സായാഹ്ന പ്രതിഷേധ നിൽപ്പു സമരം നടത്തി

ഏങ്ങണ്ടിയൂർ :- കോവിഡ് കാലത്ത് നിർത്തിവെച്ച മീറ്റർ റീഡിങ്ങിന് ഉപഭോക്താക്കളിൽ നിന്നും അന്യായമായി പിഴ ഈടാക്കുന്ന ജല അതോറിറ്റിയുടെ പകൽകൊള്ളയിലും, ഗാർഹിക ശുദ്ധജല കണക്ഷൻ ബിൽ അടക്കാൻ വൈകിയാൽ അഞ്ചു രൂപയും, ഗാർഹികേതര കണക്ഷന് ബില്ലിൻ്റെ രണ്ട് ശതമാനം തുകയും പിഴയായി ഈടാക്കുന്ന നടപടികളിലും പ്രതിഷേധിച്ച് ഏങ്ങണ്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന പ്രതിഷേധ നിൽപ്പു സമരം നടത്തി.ഏങ്ങണ്ടിയൂർ പുളിംഞ്ചോട് സെൻ്ററിൽ നടന്ന സമരപരിപാടി ഡി.സി.സി മെമ്പർ ഇർഷാദ് കെ.ചേറ്റുവ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ കാര്യാട്ട് അധ്യക്ഷത വഹിച്ചു.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അക്ബർ ചേറ്റുവ, ഗുരുവായൂർ നിയോജക മണ്ഡലം ദളിത് കോൺഗ്രസ് പ്രസിഡൻ്റ് പി.വി അജയൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മിഥുൻ കെ.മധു, സേവാദൾ മണ്ഡലം പ്രസിഡൻ്റ് ക്ലിൻ്റ് ബാബു, കെ.എസ്.യു യൂണിറ്റ് പ്രസിഡൻ്റ് ജീവൻ ജയിംസ്, ശ്രീപതി കാര്യാട്ട് എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Comment