Connect with us
48 birthday
top banner (1)

Kerala

സമരത്തിൽ എല്ലാവരും അണിചേരണമെന്ന് സുധാകരൻ

Avatar

Published

on

തിരുവനന്തപുരം: അഴിമതി ക്യാമറയ്‌ക്കെതിരേ കോൺഗ്രസ് നാളെ നടത്തുന്ന സുപ്രധാന സമരത്തിൽ ഇടതുപക്ഷക്കാരും ബിജെപിക്കാരും ഉൾപ്പെടെ എല്ലാ ജനവിഭാഗങ്ങളും അണിചേരണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അഭ്യർത്ഥിച്ചു. അഴിമതിയും ജനദ്രോഹവും മുഖമുദ്രയായ എഐ ക്യാമറ പദ്ധതിയെ പ്രക്ഷോഭത്തിലൂടെയും നിയമപോരാട്ടത്തിലൂടെയും തോല്പിക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. മതിയായ സിഗ്നലുകളോ, തയാറെടുപ്പോ ഇല്ലാതെ നടപ്പാക്കിയ ചതിക്കെണിയിൽ കുടുങ്ങാൻ പോകുന്നത് കോൺഗ്രസുകാർ മാത്രമല്ലെന്ന് സിപിഎമ്മിന്റെയും ബിജെപിയുടെയും അണികൾ ഓർക്കണമെന്ന് സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുവിന് അഞ്ചുവർഷവും ശുഷ്‌കമായ ഖജനാവിലേക്ക് ആജീവനാന്തകാലവുമാണ് അഴിമതി ക്യാമറിയലൂടെ പണം എത്തുന്നത്. തിങ്കളാഴ്ച പദ്ധതി നടപ്പാക്കുമ്പോൾ ഉയരുന്ന ജനരോഷം കാണാതിരിക്കാനാണ് മുഖ്യമന്ത്രി തൊട്ടടുത്ത ദിവസം തന്നെ അമേരിക്കയ്ക്ക് പോകുന്നത്. മുഖ്യമന്ത്രിയുടെ പേരിൽ അമേരിക്കയിൽ നടക്കുന്ന വമ്പിച്ച പണപ്പിരിവിനെതിരേ അവിടെയും ജനരോഷം ആളിക്കത്തുന്നുണ്ടെന്ന കാര്യം മുഖ്യമന്ത്രി വിസ്മരിക്കേണ്ട. സർക്കാരിന് നേരിട്ട് മുതൽ മുടക്കില്ലെന്ന് വാദിക്കുമ്പോഴും പദ്ധതിക്കായി കമ്പനികൾ നിക്ഷേപിച്ച തുകയുടെ പലമടങ്ങ് സാധാരണക്കാരനെ പിഴിഞ്ഞ് നൽകാമെന്ന ധാരണയിലാണ് പദ്ധതി നടപ്പാക്കുന്നത്.

Advertisement
inner ad

പദ്ധതിയെ കണ്ണടച്ച് എതിർക്കുന്ന നിലപാട് കോൺഗ്രസിനില്ല. എന്നാൽ പദ്ധതിയിലെ കൊള്ളരുതായ്മകളെയാണ് കോൺഗ്രസ് തുറന്ന് കാട്ടുന്നതും അഴിമതിയുടെ ചുരുളുകൾ അഴിച്ച് സത്യം കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നതും. വ്യവസായ വകുപ്പ് സെക്രട്ടറിയുടെ തട്ടിക്കൂട്ട് റിപ്പോർട്ട് വച്ച് അഴിമതിക്ക് വെള്ളപൂശുന്ന സിപിഎമ്മിന് ഇതിനെതിരേ ഉയരുന്ന ജനരോഷം കണ്ട് നിലപാട് മാറ്റേണ്ടി വരും. അഴിമതി ക്യാമറയെ തുരത്തുന്നതുവരെ സമരവും നിയമപോരാട്ടവും തുടരുമെന്ന് സുധാകരൻ പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

സി. വി. പത്മരാജന് പി. എൻ. പണിക്കർ അവാർഡ്

Published

on

കൊല്ലം :കേരളത്തിലെ പ്രമുഖ സന്നദ്ധ സംഘടനയായ കേരളാ അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്പ്മെന്റ് (കാർഡ് ) ഏർപ്പെടുത്തിയ മികച്ച സാമൂഹിക പ്രവർത്തകനുള്ള പി.എൻ.പണിക്കർ അവാർഡിന് മുൻ മന്ത്രിയുംകെപിസിസ മുൻ പ്രസിഡന്റുമായ സി. വി. പത്മരാജൻ അർഹനായി.
പി. എൻ പണിക്കരുടെ ജന്മദിനമായ മാർച്ച്‌ ഒന്ന് സാമൂഹിക പ്രവർത്തക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കൊല്ലം സോപാനം ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ചിഞ്ചു റാണി അവാർഡ് വിതരണം ചെയ്യും. കാർഡ് ചെയർമാൻ ഡോ. നടയ്ക്കൽ ശശിയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം എൻ.കെ പ്രേമചന്ദ്രൻ എം പി ഉത്ഘാടനം ചെയ്യും. എസ് സുധീശൻ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തും.

Continue Reading

Kerala

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനു മകളും മരിച്ചു

Published

on

പാലക്കാട്‌: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനു മകളും മരിച്ചു. ഇടക്കുർശി ടി.എ. കോംപ്ലക്സില്‍ വി.വി.എം.സ്റ്റോർ നടത്തുന്ന തുരുത്തുംപള്ളിയാലില്‍ മോഹനൻ (51), മകള്‍ വർഷ(22) എന്നിവരാണ് മരിച്ചത്.ഇരുവരും സ്കൂട്ടറിലായിരുന്നു സഞ്ചരിച്ചിരുന്നത്. ദേശീയപാതയില്‍ ഇടക്കുർശി ശിരുവാണിയിൽ വച്ചാണ് അപകടമുണ്ടായത്.

അപകടത്തില്‍ മോഹനൻ തല്‍ക്ഷണം മരിച്ചിരുന്നു. പരിക്കേറ്റ വർഷ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വൈകുന്നേരം 6.30 ഓടെയാണ് മരണം സംഭവിക്കുകയായിരുന്നു. കല്ലടിക്കോട് ഭാഗത്തുനിന്നു വന്ന ബൈക്ക് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന കല്ലടിക്കോട് മേലേമഠം സ്വദേശിയായ വെട്ടിക്കാട്ടില്‍ കണ്ണന്റെ മകൻ വിഷ്ണു(24)വിനും ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരുക്കേറ്റു.

Advertisement
inner ad
Continue Reading

Kerala

മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവ; പശുക്കുട്ടിയെ കൊന്നു

Published

on

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവയിറങ്ങി. പശുക്കുട്ടിയെ കടുവ കൊന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. മുള്ളന്‍കൊല്ലി സ്വദേശി തോമസിന്റെ മൂരിക്കിടാവിനെയാണ്‌ കടുവ കൊന്നത്. രാവിലെ പള്ളിയിലേക്ക് പോയവര്‍ കടുവയെ കണ്ടുവെന്നും വിവരമുണ്ട്. വനം വകുപ്പ് ജീവനക്കാര്‍ മേഖലയില്‍ തിരച്ചില്‍ നടത്തുകയാണ്.

Continue Reading

Featured