ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി

കോട്ടയം: ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി. ഏറ്റുമാനൂരപ്പന്റെ വിഗ്രഹത്തില്‍ പതിവായി ചാര്‍ത്തിയിരുന്ന ആഭരണമാണ് കാണാതായതെന്നാണ് റിപ്പോര്‍ട്ട്.പുതിയ മേല്‍ശാന്തി ചുമതലയേറ്റപ്പോള്‍ നടത്തിയ പരിശോധനയിലാണ് ആഭരണം നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞത്. വിഗ്രഹത്തില്‍ പതിവായി ചാര്‍ത്തിയിരുന്ന സ്വര്‍ണം കെട്ടിയ രുദ്രാക്ഷ മാലയാണ് കാണാതായത്.സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ ക്ഷേത്രത്തില്‍ പരിശോധന നടക്കും.മാല നഷ്ടപ്പെട്ട സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് ക്ഷേത്രത്തില്‍ പ്രാഥമിക പരിശോധന നടത്തിയിട്ടുണ്ട്. വിഷയം വിശദമായി പരിശോദിക്കാന്‍ തിരുവാഭരണ കമ്മീഷണര്‍ എസ് അജിത്കുമാറിനാണ് അന്വേഷണ ചുമതല.

Related posts

Leave a Comment