ്രവചിച്ചിരിക്കുന്നത്. അതേ സമയം, എച്ച്.ഡി. ദേവെഗൗഡ നയിക്കുന്ന ജനതാ ദൾ എസിന്റെ തെരഞ്ഞെടുപ്പ് ഫലം നിർണായകമാകും. 25-35 സീറ്റുകളാണ് ജെഡിഎസ് പ്രതീക്ഷിക്കുന്നത്.
2018ലെ തെരഞ്ഞെടുപ്പിൽ ബെജെപി 104 സീറ്റ് നേടി വലിയ കക്ഷിയായെങ്കിലും 80 സീറ്റ് നേടിയ കോൺഗ്രസും 37 സീറ്റ് നേടിയ ജെഡിഎസും ചേർന്ന് മന്ത്രിസഭ രൂപീകരിച്ചിരുന്നു. ഒരു വർഷത്തിനുള്ളിൽ ഈ മന്ത്രി സഭ മറിച്ചിട്ട് ആദ്യം യെദിയൂരപ്പയും പിന്നീട് ബസവ് രാജ് ബൊമ്മെയും മുഖ്യമന്ത്രിമാരായി. കർണാടകത്തിൽ സമീപകാലത്തൊന്നും ഒരു സർക്കാരിനും ഭരണത്തുടർച്ച ലഭിച്ചിട്ടില്ല. ബൊമ്മെ ഭരണത്തിനെതിരേ അതിശക്തമായ ജനവികാരമാണുള്ളത്. അതു തെരഞ്ഞെടുപ്പില് പ്രതിഫലിക്കുമെന്നാണ് തെരഞ്ഞെടുപ്പിനു മുൻപും ശേഷവും പുറത്തു വന്ന മിക്ക സർവെകളിലും വ്യക്തമായിട്ടുള്ളത്.
Featured
കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം: ഓട്ടോറിക്ഷയും ഡ്രൈവറും കസ്റ്റഡിയിൽ

കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ അഞ്ചാം ദിവസവും പ്രതികളെ കിട്ടാതെ പൊലീസ്. അന്വേഷണത്തിൻറെ ഭാഗമായി ഡിഐജി നിശാന്തിനി കൊട്ടാരക്കരയിലെ റൂറൽ എസ്പി ഓഫീസിലെത്തി. കൊല്ലം ജില്ലയിലെ ഡിവൈഎസ്പിമാരും ഓഫീസിലെത്തിയിട്ടുണ്ട്. അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് കൂടുതൽ സൂചന ലഭിച്ചതിൻറെ ഭാഗമായി തുടരന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിനായാണ് ഉന്നത പൊലീസ് സംഘം യോഗം ചേരുന്നത്.
അതേ സമയം സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഓട്ടോ റിക്ഷയും ഡ്രൈവര്റും പൊലീസ് കസ്റ്റഡിയിൽ. നേരത്തെ ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഡ്രൈവറെയും അന്വേഷണ സംഘം ഇന്നു കസ്റ്റഡിയിലെടുത്തത്. ഈ ഓട്ടോയിൽ സഞ്ചരിച്ചവരുടെ ഉൾപ്പടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുളമടയിലെ പെട്രോൾ പമ്പിൽനിന്നാണ് സിസിടിവി ദൃശ്യം ലഭിച്ചത്. ചിറക്കര ഭാഗത്ത് വച്ച് പിന്തുർന്നാണ് ഓട്ടോറിക്ഷ പൊലീസ് പിടികൂടിയത്.ഈ ഭാഗത്താണ് കുട്ടിയെ തട്ടികൊണ്ടു പോയ ശേഷം സ്വിഫ്റ്റ് കാറും എത്തിയത്. സംഭവ ദിവസം ഓട്ടോ പാരിപ്പള്ളിയിൽ പെട്രോൾ പമ്പിൽ നിന്ന് ഡീസൽ അടിക്കുന്ന ദൃശ്യവും പൊലീസിന് കിട്ടിയിട്ടുണ്ട്. കെ.എൽ.2 രജിസ്ട്രേഷൻ ഉള്ള ഓട്ടോയിൽ തന്നെയാണോ പ്രതികൾ സഞ്ചരിച്ചതെന്ന് ഉറപ്പിക്കും.
ഓട്ടോ ഡ്രൈവറിൽനിന്നും കൂടുതൽ വിവരങ്ങൾ ആരായുന്നതിനായാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഓട്ടോയ്ക്കും ഡ്രൈവർക്കും കേസുമായി ബന്ധമില്ലെങ്കിൽ വിട്ടയച്ചേക്കും.
Featured
അഞ്ചിൽ അങ്കം: കോൺഗ്രസ് മുന്നേറ്റം പ്രവചിച്ച് എക്സിറ്റ്പോൾ ഫലങ്ങൾ

