Connect with us
48 birthday
top banner (1)

Cinema

കൊല്ലത്തിന്റെ അക്ഷരമുറ്റത്തു പ്രകാശ ഗോപുരമായി രവീന്ദ്ര വിശ്രാന്തി

Avatar

Published

on

നാലു ദിവസമായി തകർത്തു പെയ്ത ഇടവപ്പാതി ഇന്നലെ കൊല്ലം നഗരത്തിലേക്കു തിരിഞ്ഞു നോക്കിയതേയില്ല. രാവിലെ മുതൽ തെളിഞ്ഞ കാലാവസ്ഥ. ഇടയ്ക്കിടെ വിതുമ്പാൻ മുട്ടിയ കുട്ടിയെപ്പോലെ പിണങ്ങി കറുത്തും പിന്നെ ഇണങ്ങിച്ചിരിച്ചും മേഘക്കൂട്ടുകൾ കൊച്ചുപിലാം മൂട്ടിലും പരിസരത്തും കുടപിച്ചു നിന്നു.  അതിനു താഴെ ജനസാഗരം നിറഞ്ഞു തുളുമ്പി, ശാന്തമായ കടൽ പോലെ. ശനിയാഴ്ച രാവിലെ അന്തരിച്ച കൊല്ലത്തിന്റെ പ്രിയ മുതലാളി അച്ചാണി രവിയു‌‌ടെ മൃതദേഹം കാണാൻ തിരക്കു കൂട്ടിയവർക്ക് അതു വലിയ ആശ്വാസമായി.

രമേശ് ചെന്നിത്തല ആദരാഞ്ജലി അർപ്പിക്കുന്നു.


ഇന്നലെ ഉച്ചവരെ വസതിയിലും 12 മുതൽ കൊല്ലം പബ്ലിക് ലൈബ്രറി ഹാളിലും പൊതു ദർശനത്തിനു വച്ച മൃതദേഹം വൈകുന്നേരം നാലിന് ലൈബ്രറി മുറ്റത്തെ ചിതയിലമർന്നു തുടങ്ങി. പ്രധാന ഗേറ്റിന്റെ വലതു വശത്തെ പുൽത്തകി‌ടിയിൽ.  ജി അരവിന്ദൻ സംവിധാനം ചെയ്ത 1981ലെ പോക്കുവെയിൽ സിനിമയിലെ അന്തിച്ചുവപ്പ് ചന്തത്തിലേക്ക് രവിയെയും കൊണ്ട് പുകച്ചുരുളുകൾ യാത്രയായി. മരണമില്ലാത്ത ഓർമയായി
അച്ചാണി രവിക്ക് ഇനി ഈ അക്ഷരമുറ്റത്ത്  വിശ്രാന്തി.


നാട്ടുകാർക്കെല്ലാം രവി മുതലാളിയെക്കുറിച്ച് പറയാൻ നൂറ് നാവ്. അതിലൊരാളായിരുന്നു, മൈനാഗപ്പള്ളി സ്വദേശി ബഷീർ. കൊല്ലം ടെലിഫോൺ എക്സ്ചേഞ്ചിലെ റിട്ടയേർഡ് ഉദ്യോഗസ്ഥൻ. മൈനാഗപ്പള്ളി നവോദയ ഗ്രന്ഥശാലയുടെ പ്രധാന പ്രവർത്തകരിലൊരാൾ. 1990കളിൽ ഗ്രന്ഥശാല പ്രവർത്തകരെല്ലാം ബുദ്ധിമുട്ടുന്ന കാലം. നവോദയ ഗ്രന്ഥശാലയും അന്തിത്തിരി തെളിയിക്കാൻ കഷ്ടപ്പെടുന്നു. പക്ഷേ, പൂട്ടിക്കെട്ടാൻ മനസ് അനുവദിക്കുന്നില്ല. ഒടുവിൽ അറ്റകൈ പ്രയോഗവുമായി അച്ചാണി രവിയെ സമീപിക്കാൻ അവർ തീരുമാനിച്ചു. സംഭാവനയായി പണം വേണ്ട. പകരം ജനറൽ പിക്ച്ചേഴ്സിന്റെ ഏതെങ്ക്ലും ഒരു സിനിമ ചാരിറ്റി ഷോയായി പ്രദർശിപ്പിക്കാൻ കൊടുത്താൽ മതി. രവി മുതലാളിയെ കണ്ട് ആവശ്യം അറിയിച്ചു. ഒരക്ഷരം എതിർത്തു പറയാതെ വിധേയൻ സിനിമാപ്പെട്ടി എടുത്തുകൊണ്ടു പോകാൻ അനുവാദം കൊടുത്തു, ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ.


