Connect with us
48 birthday
top banner (1)

Kerala

ക്യാപ്റ്റന് പിഴച്ചാലും ടീം തളരില്ല;
ബാൻഡിൽ പൊരുതിക്കയറി കാർമൽ

Avatar

Published

on

നിസാർ മുഹമ്മദ്

കൊല്ലം: ‘ആശാനക്ഷരമൊന്നു പിഴച്ചാല്‍ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്’ എന്ന് പാടിയത് കുഞ്ചന്‍ നമ്പ്യാരാണ്. നയിക്കുന്നയാൾക്ക് വഴി പിഴച്ചാല്‍ പിന്നാലെ വരുന്നവര്‍ വഴിയില്ലാതെ പോകുമെന്നാണർത്ഥം. ഇന്നലെ, സംസ്ഥാന സ്കൂൾ കലോൽസവ ബാൻഡ് മൽസരത്തിൽ തിരുവന്തപുരം വഴുതയ്ക്കാട്  കാർമൽ ഹയർ സെക്കൻഡറി സ്കൂളിലെ മിടുമിടുക്കികളുടെ പ്രകടനം കുഞ്ചൻ നമ്പ്യാരുടെ വരികൾക്ക് പുതിയ ആഖ്യാനം നൽകി. ക്യാപ്റ്റന് പിഴച്ചിട്ടും ടീമിന് പിഴച്ചില്ല; വീണിടത്തു നിന്ന് അവർ പൊരുതിക്കയറി. ഫാത്തിമാ കോളേജ് മൈതാനമായിരുന്നു വേദി. സ്കൂൾ കലോൽസവങ്ങളിൽ ബാൻഡ് മൽസരത്തിൽ തുടർച്ചയായി വിജയം കൊയ്യുന്ന കാർമലിലെ മൽസരാർത്ഥികൾ ആത്മവിശ്വാസം അണുവിട ചോരാതെയാണ് അണിഞ്ഞൊരുങ്ങിയിറങ്ങിയത്. മേജർ സ്റ്റിക്കുമായി ക്യാപ്റ്റൻ പ്രിയങ്ക മുന്നിൽ. ട്രമ്പറ്റും ക്ലാർനെറ്റും സാക്സോഫോണും ഡ്രംസും സിംബൽസും ഫോണിയവും കയ്യിലേന്തി പിന്നിൽ മറ്റുള്ളവരും.
വിസിൽ മുഴങ്ങി. ബാൻഡിന്റെ താളം ചടുലമായി. വരി തെറ്റാതെ, അടിവെച്ചടിവെച്ച് നീങ്ങുന്ന പെൺകുട്ടികൾ കാണികളുടെ മനം നിറച്ചു. ആ ഒരു നിമിഷം…. കാർമലിലെ ടീച്ചർമാരും കാണികളും തലയിൽ കൈവെച്ചു.  പ്രിയങ്കയുടെ കയ്യിൽ നിന്ന് മേജർ സ്റ്റിക്ക് താഴേയ്ക്ക് വീണു. ആദ്യമൊന്ന് പകച്ചെങ്കിലും പ്രിയങ്ക സ്റ്റിക്ക് തിരികെ പിടിച്ച് ടീമിനെ നയിച്ചു. അനുവദിച്ച സമയം അവസാനിക്കാറാകുമ്പോഴേക്കും പിന്നെയും പ്രിയങ്കയ്ക്ക് പിഴച്ചു. വീണ്ടും സ്റ്റിക്ക് കയ്യിൽ നിന്ന് വഴുതി. താഴെ വീഴും മുമ്പേ ക്യാപ്റ്റൻ സ്റ്റിക്ക് തിരികെപ്പിടിച്ചു. ഇതൊന്നും ടീമിന്റെ പ്രകടനത്തെ തെല്ലും ബാധിച്ചില്ല. അവർ ചാരുതയോടെ ബാൻഡ് മേളം പൂർത്തിയാക്കി.
