Choonduviral
എറണാകുളത്തിന്റെ വികസനസാക്ഷ്യമായി”ഹൃദയത്തിൽ ഹൈബി”
കൊച്ചി: എറണാകുളം മണ്ഡലത്തിൽ ഹൈബി ഈഡൻ നടത്തിയ വികസന പ്രവർത്തനങ്ങളുടെയും പാർലമെന്ററി പ്രവർത്തനങ്ങളുടെയും നേർരേഖയായി “ഹൃദയത്തിൽ ഹൈബി” പ്രകാശനം ചെയ്തു. ടി.ജെ വിനോദ് എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മ്ദ് ഷിയാസ് എന്നിവരുടെ സാന്നിധ്യത്തിൽ ചലച്ചിത്രതാരം മണികണ്ഠനാണ് പ്രകാശനകർമം നിർവഹിച്ചത്. എം.പി എന്ന നിലയിലെ ഹൈബി ഈഡന്റെ പ്രവർത്തനങ്ങളുടെയും എറണാകുളത്തിന്റെ ഹൃദയത്തിൽ ഹൈബി ഈഡൻ സ്ഥാനം ഉറപ്പിച്ച വികസന ,ക്ഷേമ വഴികളുടെയും ഓർമ്മപ്പെടുത്തൽ കൂടിയാണ് “ഹൃദയത്തിൽ ഹൈബി”.
ഹൈബി ഈഡന്റെ പ്രളയകാല പ്രവർത്തനങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ഹൃദ്രോഗികൾക്ക് സൗജന്യ ആന്‍ജിയോപ്ലാസ്റ്റി ചെയ്ത ഹൃദയത്തിൽ ഹൈബി ഈഡൻ പദ്ധതിയും സൗഖ്യം, കപ്പ് ഓഫ് ലൈഫ് തുടങ്ങിയ ഔട്ട് റീച്ച് പദ്ധതികളുടെ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എം.പി ഫണ്ട് ചെലവഴിച്ച് നടത്തിയ പദ്ധതികളും ഇതിൽ വിവരിച്ചിട്ടുണ്ട്.ഹൈബി ഈഡൻ എന്നത് തന്റെ ഹൃദയത്തിൽ എഴുതിയ വാക്കുകളാണെന്ന് നടൻ മണികണ്ഠൻ പറഞ്ഞു. എം.പി ആയല്ല സാദാ മനുഷ്യനെയാണ് പ്രളയ കാലത്തും കോവിഡ് കാലത്തുമെല്ലാം ഹൈബിയെ കാണാനായത്. എന്റെ രാഷ്ട്രീയത്തിൽ മാറ്റമില്ല, എന്റെയും ഹൈബിയുടെയും രാഷ്ട്രീയ ചിന്തകളും അറിവുകളും വ്യത്യസ്തമാണ്. പക്ഷെ മാനുഷിക മുഖം ആവശ്യമായ എല്ലാ സന്ദർഭങ്ങളിലും ഹൈബി ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നു, മണികണ്ഠൻ പറഞ്ഞു.
മത്സരം അതിന്റെ രീതിയിൽ നടക്കട്ടെയെന്നും ഹൈബിയും താനുമായുള്ള സൗഹൃദത്തെ അതൊന്നും ബാധിക്കില്ലെന്നും മണികണ്ഠൻ പറഞ്ഞു. നാടിനാവശ്യമായ പലകാര്യങ്ങളിലും ഹൈബിയോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മണികണ്ഠൻ പറഞ്ഞു.റോഡിനും കാനയ്ക്കും പണം അനുവദിച്ച പട്ടികയല്ല പുസ്തകത്തിൽ ഉള്ളതെന്നും പദ്ധതികളുടെയും സവിശേഷതയും പ്രാധാന്യവും അറിയിക്കുന്നതാണ് പുസ്തകമെന്നും ഹൈബി ഈഡൻ പറഞ്ഞു. ജനോപകാരപ്രദമായ നേട്ടങ്ങളൊന്നും എന്റെ സ്വന്തമല്ല. പുസ്തകത്തിന്റെ പുറംചട്ട ബോധപൂർവം കറുപ്പാക്കിയിട്ടുണ്ട്. ഇതിലൂടെ ഇന്നിന്റെ രാഷ്ട്രീയം വിളിച്ചു പറയുകയാണെന്നും ഹൈബി പറഞ്ഞു.
