News
‘എല്ലാവര്‍ക്കും വേണ്ടത് പണമാണ് ‘; ഡോ.ഷഹന ജീവനൊടുക്കിയത് സുഹൃത്ത് വിവാഹ വാഗ്ഗ്ദാനത്തില്‍ നിന്നു പിന്മാറിയതിനു പിന്നാലെ
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ വനിത യുവ ഡോക്ടറെ വാടക ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ വിവാഹ വാഗ്ദാനത്തില്‍ പൊലീസ് അന്വേഷണം നടത്തും. ആരോപണ വിധേയനായ യുവ ഡോക്ടറെ പൊലീസ് ചോദ്യം ചെയ്തേയ്ക്കും. കേസൊതുക്കി തീര്‍ത്താല്‍ ഇതൊരു വെറും ആത്മഹത്യാക്കേസാകും. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ചോദിക്കുന്നതും കുറ്റമാണ്. അതിലേക്ക് അന്വേഷണം കടക്കുമോ എന്നതാണ് നിര്‍ണ്ണായകം. പി ജി അസോസിയേഷന്‍ സംസ്ഥാന ഭാരവാഹിയായ ഡോക്ടര്‍ക്കെതിരെയാണ് പരാതി.
സര്‍ജറി വിഭാഗത്തില്‍ രണ്ടാംവര്‍ഷ പി.ജി ഡോക്ടറായ വെഞ്ഞാറമൂട് മൈത്രീ നഗര്‍ നാസ് മന്‍സിലില്‍ പരേതനായ അബ്ദുള്‍ അസീസിന്റെയും ജമീലയുടെയും മകള്‍ ഷഹ്ന. എ.ജെയാണ് (27) മരിച്ചത്. അനസ്തേഷ്യ മരുന്ന് വീര്യംകൂടിയ അളവില്‍ കുത്തിവച്ച് ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മുറിക്കുള്ളില്‍ നിന്ന് മരുന്നുകുപ്പിയും സിറിഞ്ചും ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തി. ബന്ധുക്കളാണ് വിവാഹ വാഗ്ദാനവും സ്ത്രീധനവും ചര്‍ച്ചയാക്കിയത്. ആത്മഹത്യാ കുറിപ്പിലും സൂചനയുണ്ട്. അതുകൊണ്ടാണ് ഡോക്ടറെ ചോദ്യം ചെയ്യുന്നത്.
News
പാലക്കാട് ബ്രുവറി : സിപിഎം -ബിജെപി സംയുക്‌ത സംരംഭം : സന്ദീപ് വാരിയർ
റിയാദ് : പാലക്കാട് ആരംഭിക്കാൻ കേരള സർക്കാർ അനുമതി നൽകിയ ഒയാസിസ് ബ്രൂവറീസ് സിപിഎം -ബിജെപി മദ്യ നിർമാണ സംയുക്‌ത സംരംഭമെന്ന് സന്ദീപ് വാരിയർ റിയാദിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഒഐസിസി റിയാദ് പാലക്കാട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന “പാലക്കാടൻ തേര് ” എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയാണ് അദ്ദേഹം.
ഇന്നലെ ഈ വിഷയം പ്രതിപക്ഷ നേതാവ് ആരോപണവുമായി ഉന്നയിച്ചിരുന്നു. ബിജെപി യുടെ സഖ്യകക്ഷിയായിരുന്ന അകാലിദളിന്റെ എം എൽ എ യുടെതാണ് ഒയാസിസ് ബ്രൂവറീസ്. ഇദ്ദേഹത്തിന് ബിജെപിയുടെ ഉന്നത നേതൃത്വമായും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥുമായും വളരെ അടുത്ത ബന്ധമാണുള്ളത്.
ഉത്തർപ്രദേശിൽ വൻകിട സംരംഭങ്ങൾക്ക് നിക്ഷേപമിറക്കിയിട്ടുള്ള എം എൽ എ യുടെ കമ്പനിക്കെതിരെ മദ്യ നിർമാണവുമായി ബന്ധപ്പെട്ടും ജലമലിനീകരണം, ജല ചൂഷണം ഉൾപ്പടെയുള്ള കേസുകളിൽ നടപടി നേരിട്ടട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേററ്റ് രജിസ്റ്റർ ചെയ്ത നിരവധി കേസുകളിൽ അന്വേഷണം നേരിടുന്നുണ്ട്.