ശൂരനാട് തെക്ക് ഇഞ്ചക്കാട് പബ്ലിക് ലൈബ്രറിക്ക് ഇപ്പോൾ സ്വന്തമായി കെട്ടടവും വലിയ പുസ്തക ശേഖരവുമുണ്ട്. പക്ഷേ, ഒരു കാലത്ത് ഒരു ചായക്കടയുടെ പുറകിൽ ഓലഷെഡിലായിരുന്നു ഈ ലൈബ്രറി പ്രവർത്തിച്ചത്. ലൈബ്രറിക്ക് കെട്ടിടമുണ്ടാക്കാൻ അന്നത്തെ പ്രവർത്തകർ ഇറങ്ങിത്തിരിച്ചു. കർഷക- കശുവണ്ടി ഗ്രാമമായ ഇഞ്ചക്കാട് നിന്ന് അതിനുള്ള തുക പിരിച്ചെടുക്കാനുള്ള പാങ്ങില്ലായിരുന്നു. അവരും അച്ചാണി രവിയുടെ അടുത്തേക്കോടി. കാട്ടുകുരങ്ങ് എന്നി സിനിമയു‌ടെ പെട്ടിയാണ് ദാനം നൽതിയത്. അതിന് എന്തു പ്രതിഫലം തരുമെന്നായി രവി മുതലാളി. 50 രൂപയിൽ കൂടുതൽ കിട്ടാനിടയില്ലെന്ന് ഭാരവാഹികൾ. എങ്കിൽ 50 രൂപ ഞാൻ തരാം,, ഈ പെട്ടി കേടുകൂടാതെ തിരികെയെത്തിക്കണം എന്ന ഉപാധിയോടെ കാട്ടുകുരങ്ങ് ഇഞ്ചക്കാട്ടെത്തിച്ചു. ഭരണിക്കാവ് സലീം തീയെറ്ററിൽ ഒരൊറ്റ ദിവസം മൂന്നു ഷോകൾ പ്രദർശിപ്പിച്ച് 940 രൂപ പിരിച്ചെടുത്തു. 1970കളിലായിരുന്നു ഇത്. അന്നതൊരു വലിയ തുകയായിരുന്നു. ഈ തുകയാണ് ഇന്നത്തെ ഇഞ്ചക്കാട് പബ്ലിക് ലൈബ്രറിക്ക് ശിലയി‌ട്ടത്.
കൊല്ലം സ്വദേശി പ്രദീപ് എന്നയാൾ കൊല്ലം ജില്ലാ ജെയിലിന്റെ സൂപ്രണ്ടായിരിക്കുന്ന കാലം. അന്നു കൊല്ലം ജയിലിൽ ലൈബ്രറിയില്ല. ജയിലിൽ ലൈബ്രറി തുടങ്ങാൻ പല വാതിലുകളും മു‌ട്ടി. തുറന്നത് രവി മുതലാളിയുടെ വാതിൽ. സ്വന്തം ഫാക്റ്ററിയിലെ കാർപ്പന്ററെ അയച്ച് പ്രദീപ് കാണിച്ചു കൊടുത്ത സ്ഥലത്ത് അളവെടുത്ത് മികച്ച തേക്കിൻ തടി കൊണ്ട് റാക്കും ഡസ്കും ബെ‍ഞ്ചും കുറച്ചു പുസ്തകങ്ങളും നൽകി ജില്ലാ ജയിലിൽ ലൈബ്രറി സൗകര്യമൊരുക്കി. ഇന്നും ഈ ലൈബ്രറിയാണ് ജയിലിലെ തടവുകാർ ഉപയോഗിക്കുന്നത്.
കൊല്ലത്തെ വിജയ ലക്ഷ്മി കാഷ്യൂസിന്റെ പ്രധാന ഓഫീസിൽ രവീന്ദ്ര നാഥൻ നായരുടെ മുറിയിൽ കൗതുകമുള്ള ഒരു ചിത്രമുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം.ജി. രാമചന്ദ്രൻ, അച്ചാണി രവിയെ മാലയിട്ടു സ്വീകരിക്കുന്ന ചിത്രമാണ് ചില്ലിട്ട് ചുവരിൽ തൂക്കിയിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി  അച്ചാണി രവിയെ പൂവിട്ടു സ്വീകരിക്കുന്നത് സിനിമ ബന്ധം കൊണ്ടാണെന്നു സംശയിച്ചാൽ തെറ്റി. രവീന്ദ്ര നാഥൻ നായർക്ക് തമിഴ്നാട്ടിലെ കുഴിത്തുറയിൽ ഏതാനും കശുവണ്ടി ഫാക്റ്ററികളുണ്ടായിരുന്നു. അവിടെ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ മക്കൾ പത്താം ക്ലാസ് കഴിഞ്ഞ് ഉപരി പഠനത്തിനു ചേർത്ത്, പഠനച്ചെലവിന്റെ ഒർജിനൽ രസീത് ഹാജരാക്കിയാൽ മുഴുവൻ പണവും റീഫണ്ട് ചെയ്യുന്ന സമ്പ്രദായം രവി മുതലാളി ഏർപ്പെടുത്തി. മുൻകൂട്ടി നൽകിയാൽ തൊഴിലാളികൾ കുട്ടികളെ കോളെജിൽ വിടില്ലെന്ന് അറിയാവുന്നതു കൊണ്ടാണ് അവരെ കോളെജിൽ ചേർത്ത ശേഷം ഫീസ് റീഫണ്ട് ചെയ്തത്. മുഖ്യമന്ത്രിയായിട്ടും തനിക്കു ചെയ്യാൻ കഴിയാത്തതാണ് കേരളത്തിൽ നിന്നുള്ള ഒരു വ്യവസായി ചെയ്യുന്നതെന്നായിരുന്നു അന്ന് എംജിആർ പറഞ്ഞത്. അതാണ് ഈ പൂമാലയുടെ രഹസ്യം.