മൽസരം തീർന്നപ്പോൾ, അത്രനേരം ഉള്ളിലൊതുക്കി നിന്ന സങ്കടം പ്രിയങ്കയുടെ കണ്ണിൽ നിന്ന് കടലായി ഒഴുകി. അധ്യാപകരും ടീമൊന്നാകെയും അവളെ ചേർത്തു നിർത്തി സമാശ്വസിപ്പിച്ചു. മൽസരഫലം വരുന്നതുവരെ പ്രിയങ്ക തീ തിന്ന്, കലങ്ങിയ കണ്ണുമായി കലോൽസവ നഗരിയിലെ ഓരത്തേക്ക് ഒതുങ്ങി നിന്നു. രക്ഷിതാക്കളും അധ്യാപകരും അപ്പോഴും പറയുന്നുണ്ടായിരുന്നു; വീഴ്ചയില്ലാത്ത വിജയങ്ങൾക്ക് വിലയില്ലെന്ന്. ഫലം വന്നപ്പോൾ സ്കൂളിന് എ ഗ്രേഡ്. അപ്പോഴവളുടെ സന്തോഷമൊന്ന് കാണേണ്ടതായിരുന്നു.
കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രകടനത്തിലും ചെറിയ പിഴവുണ്ടായി. ഫോണിയം വായിച്ചു നടന്ന നീങ്ങിയ മെറിന്റെ തൊപ്പി തലയിൽ നിന്നിളകി താഴേയ്ക്ക് പതിച്ചു. വീണത് പോട്ടെ, എന്ന മട്ടിലായിരുന്നു മെറിൻ. ഇതിനിടെ, സംഘാടകരിൽ ഒരാൾ ഓടിയെത്തി തൊപ്പിയെടുത്ത് മാറ്റി. കുട്ടികൾ മൽസരം തടസപ്പെടാതെ പൂർത്തിയാക്കി.
സംഘാടകരുടെ ഉത്തരവാദിത്വമില്ലായ്മ ബാൻഡ് മൽസരാർത്ഥികൾക്ക് വലിയ സമ്മർദ്ദമാണ് സമ്മാനിച്ചത്. പൊടുന്നെനെയുള്ള വേദി മാറ്റം കുട്ടികളെയും അധ്യാപകരെയും ആകെ ആശങ്കപ്പെടുത്തുന്നതായിരുന്നു. ഹൈസ്കൂൾ വിഭാഗം ബാൻ‍ഡ് മൽസരം ഹോക്കി സ്റ്റേഡിയത്തിൽ എന്നായിരുന്നു ആദ്യ പ്രഖ്യാപനം. കുറച്ചു കഴിഞ്ഞ് കർബല മൈതാനത്തേക്ക് മൽസരം മാറ്റിയെന്ന് അറിയിപ്പു വന്നു. മൽസരാർത്ഥികൾ അവിടേക്ക് ഓടിയെത്തിയപ്പോഴേയ്ക്കും ഫാത്തിമാ മാതാ കോളേജ് ഗ്രൗണ്ടിലെത്താൻ നിർദ്ദേശമെത്തി. ചോദ്യം ചെയ്തവരോട് രാത്രി പെയ്ത മഴയെ പഴിചാരി സംഘാടകർ തലയൂരി. ഹോക്കി സ്റ്റേഡിയത്തിലെ ടർഫ് മൽസരത്തിന് ഉപയോഗിക്കേണ്ടി വരുമോയെന്ന പേടിയാണ് ആദ്യ പ്ലാൻ തകർത്തത്. മഴ പെയ്തപ്പോൾ കർബല ഗ്രൗണ്ട് ചെളിയിൽ പൂണ്ടു. അതിരാവിലെ തന്നെ ഹോക്കി സ്റ്റേഡിയത്തിലെത്തിയവരെ കർബലയിലേക്ക് വിടാനായി ആളുണ്ടായിരുന്നു. പക്ഷെ, കർബലയിൽ എത്തിയ കുട്ടികൾക്ക് മൽസരം നടക്കില്ലെന്ന് ഉറപ്പായി. കർബല ഗ്രൗണ്ടിലെത്തിയ ഒരു ടീമിന്റെ വാഹനം  ചെളിയിൽ പുതഞ്ഞു. വാഹനമില്ലാതെ, വാദ്യോപകരണങ്ങൾ അവർക്ക് തലയിൽ ചുമക്കേണ്ടി വന്നു.  അതേസമയം, മൽസര വേദി മാറ്റിയത് രാത്രി തന്നെ മൽസരാർത്ഥികളെ അറിയിച്ചിരുന്നതായാണ് സംഘാടകരുടെ അവകാശവാദം.