ഇത്തരം ആരോപണങ്ങൾ നേരിടുന്ന കമ്പനിയെ സർക്കാർ പാലക്കാട്ടേയ്ക്കു കൊണ്ടുവരുന്നതിന് പിന്നിൽ സിപിഎം- ബിജെപി അജണ്ടയാണ് നടപ്പിലാക്കുന്നെതെന്ന് സ്വാഭാവീകമായും സംശയിക്കേണ്ടതാണ്. എന്തുകൊണ്ടാണ് ഈ കമ്പനിക്ക് അനുവാദം നൽകിയതെന്ന് സർക്കാർ വ്യകതമാക്കണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു.
Kuwait
കാഞ്ഞങ്ങാട് സി എച്ച് സെന്റർ കുവൈത്ത് ചാപ്റ്റർ ന് പുതിയ സാരഥികൾ
കുവൈറ്റ് സിറ്റി : കാഞ്ഞങ്ങാട് സി എച്ച് സെന്റർ കുവൈത്ത് ചാപ്റ്റർ ജനറൽ ബോഡിയും 2025-2027 വർഷത്തെ കമ്മിറ്റിയും ചെയർമാൻ ഖാലിദ് കൂളിയങ്കാലിന്റെ അധ്യക്ഷതയിൽ അപ്സര ചാരിറ്റബൾ ട്രസ്റ്റ് ചെയർമാൻ മഹമൂദ് അപ്സര ഉദ്‌ഘാടനം ചെയ്തു. കൺവീനർ മുഹമ്മദ് അലി ബദരിയ പ്രവർത്തന റിപ്പോർട്ടും, വൈസ് ചെയർമാൻ പി എ നാസർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
2025-2027 വർഷത്തെക്കുള്ള പുതിയ ഭാരവാഹികളായി ഖാലിദ് കൂളിയങ്കാൽ ( ചെയർമാൻ), ഫൈസൽ സി എച്ച് (വർക്കിങ് ചെയർമാൻ), ഫൈസൽ പാറപ്പള്ളി (ജനറൽ കൺവീനർ), പി എ നാസർ (ട്രഷറർ), യൂസഫ് കൊതിക്കാൽ, ഹാരിസ് മുട്ടുന്തല, മജീദ് സി എച്ച്, ഇക്ബാൽ കുശാൽ നഗർ, മുഹമ്മദ് മാണിക്കോത്ത് (വൈസ് ചെയർമാൻമാർ) മുഹമ്മദ് അലി ബദരിയ, അഷ്‌റഫ് കുചാണം, മഹ്‌റൂഫ് കൂളിയങ്കാൽ, ഷംസു ബദരിയ, കരീം ചിത്താരി (കൺവീനർമാർ) എന്നിവരെ തെരഞ്ഞെടുത്തു. കുവൈത്ത് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഇക്ബാൽ മാവിലാടം തിടഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ കമ്മിറ്റിക്ക് കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ നേതാക്കളായ ഖാലിദ് പള്ളിക്കര, കുതുബുദ്ധീൻ, സുഹൈൽ ബല്ല, സാധു സംരക്ഷണ സംഘം പ്രസിഡന്റ് ഹസ്സൻ ബല്ല എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹസ്സൻ ബല്ലയുടെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിന് ഫൈസൽ പാറപ്പള്ളി സ്വാഗതവും അഷ്‌റഫ് കുചാണം നന്ദിയും പറഞ്ഞു.
News
ശാസ്താംകോട്ട തടാക സംരക്ഷണം: സർക്കാരും എംഎൽഎയും ഉത്തരവാദിത്വം കാട്ടണം: പി എസ് അനുതാജ്
കൊല്ലം: ശാസ്താംകോട്ട തടാക സംരക്ഷണത്തെ സംസ്ഥാന സർക്കാരും സ്ഥലം എംഎൽഎയും ഗൗരവകരമായി കാണണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് അനുതാജ്. തടാകത്തിന്റെ സംരക്ഷണത്തിന് വേണ്ടി കേന്ദ്രസർക്കാർ അനുവദിച്ച തുക സംസ്ഥാന സർക്കാർ പൂർണ്ണമായും ചെലവഴിക്കാത്തത് തികഞ്ഞ അലംഭാവമാണ്. സ്ഥലം എംഎൽഎയ്ക്ക് ശാസ്താംകോട്ട തടാകത്തോട് പ്രേമം ഉണ്ടാകുന്നത് തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ്. സംസ്ഥാന സർക്കാരും തടാക സംരക്ഷണത്തിനു വേണ്ടി യാതൊരുവിധത്തിലുള്ള ഇടപെടലുകളും നടത്തുന്നതുമില്ല. തടാക സംരക്ഷണത്തെ സർക്കാരും എംഎൽഎയും അടിയന്തര വിഷയമായി കാണണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured5 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login