വീക്ഷണത്തിനു വേണ്ടി മാനേജിം​ഗ് എഡിറ്റർ ഡോ. ശൂരനാട് രാജശേഖരൻ ആദരാഞ്ജലി അർപ്പിക്കുന്നു.


രവി മുതലാളിക്ക് കൊല്ലത്തൊരു സ്മാരകം എന്ന ആവശ്യത്തിനു ലഭിച്ച ആവേശപൂർണമായ മറുപടിയാണ് പബ്ലിക് ലൈബ്രറി മുറ്റത്തെ അദ്ദേഹത്തിന്റെ ചിത. അവിടെ  മുതലാളിക്ക് ഉചിതമായൊരു സ്മാരക ശില്പത്തിന് ആർട്ടിസ്റ്റ് കാനായി കുഞ്ഞുരാമൻ ഇതിനകം ആഗ്രഹം പ്രകടിപ്പിച്ചു കഴിഞ്ഞു. തിരുവനന്തപുരം നഗരമധ്യത്തിൽ കുഞ്ഞുരാമന് താമസിക്കാൻ 80 സെന്റ് ഭൂമിയും മനോഹരമായ വീടും സംഭാവന ചെയ്ത തന്റെ മുതലാളിക്ക് ഉചിതമായ സ്മാരക ശില്പം നിർമിക്കാൻ സന്തോഷമേയുള്ളു, അനുമതി കിട്ടിയാൽ മതിയത്രേ. എം.വി. ദേവൻ, ആർട്ടിസ്റ്റ് നമ്പൂതിരി, ജയപാലപ്പണിക്കർ, ഷാജി എൻ കരുൺ, തുടങ്ങിയവരുടെ വിരലടയാളങ്ങൾ ചുവർ ചിത്രമാക്കിയ കൊല്ലം പബ്ലിക് ലൈബ്രറിയിൽ കെ, രവീന്ദ്ര നാഥൻ നായരെന്ന അനുഗൃഹീത വ്യക്തിത്വത്തിന് അനശ്വരമായ സ്മാരകമുയരുമെന്ന കാര്യത്തിൽ തർക്കമില്ല. പതിനായിരങ്ങളല്ല, ലക്ഷക്കണക്കിന് ആളുകൾ അതിനു മുന്നിട്ടിറങ്ങും, തീർച്ച. അത്രയ്ക്കു ജനകീയനായിരുന്നു അച്ചാണി രവി, അഥവാ ജനറൽ പിക്ചേഴ്സ് രവി, അഥവാ കൊല്ലത്തിന്റെ സ്വന്തം മുതലാളിയെന്ന കെ. രവീന്ദ്ര നാഥൻ നായർ.  

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

‘അമ്മ’യിൽ അംഗത്വമെടുത്ത് കമൽഹാസൻ

Published

on

കൊച്ചി: മലയാള താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ അംഗത്വമെടുത്ത് കമൽഹാസൻ. അമ്മയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് പുതിയ വാർത്ത പങ്കുവെച്ചത്. മെമ്പർഷിപ്പ് ക്യാംപെയിനിന്റെ ഭാഗമായി നടനും ‘അമ്മ’യിലെ ജനറൽ സെക്രട്ടറി സിദ്ദിഖ് ആണ് കമൽ ഹാസന് മെമ്പർഷിപ്പ് നൽകി സ്വാഗതം ചെയ്തത്.