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ്പോൾ ഫലങ്ങളിൽ കോൺഗ്രസ് മുന്നേറ്റം. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോൾ ഫലങ്ങളാണ് പുറത്തുവന്നത്. എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും ഛത്തീസ്‌ഗഢിൽ കോൺഗ്രസിന് ഭരണത്തുടർച്ച പ്രവചിക്കുന്നു.
രാജസ്ഥാനിൽ ഇന്ത്യാ ടുഡേ സർവേ പ്രകാരം കോൺഗ്രസ് 86 മുതൽ 106 വരെ സീറ്റുകൾ നേടും. ബിജെപി 80-100 സീറ്റുകളാവും നേടാനാവുക. മധ്യപ്രദേശിലും വിവിധ സർവേകൾ കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുമ്പോൾ റിപ്പബ്ലിക് ടിവി ബിജെപിക്ക് സാധ്യത കൽപ്പിക്കുന്നു. തെലങ്കാനയിലും കോൺഗ്രസിനാണ് മുൻതൂക്കം.
രാജസ്ഥാൻ
ഇന്ത്യ ടുഡേ – ആക്‌സിസ് മൈ ഇന്ത്യ: കോൺഗ്രസ്: 86-106, ബിജെപി : 80-100
ടൈംസ് നൗ: ബിജെപി: 115, കോൺഗ്രസ്: 65
സിഎൻഎൻ-ന്യൂസ് 18: ബിജെപി: 119, കോൺഗ്രസ്: 74
മറ്റുള്ളവർ: 9-18
മധ്യപ്രദേശ്
സിഎൻഎൻ ന്യൂസ്-18: കോൺഗ്രസ് : 113, ബിജെപി: 112
മറ്റുള്ളവർ: 5
റിപ്പബ്ലിക് ടിവി: ബിജെപി: 118-130, കോൺഗ്രസ്: 97-107, മറ്റുള്ളവർ: 0-2
ടിവി9: കോൺഗ്രസ്: 111-121, ബിജെപി: 106- 116, മറ്റുള്ളവർ: 0
ഇന്ത്യ ടുഡേ – ആക്‌സിസ് മൈ ഇന്ത്യ: കോൺഗ്രസ് : 111-121, ബിജെപി : 106-116, മറ്റുള്ളവർ: 0-6
ഛത്തീഗ്ഡ്
ഇന്ത്യ ടുഡേ – ആക്‌സിസ് മൈ ഇന്ത്യ: കോൺഗ്രസ്: 40-50, ബിജെപി: 36-46, മറ്റുള്ളവർ: 1-5
ന്യൂസ്18: കോൺഗ്രസ് – 46, ബിജെപി – 41
റിപ്പബ്ലിക് ടിവി: കോൺഗ്രസ് – 52, ബിജെപി 34-42
തെലങ്കാന
ന്യൂസ്18: കോൺഗ്രസ് – 52, ബിആർഎസ്: 58, ബിജെപി : 10, എഐഎംഐഎം: 5
ചാണക്യ പോൾ: കോൺഗ്രസ്: 67-78, ബിആർഎസ്: 22-31, ബിജെപി: 6-9
മിസോറം
ന്യൂസ്18: സോറം പീപ്പിൾസ് മൂവ്മെന്റ് – 20, എംഎൻഎഫ്: 12, കോൺഗ്രസ്: 7, ബിജെപി: 1
Featured
ഓങ്കാർ നാഥ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

കൊല്ലം: പുനലൂരിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ മുൻ കായിക താരം ഓംകാർ നാഥ് (25) അന്തരിച്ചു. തൊളിക്കോട് സ്വദേശി ആണ് . കൊല്ലം -തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് പള്ളിക്ക് സമീപം ഇന്നലെ രാത്രി 12നായിരുന്നു അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇയാൾ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. നിയന്ത്രണം വിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ദേശീയ മെഡൽ ജേതാവും എംഎ കോളേജ് മുൻ കായികതാരവുമാണ് ഓംകാർ നാഥ്. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഹവിൽദാറാണ് ഓംകാർനാഥ്.
ഇന്നലെ രാത്രിയാണ് സംഭവം. അമിതവേഗത്തിലെത്തിയ ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad4 weeks ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login