Connect with us
48 birthday
top banner (1)

Alappuzha

പിണറായിയുടെ പൊലീസ് ഭരണത്തിൽ ഇടത് എംഎൽഎയ്ക്കു പോലും രക്ഷയില്ല: സതീശൻ

Avatar

Published

on

തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസ് മുഖം നോക്കി നടപടി എടുക്കുന്നവരാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ക്രിമിനൽ കേസുകളിൽ സിപിഎം തന്നെ പൊലീസും കോടതിയും ആകുകയാണ്. ഇടത് എം.എൽ.എ പോലും വധ ഭീഷണി നേരിടുകയാണ്. ഡിജിപിക്ക് പരാതി നൽകിയിട്ടും പൊലീസ് കൈയും കെട്ടി നോക്കി നിൽക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പൊലീസ് നിഷ്ക്രിയത്വത്തിൽ പ്രതിഷേധിച്ച് നിയമസഭയിൽ പ്രതിപക്ഷ അം​ഗങ്ങൾ നടത്തിയ വോക്കൗട്ടിനു മുൻപ് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷത്തിന്റെ ഒരു എം.എൽ.എ ആയിരുന്നിട്ട് പോലും കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെ അപമാനിച്ച് കള്ളക്കേസിൽ കുടുക്കി. തന്റെ ജീവഹാനി വരുത്തുന്നതിനു വേണ്ടി നടത്തിയ ഗൂഡാലോചനയെന്നാണ് തോമസ് കെ. തോമസ് എം.എൽ.എ ഡി.ജി.പിക്ക് നൽകിയ പരാതിയിൽ എഴുതിയിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ ഒരു എം.എൽ.എയ്ക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയിലാണ് സ്തുത്യർഹ സേവനമാണ് കേരളത്തിലെ പൊലീസ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
എൻ.സി.പി ആലപ്പുഴ ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാറിനെ ഫോണിൽ വിളിച്ച് എം.എൽ.എ എറണാകുളത്തെ മകന്റെ വീട്ടിലേക്ക് തനിയെ വാഹനം ഓടിച്ചു പോകുമ്പോൾ പാണ്ടി ലോറി ഇടിപ്പിച്ച് കൊല്ലുമെന്നും ഉപതെരഞ്ഞെടുപ്പിൽ റെജി ചെറിയാൻ മത്സരിക്കുമെന്നും ഭീഷണി സ്വരത്തിൽ സംസാരിച്ചിട്ടുണ്ട്. ഒരു വർഷം മുൻപ് നടന്ന ഈ സംഭവത്തിൽ ആലപ്പുഴ എസ്.പി ജയദേവനോട് നേരിട്ട് പരാതിപ്പെട്ടിട്ടുണ്ട്. എം.എൽ.എയെ പാണ്ടി ലോറി ഇടിച്ച് കൊലപ്പെടുത്തുമെന്ന ഭീഷണിയെ കുറിച്ച് പരാതി നൽകിയിട്ടും അന്വേഷണം മുന്നോട്ട് പോയില്ല. ഡി.ജി.പിക്ക് എം.എൽ.എ കഴിഞ്ഞ ദിവസം നൽകിയ പരാതിയും അതേ എസ്.പിക്കാണ് കൈമാറിയിരിക്കുന്നത്.
മുൻ പരാതിയിലെ അന്വേഷണം പോലെ തന്നെ ഈ കേസിലെ അന്വേഷണവും അവസാനിക്കുമോയെന്ന ആശങ്കയുണ്ട്. എം.എൽ.എയെ രണ്ട് തവണയാണ് കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയത്. എം.എൽ.എ കുട്ടനാട്ടിലൂടെ കാറിൽ സഞ്ചരിക്കുമ്പോൾ കാർ പാടത്തേക്ക് ഇറക്കി മുക്കിക്കൊല്ലാനായിരുന്നു രണ്ടാമത്തെ പദ്ധതി. പാണ്ടി ലോറി ഇടിച്ച് കൊല്ലാൻ പദ്ധതിയിട്ടെന്ന പരാതിയിൽ പൊലീസ് നടപടി എടുക്കാത്തത് കൊണ്ടാണ് വെള്ളത്തിൽ മുക്കിക്കൊല്ലാൻ അക്രമി സംഘം വീണ്ടും ഗൂഡാലോചന നടത്തിയത്.
