ഇന്ത്യൻ ഭരണഘടനയോടുള്ള സർക്കാരിന്റെ അവഹേളനമാണ് സജി ചെറിയാൻ മന്ത്രിസഭയിൽ തുടരുന്ന ഓരോ നിമിഷവും : അഡ്വ . കെ.പി ശ്രീകുമാർ

ഭരണഘടനയെയും ഭരണഘടനാ ശിൽപ്പികളേയും അപമാനിച്ച മന്ത്രി സജി ചെറിയാന്റെ നടപടി ഗുരുതരമായ കുറ്റകൃത്യമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ . കെ.പി ശ്രീകുമാർ . ലോകത്തിന് തന്നെ വിസ്മയവും അത്ഭുതകരവുമായ ഇന്ത്യൻ ഭരണഘടനയെ അപമാനിച്ച അദ്ദേഹം മന്ത്രിസഭയിൽ തുടരുന്ന ഓരോ നിമിഷവും, മഹത്തായ ഇന്ത്യൻ ഭരണഘടനയോടുള്ള സർക്കാരിന്റെ തന്നെ അവഹേളനമായി മാറുമെന്നും സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ.പി ശ്രീകുമാർ ഫേസ്ബുക്കിൽ കുറിച്ചു .

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം :

ലോകത്തിന് തന്നെ വിസ്മയവും അത്ഭുതകരമായ ഇന്ത്യൻ ഭരണഘടനയെയും ഭരണഘടനാ ശിൽപ്പികളേയും അപമാനിച്ച മന്ത്രി സജി ചെറിയാന്റെ നടപടി ഗുരുതരമായ കുറ്റകൃത്യമാണ്. ശ്രീ സജി ചെറിയാന്റെ കുറ്റകൃത്യത്തിനെതിരെ പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് മുമ്പാകെ സമർപ്പിച്ചിട്ടുള്ള പരാതിയിൽ അടിയന്തരമായി കേസെടുക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറാകണം. ശ്രീ.സജി ചെറിയാൻ മന്ത്രിസഭയിൽ തുടരുന്ന ഓരോ നിമിഷവും, മഹത്തായ ഇന്ത്യൻ ഭരണഘടനയോടുള്ള സർക്കാരിന്റെ തന്നെ അവഹേളനമായി മാറും എന്നതിനാൽ എത്രയും വേഗം ശ്രീ.സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം.
ഭരണഘടനാ മൂല്യങ്ങളായ ജനാധിപത്യത്തെയും മതേതരത്വത്തെയും വർഗീയ ഫാസിസ്റ്റുകൾ രാജ്യത്ത് ചോദ്യം ചെയ്യുവാനും അട്ടിമറിക്കുവാനും ശ്രമിക്കുമ്പോൾ, കേരളത്തിലെ സി.പി.എം മന്ത്രി നടത്തിയ ഗുരുതരമായ ഭരണഘടനാ വിരുദ്ധ പ്രസംഗം ഫാസിസ്റ്റ് ശക്തികൾക്ക് പിന്തുണ നൽകുന്നതാണ്. ആർ.എസ്.എസ് ഐഡിയോളജിയിലേക്കുള്ള സി.പി.എം കേരള ഘടകത്തിന്റെ ചേക്കേറലിന്റെ സൂചനയായി ഇതിനെ കണക്കാക്കാം. സ്വാതന്ത്ര്യ പ്രക്ഷോഭമടക്കമുള്ള രാജ്യത്തിന്റെ മഹത്തായ ചരിത്രത്തോട് സി.പി.എം വെച്ചുപുലർത്തുന്ന വിരുദ്ധ നിലപാടുകളുടെ തുടർച്ചകൂടിയാണിത്….

Related posts

Leave a Comment