അമ്മ’ കുടുംബത്തിൻ്റെ ശക്തി അതിലെ ഓരോ അംഗവുമാണ്, ഓരോ അംഗത്തിൻ്റെയും ശക്തിയാണ് ഈ കുടുംബം. നമ്മുടെ ഉലകനായകൻ ശ്രീ കമൽഹാസൻ സാറിന് ഓണററി മെമ്പർഷിപ്പ് നൽകിക്കൊണ്ട് ഞങ്ങളുടെ മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. അതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട് സർ, ചിത്രം പങ്കുവെച്ചുകൊണ്ടുള്ള ഔദ്യോഗിക കുറിപ്പ്.

Advertisement
inner ad
Continue Reading

Cinema

ഒന്നരക്കിലോയോളം കൊക്കെയിനുമായി കെനിയൻ പൗരൻ ഡിആർഐയുടെ പിടിയിലായി

Published

on


നെടുമ്പാശ്ശേരി:മദ്യക്കുപ്പിയിലും ശരീരത്തിൽ ക്യാപ്സ്യൂൾ രൂപത്തിലും ലഹരി കടത്താനായിരുന്നു ശ്രമം.തലച്ചോറിനെ തകിടം മറിക്കുന്ന മാരക ലഹരിമരുന്നാണ് കൊക്കെയിൻ.ആദ്യമായാണ് ഇത് ദ്രാവകരൂപത്തിൽ കേരളത്തിലെത്തുന്നത്.

രാജ്യാന്തര വിപണിയിൽ 13 കോടിയോളം രൂപയുടെ ലഹരിയുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഡിആർഐയുടെ വലയിലായത് കെനിയൻ പൗരനാണ്.ചെക്കിൻ ബാഗേജുമായി പുറത്തുവന്നയാളെ ഡിആർഐ അടിമുടി പരിശോധിച്ചപ്പഴാണ് മാരകലഹരിയുടെ ചുരുളഴിഞ്ഞത്.

Advertisement
inner ad

ശരീരത്തിൽ ഒളിപ്പിച്ച രീതിയിൽ 200 ഗ്രാം ക്യാപ്സ്യൂൾ രൂപത്തിലുള്ള കൊക്കെയിൻ ആദ്യം കണ്ടെത്തി.

ബാഗ് വിശദമായി പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പി കണ്ടെത്തുന്നത്.കുപ്പി തുറന്നപ്പോൾ മദ്യമല്ല, ഒരു കിലോയും നൂറ് ഗ്രാമും തൂക്കം വരുന്ന കൊക്കെയിൻ ദ്രാവക രൂപത്തിലുള്ളതാണെന്ന് കണ്ടെത്താനായി.

Advertisement
inner ad

എവിടെ നിന്ന് എത്തിയെന്നതിലും ആർക്കുവേണ്ടിയാണ് കടത്തിയതെന്നതിലും ഡിആർഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്.പ്രതിയെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

നേരത്തെ, ക്യാപ്സൂൾ രൂപത്തിൽ വിഴുങ്ങി 30 കോടിയുടെ കൊക്കെയ്ൻ കൊച്ചിയിൽ എത്തിച്ച കേസിൽ ടാൻസാനിയൻ യുവതി പിടിയിലായിരുന്നു.ടാൻസാനിയക്കാരി വെറോനിക്ക അഡ്രഹെലം നിഡുങ്കുരുവിൻറെ അറസ്റ്റാണ് ഡിആർഐ രേഖപ്പെടുത്തിയത്.

Advertisement
inner ad

സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന യുവതിയുടെ വയറ്റിൽ നിന്ന് 90 കൊക്കെയിൻ ക്യാപ്സൂളുകളാണ് കണ്ടെത്തിയത്.

Advertisement
inner ad
Continue Reading

Cinema

ഭരത് ഗോപി പുരസ്‌കാരം സലീം കുമാറിന്

Published

on

മാനവസേന വെല്‍ഫയര്‍ സൊസൈറ്റിയുടെ ഭരത് ഗോപി പുരസ്കാരം നടന്‍ സലീം കുമാറിന്. ഓഗസ്റ്റ് 15 ന് ആറ്റിങ്ങലില്‍ വച്ച് നടക്കുന്ന വാര്‍ഷികാഘോഷ പരിപാടിയിൽ പുരസ്‌കാരം സമ്മാനിക്കും. 25,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. മാനവസേവ പുരസ്കരാം ഗോകുലെ മെഡിക്കൽ കോളേജ് എംഡി ഡോ. കെ കെ മനോജിനും സ്പേഷ്യൽ ജൂറി പുരസ്കാരം സീരിയൽ താരം കൃഷണേന്തുവിനും നൽകും. കേരള ഭക്ഷ്യ വകുപ്പ് സിവില്‍ സപ്ലൈസ് മന്ത്രി ജിആര്‍ അനില്‍ പുരസ്കാരം നൽകും.

Continue Reading

Featured