എം.എൽ.എയുടേത് പക്വതയില്ലാത്ത ആരോപണമാണെന്നാണ് അദ്ദേഹത്തിന്റെ പാർട്ടി നേതാവും മന്ത്രിയുമായ എ.കെ ശശീന്ദ്രൻ പ്രതികരിച്ചത്. ആലപ്പുഴ എസ്.പി പരാതിയെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറയുമ്പോൾ കള്ളപ്പരാതിയാണെന്നാണ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞിരിക്കുന്നത്. അന്വേഷണം നടക്കുന്നതിനിടെ ഒരു മന്ത്രി പരാതി വ്യാജമെന്ന് പറയുന്നത് മുഖ്യമന്ത്രി നീതീകരിക്കുന്നുണ്ടോ? തോമസ് കെ. തോമസിന് നാളെ എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരവാദിത്തം പറയും? എം.എൽ.എ നൽകിയ രണ്ട് പരാതികളെയും പൊലീസ് ഗൗരവതരമായി കാണുന്നില്ല.
കേരളത്തിലെ പൊലീസിന്റെ സ്തുത്യർഹമായ സേവനത്തെ കുറിച്ച് മുഖ്യമന്ത്രി രണ്ട് തവണയാണ് പറഞ്ഞത്. ആരുടെയും മുഖം നോക്കാതെ പൊലീസ് നടപടിയെടുക്കുമെന്നാണ് പറയുന്നത്. കോഴിക്കോട് ജില്ലയിലെ എം.എൽ.എയായിരുന്ന ജോർജ് എം. തോമസ് പോക്‌സോ കേസിലെ പ്രതിയെ മാറ്റാൻ പണം വാങ്ങി പൊലീസിനെ സ്വാധീനിച്ചെന്ന ആരോപണം വന്നപ്പോൾ എവിടെയായിരുന്നു നിങ്ങളുടെ പൊലീസ്? അന്ന് നിങ്ങളുടെ പാർട്ടി പൊലീസ് സ്റ്റേഷനും കോടതിയുമായി. തൃശൂരിലെ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പെൺകുട്ടിയുടെ ആരോപണം വന്നപ്പോൾ പാർട്ടി നടപടി എടുത്താൽ മതിയോ? പാർട്ടി പൊലീസ് സ്റ്റേഷനും കോടതിയുമായി മാറിയ മൂന്ന് ഡസനിലധികം സംഭവങ്ങൾ കേരളത്തിലുണ്ട്. സ്ത്രീകൾ ഉന്നയിക്കുന്ന ആരോപണങ്ങൾ സംബന്ധിച്ച പരാതികൾ മുഖ്യമന്ത്രിയുടെയോ പാർട്ടിയുടെയോ കയ്യിൽ കിട്ടിയാൽ പാർട്ടിയാണ് നടപടി എടുക്കുന്നത്. ഇതൊക്കെ പാർട്ടിയിൽ തീർക്കാനുള്ളതാണോ? പിന്നെ എന്തിനാണ് ഇങ്ങനെയൊരു പൊലീസ്? ഈ പൊലീസിനെ കുറിച്ചാണോ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്? ഇത് വിശ്വസിക്കാൻ പറ്റില്ല. നിങ്ങളുടെ പൊലീസ് മുഖം നോക്കിയാണ് നടപടി എടുക്കുന്നത്. നിങ്ങളുടെ ഇഷ്ടക്കാരെയും പാർട്ടിക്കാരെയും പൂർണമായും സംരക്ഷിക്കും. ആ പൊലീസാണ് ഈ പാവം എം.എൽ.എയ്ക്ക് നേരെയുണ്ടായ വധശ്രമത്തെ കുറിച്ച് അന്വേഷിക്കുന്നതെങ്കിൽ അതിൽ ഞങ്ങൾക്ക് വിശ്വാസമില്ലെന്നും സതീശൻ വ്യക്തമാക്കി.