Choonduviral
കൊല്ലത്തും ഇടുക്കിയിലും പതിനായിരത്തിനു മുകളില്‍ യുഡിഎഫിന് ലീഡ്
കൊല്ലം: കൊല്ലത്തും ഇടുക്കിയിലും പതിനായിരത്തിനു മുകളില്‍ യുഡിഎഫിന് ലീഡ്. തുടക്കം മുതല്‍ ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് ലീഡ് നിലനിര്‍ത്തിയപ്പോള്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തീര്‍ന്ന ശേഷം കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന് മുന്നിലെത്തി.
Choonduviral
ആലത്തൂര്‍ കോണ്‍ഗ്രസിനൊപ്പം നില്ക്കും : രമ്യ ഹരിദാസ്
പാലക്കാട്: കണക്ക് പ്രവചിക്കാനൊന്നും ഇല്ലെന്നും ആലത്തൂരില്‍ ഉള്ളവര്‍ കോണ്‍ഗ്രസിനൊപ്പമാണെന്നും ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം അവരോടൊപ്പം ചേര്‍ന്ന് നിന്ന ജനപ്രതിനിധി എന്ന നിലയില്‍ എല്ലാവരുടേയും പിന്തുണയുണ്ടാകുമെന്നും രമ്യ ഹരിദാസ് പറഞ്ഞു.
‘കോഴിക്കോട് എന്നെ സ്നേഹിച്ച അതേ പോലെ ഒട്ടും വ്യത്യാസമില്ലാതെ ആലത്തൂരുകാര് ഇരുകരങ്ങളും നീട്ടി ഹൃദയം കൊണ്ട് സ്വീകരിച്ചാണ് 2019ല്‍ തിരഞ്ഞെടുപ്പ് നടത്തിയത്. അവരില്‍ ഒരാളായി കഴിഞ്ഞ അഞ്ച് വര്‍ഷം കൂടെ ചേര്‍ന്നു നിന്നുകൊണ്ട് ഫുള്‍ടൈം എംപിയായിട്ടാണ് വീണ്ടും ജനവിധി തേടുന്നത്. അതിന്റെ വലിയ ഒരു പിന്തുണ ആലത്തൂര്കാര് നല്‍കും എന്ന വലിയ പ്രതീക്ഷയോടുകൂടി നമ്മുടെ ടീം ഇന്ന് കൗണ്ടിങ്ങിന് കയറുകയാണ്. കണക്ക് പ്രവചിക്കാനൊന്നും ഇല്ല. ആലത്തൂരില്‍ ഉള്ളവര്‍ കോണ്‍ഗ്രസിനൊപ്പമാണ്, ഐക്യജനാധ്യപത്യത്തിനൊപ്പമാണ്. അഞ്ച് വര്‍ഷക്കാലം അവരൊടൊപ്പം ചേര്‍ന്ന് നിന്ന ജനപ്രതിനിധി എന്ന നിലയില്‍ എന്റെ അമ്മമാരും സഹോദരിമാരും സഹോദരന്മാരും അനുജത്തിമാരും അനുജന്മാരുേടയും എല്ലാ പിന്തുണയും കൂടെയുണ്ടാകും’, രമ്യ ഹരിദാസ് പറഞ്ഞു.
Choonduviral
കേരളത്തില്‍ ആദ്യ ലീഡ് യുഡിഎഫിന്
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആദ്യ ലീഡ് യുഡിഎഫിന്. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് മുന്നില്‍ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളും (ഇടിപിബി), വീട്ടിലിരുന്ന വോട്ടു ചെയ്തവര്‍ ഉള്‍പ്പെടെ ഉള്ളവരുടെ തപാല്‍ ബാലറ്റുകളും ഇതില്‍ പെടുന്നു. അരമണിക്കൂറിനുള്ളില്‍ വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും.
-
Featured4 weeks ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News3 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business1 month ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
News4 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
You must be logged in to post a comment Login