ഷൂട്ടൗട്ടിൽ സ്‌പെയിൻ വീണു; ഇറ്റലി യൂറോ കപ്പ് ഫൈനലിൽ

വെംബ്ലി: യൂറോ കപ്പിലെ ആദ്യ സെമി ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ സ്‌പെയിനിനെ കീഴടക്കി ഇറ്റലി ഫൈനലിൽ. നിശ്ചിതസമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഇറ്റലി നാലു കിക്കുകൾ ഗോളാക്കിയപ്പോൾ സ്‌പെയിന് രണ്ടെണ്ണം മാത്രമേ ലക്ഷ്യത്തിലെത്തിക്കാനായുള്ളൂ. 

ഫൈനലില്‍ ഇംഗ്ലണ്ട്-ഡെന്മാര്‍ക്ക് സെമിയിലെ ജേതാക്കളെയാണ് ഇറ്റലി നേരിടുക. ഞായറാഴ്ച രാത്രി പന്ത്രണ്ടരയ്ക്കാണ് ഫൈനല്‍‌. 

Related posts

Leave a Comment