Alappuzha

യാത്രാബോട്ടിൽനിന്ന്​ മധ്യവയസ്ക കായലിൽ ചാടി; ജീവനക്കാർ രക്ഷിച്ചു

Published

on


ആലപ്പുഴ: ജലഗതാഗതവകുപ്പിന്‍റെ യാത്രാബോട്ടിൽനിന്ന്​ യാത്രക്കാരിയായ മധ്യവയസ്ക കായലിൽ ചാടി. ​ബോട്ടിലെ ജീവനക്കാർ രക്ഷിച്ചു. ആലപ്പുഴയിൽനിന്ന്​ കുപ്പുപ്പുറം ഭാഗത്തേക്ക്​ പോയ യാത്രബോട്ടിലെ യാത്രക്കാരി ആലപ്പുഴ തമ്പകച്ചുവട്​ സ്വദേശിനി സുധർമ്മയാണ്​ (55) ചാടിയത്​.

തിങ്കളാഴ്ച രാവിലെ 10.30നാണ്​ സംഭവം. രാവിലെ 9.50ന്​ ആലപ്പുഴ ജെട്ടിയിൽനിന്നും നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബോട്ടിലാണ്​ സംഭവം. ബോട്ട്​ പുന്നമട ലേക്ക്​ പാലസിന്​ സമീപമെത്തിയപ്പോൾ സുധർമ്മ കായയിലേക്ക്​ ചാടുകയായിരുന്നു. അപ്രതീക്ഷിത സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന യാത്രക്കാർ ഭ​യന്നെങ്കിലും ബോട്ടിലെ ജീവനക്കാരുടെ സമയോചിത ഇടപെടലിലാണ്​ ജീവൻ തിരിച്ചുകിട്ടിയത്​. പിന്നാലെ കായലിലേക്ക്​ ചാടിയ രണ്ട്​ ജീവനക്കാരാണ്​ രക്ഷിച്ചത്​. ഇവരുടെ രണ്ട്​ ഫോണുകളും വെള്ളത്തിൽപ്പോയി. ബോട്ടുമാർഗം കരക്കെത്തിച്ച ഇവരെ ചികിത്സക്കായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
inner ad
Continue Reading

Alappuzha

ജവഹർ ബാൽ മഞ്ച് ആലപ്പുഴ ജില്ലാ പ്രസിഡൻ്റായി അബ്ദുൽ ഹാദി ഹസൻ

Published

on

ആലപ്പുഴ: ജവഹർ ബാൽ മഞ്ച് ആലപ്പുഴ ജില്ലാ പ്രസിഡൻ്റായി അബ്ദുൽ ഹാദി ഹസനെ തെരഞ്ഞെടുത്തു. ചന്തിരൂർ സെൻ്റ് മേരീസ് ചർച്ച് പാരിഷ് ഹാളിൽ വെച്ച് നടന്ന ജില്ലാ ക്യാമ്പിലാണ് തെരത്തെ ടുത്തത്. സംസ്ഥാന ജവഹർ ബാൽ മഞ്ച്  ചെയർമാൻ ആനന്ദ് കണ്ണശ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.പി. സാബു അധ്യക്ഷത വഹിച്ചു.ജെബിഎം സംസ്ഥാന കോർഡിനേറ്റർ സാബു മാത്യു, ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ.ഉമേശൻ എന്നിവർ പ്രസംഗിച്ചു.

Continue Reading

Alappuzha

പാചക വാതക ടാങ്കര്‍ നിയന്ത്രണം തെറ്റി മറിഞ്ഞു

Published

on


കായംകുളം/ആലപ്പുഴ: ദേശീയപാതയില്‍ കായംകുളം കൊറ്റുകുളങ്ങര മസ്ജിദിന് സമീപം പാചക വാതക ടാങ്കര്‍ നിയന്ത്രണം തെറ്റി മറിഞ്ഞത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. നിലവില്‍ ചോര്‍ച്ചയോ മറ്റ് അപകടസാധ്യതകളോ ഇല്ല.

മംഗലാപുരത്തുനിന്നും കൊല്ലം പാരിപ്പള്ളി ഐ.ഒ.സി പ്ലാന്റിലേക്ക് പോവുകയായിരുന്നു. 18 ടണ്‍ വാതകമാണ് ടാങ്കറിലുണ്ടായിരുന്നത്. ദേശീയപാതയില്‍ നിന്നും വാഹനം തെന്നിമാറിയതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവര്‍ രാജശേഖരന്‍ പറയുന്നു. ക്യാബിനില്‍ നിന്നും വാതകം നിറച്ച ബുള്ളറ്റ് വേര്‍പെട്ട നിലയിലാണ്.

Advertisement
inner ad

കായംകുളത്തുനിന്നും അഗ്‌നിരക്ഷാ സേനായുടെ രണ്ട് യൂണിറ്റും സിവില്‍ ഡിഫന്‍സും സ്ഥലത്ത് എത്തിയിട്ടുണ്ട്. പാരിപ്പള്ളി ഐ.ഒ.സിയില്‍ വിദഗ്ധര്‍ എത്തി പരിശോധിച്ച ശേഷം വാതകം മറ്റൊരു വാഹനത്തിലേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്.

Advertisement
inner ad
Continue Reading

Featured