Ernakulam
അന്നയുടെ മരണത്തിന് പിന്നാലെ പ്രതികരണവുമായി ഏണ്‍സ്റ്റ് ആന്റ് യംഗ് കമ്പനി
കൊച്ചി: അന്നയുടെ മരണം ദുഃഖകരവും തീരാനഷ്ടവുമാണെന്ന് കുടുംബത്തിന് അയച്ച അനുശോചന സന്ദേശത്തില്‍ ഇവൈ പറഞ്ഞു. അമിത ജോലിഭാരം കാരണമാണ് അന്ന മരിച്ചത് എന്ന് മാതാവ് അനിത അഗസ്റ്റിന്‍ കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് കമ്പനിയുടെ പ്രതികരണം.
ആരോഗ്യകരമായ തൊഴിലിടം ഒരുക്കുന്നതില്‍ കമ്പനി പ്രാധാന്യം നല്‍കുമെന്നും ഇതിനുവേണ്ട നടപടി സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. അന്നയുടെ കുടുംബത്തിനുണ്ടായ നഷ്ടം നികത്താന്‍ ഒരു നടപടിക്കും കഴിയില്ല. എന്നാല്‍ ദുരിത സമയങ്ങളില്‍ ഞങ്ങള്‍ എല്ലാ സഹായങ്ങളും നല്‍കിയിട്ടുണ്ട്, അത് തുടരും- കമ്പനി പറഞ്ഞു.
അന്നയുടെ കുടുംബത്തിന്റെ കത്ത് ഞങ്ങള്‍ അതീവ ഗൗരവത്തോടെ പരിഗണിക്കുന്നു എന്നും ഇവൈ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ഇവൈ സ്ഥാപനങ്ങളിലുടനീളമുള്ള പതിനായിരത്തോളം ജീവനക്കാര്‍ക്ക് ആരോഗ്യകരമായ ജോലിസ്ഥലം പ്രദാനം ചെയ്യുന്നതിനുള്ള വഴികള്‍ തേടും എന്നും കമ്പനി വ്യക്തമാക്കി. മകളുടെ മരണത്തിനു കാരണം കമ്ബനിയിലെ അമിത ജോലിഭാരവും അനാരോഗ്യകരവുമായ തൊഴില്‍ അന്തരീക്ഷവുമാണെന്ന് ഇവൈ ഇന്ത്യ ചെയര്‍മാന്‍ രാജീവ് മേമനിക്ക് അയച്ച കത്തില്‍ അനിത ആരോപിച്ചിരുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് അന്ന ഇവൈ ഇന്ത്യയുടെ ഭാഗമാകുന്നത്. എന്നാല്‍ ജോലിക്ക് കയറി നാല് മാസത്തിനിപ്പുറം ജൂലൈയില്‍ അന്ന മരിച്ചു. കമ്ബനിയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്നു അന്ന. പൂനെയിലെ താമസസ്ഥലത്ത് ജൂലൈ 20 നാണ് അന്നയെ മരിച്ച നിലയില്‍ കണ്ടെത്തിയത്
Ernakulam
എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി
കൊച്ചി: സ്കൂൾ കായിക മേളയുടെ സമാപനം കണക്കിലെടുത്ത് എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് പ്രകാരമുള്ള സ്കൂളുകൾക്ക് നാളെ (11/11/2024) അവധി പ്രഖ്യാപിച്ചു. കേരള സിലബസ് പ്രകാരമുള്ള പ്രീ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെ എല്ലാ വിദ്യാലയങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
Ernakulam
ആലുവയില്‍ ഇലക്ട്രോണിക് ഷോപ്പിൽ വന്‍ തീപിടുത്തം
കൊച്ചി: ആലുവയില്‍ വന്‍ തീപിടുത്തം. തോട്ടുമുഖത്തെ ഇലക്ട്രോണിക് ഷോപ്പായ ഐ ബെല്ലിലാണ് തീപിടുത്തമുണ്ടായത്. ഞായറാഴ്ചയായിതിനാല്‍ ജീവനക്കാര്‍ ആരും കടയില്‍ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ ഐ ബെല്ലിന്‌റെ ഷോറൂം പൂര്‍ണമായും കത്തിനശിച്ചു.
മുകളിലത്തെ നിലയിലായിരുന്നു തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന്റെ ആഘാതത്തില്‍ ഷോറൂമിന്റെ ഗ്ലാസുകള്‍ ഉള്‍പ്പെടെ പൊട്ടിത്തെറിച്ച് താഴെ റോഡിലേക്ക് വീണു. തീയണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. തീപടര്‍ന്നത് എങ്ങനെയെന്നതില്‍ വ്യക്തതയില്ല.
Ernakulam
പെരുമ്പാവൂരില്‍ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ചു
കൊച്ചി: പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെ കുത്തിക്കൊന്നു. അസം സ്വദേശി ഫരീദ ബീഗം ആണ് മരിച്ചത്. അസം സ്വദേശിയായ മൊഹര്‍ അലി ആണ് പ്രതി. ഫരീദ ബീഗത്തിനെ കൊലപ്പെടുത്തിയതിന് പിന്നാലെ ഇയാള്‍ സ്വയം കുത്തിപ്പരിക്കേല്‍പ്പിക്കുകയും വിഷം കഴിക്കുകയും ചെയ്തു. മൊഹര്‍ അലിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured3 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
-
News3 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login