എരുമേലി ബിരിയാണി ചലഞ്ചിന്റെ രണ്ടാംഘട്ട ഉദ്ഘാടനംനടന്നു

ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളെ സഹായിക്കുവാൻ എരുമേലിയിൽ യൂത്ത് കോൺഗ്രസിന്റെ യൂത്ത്കെയർ നടത്തുന്ന ബിരിയാണി ചലഞ്ചിന്റെ രണ്ടാംഘട്ട ഉദ്ഘാടനം കെപിസിസി സെക്രട്ടറി അഡ്വ.പി എ സലിം എം ഇ എസ്സ് ജില്ലാ കമ്മിറ്റി അംഗം സെയ്തുമുഹമ്മദ് കണ്ണങ്കരയ്ക്ക് നൽകി നിർവഹിച്ചു. യൂത്ത് കെയർ ജനറൽ കൺവീനർ ബിനു മറ്റക്കര, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ടി വി ജോസഫ്, പി എം ബഷീർ, KSU നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അർഷദ് നജീബ് വി എസ് ഷെഹിം, റിൻസ് വടക്കേടത്ത്‌, അസർ കറുകാംഞ്ചേരി, അൻസർ നജീബ്,സുഹൈൽ പേഴുംകാട്ടിൽ, ടിൻസ് കല്ലുപുരക്കൽ, അൻവർഷാ കെ എം, സാജിതാ അഫ്സൽ, സൗമ്യ പി പി,സിജി മുക്കാലി,റോഷൻ കണിയാമ്പറമ്പിൽ, ബിജോഷ് വേങ്ങത്താനം,ലിജോ ജോസ്,റിജോ ടോം തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

Leave a Comment