Advertisement
inner ad

Idukki

ഇടുക്കിയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

Published

on

കാന്തല്ലൂര്‍: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ചെമ്പക്കാട് സ്വദേശി ബിമല്‍(57) എന്നയാളാണ് മരിച്ചത്. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. വനം വകുപ്പിന്റെ പാമ്പാര്‍ ലോഗ് ഹൗസിലേക്കുള്ള വഴി വെട്ടിത്തെളിക്കുന്നതിനായി എത്തിയതായിരുന്നു ബിമൽ ഉൾപ്പെടെയുള്ള ഒമ്പതംഗ സംഘം. ഇക്കൂട്ടത്തിൽ രണ്ട സ്ത്രീകളും ഉണ്ടായിരുന്നു. സംഘം നടന്നുപോകുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടാകുന്നത്. ആനയുടെ മുന്നിൽ അകപ്പെട്ട ബിമലിന് രക്ഷപ്പെടാനായില്ലെന്നാണ് കൂടെയുണ്ടായവര്‍ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ബിമലിനെ വനം വകുപ്പിന്റെ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

Kozhikode

റാ​ഗിങ് പരാതി; കോഴിക്കോട് മെഡിക്കൽ കോളേജിലെ 11 എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളെ റാഗ് ചെയ്ത സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ. പതിനൊന്ന് രണ്ടാം വർഷ വിദ്യാർഥികളെയാണ് സസ്പെൻഡ് ചെയ്തത്. ഒന്നാം വർഷ വിദ്യാർഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. കോളേജ് ഹോസ്റ്റലിൽ വെച്ച് സീനിയർ വിദ്യാർഥികൾ ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്നായിരുന്നു ജൂനിയർ വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ പറയുന്നത്. വിദ്യാർത്ഥികളുടെ പരാതിയിൽ അഞ്ചംഗ സമിതി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികളെ പ്രിൻസിപ്പൽ സസ്‌പെൻഡ് ചെയ്തത്. തുടർ നടപടികൾക്കായി പ്രിൻസിപ്പൽ മെഡിക്കൽ കോളജ് പൊലീസിനു റിപ്പോർട്ട് കൈമാറി.

Continue Reading

Ernakulam

ഷാരോൺ വധക്കേസ്: ശിക്ഷ റദ്ദാക്കണമെന്ന് ഗ്രീഷ്മ; അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Published

on

കൊച്ചി: ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ഗ്രീഷ്മ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്ന് എന്നാവശ്യപ്പെട്ടുകൊണ്ടാണ് ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്കും ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിര്‍മല്‍ കുമാറിനും ശിക്ഷ വിധിച്ചിരുന്നു. ഗ്രീഷ്മയ്ക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്. മൂന്നാം പ്രതിയായ നിർമൽ കുമാറിന് മൂന്ന് വർഷം തടവ് ശിക്ഷയും വിധിച്ചു. ഗ്രീഷ്മയ്ക്ക് രണ്ട് ലക്ഷം രൂപ പിഴയും നിർമൽകുമാറിന് 50,000 രൂപയും പിഴ ചുമത്തിയിരുന്നു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

Advertisement
inner ad
Continue Reading

Featured