കൊച്ചി : പൊതു പരിപാടിയിൽ പ്രസംഗിക്കുന്നതിനിടയിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ പേപ്പട്ടിയെ പോലെ തല്ലികൊല്ലാൻ കേരളത്തിൽ ആണുങ്ങളുണ്ട് എന്ന് വെല്ലുവിളിച്ച കെ.പി അനിൽകുമാറിനെതിരെ എറണാകുളം എം.എൽ.എ ടി ജെ വിനോദ്.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻറെ നിഴൽ കണ്ടപ്പോൾ തന്നെ പാർട്ടി വിട്ടോടിയ അനിൽകുമാറിന് സി.പി.എം ൻറ്റെ ചിലവിൽ മൈക്ക് പിടിച്ചു നിന്ന് ഇങ്ങനെ ആവേശത്തിൽ വെല്ലുവിളിക്കാനല്ലാതെ വേറെന്താണ് ചെയ്യാനാവുക എന്ന് ടി ജെ വിനോദ് എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചു
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
അനിലെ…
വല്ലവരുടെയും തണലിൽ കുരയ്ക്കൻ നിലപാടില്ലാത്ത ആർക്കും പറ്റും…
ആവേശത്തിൽ മൈക്ക് പിടിച്ചു വെല്ലുവിളിക്കാനല്ലാതെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ നിഴൽ കണ്ടപ്പോൾ തന്നെ പേടിച്ചു പാർട്ടി വിട്ടോടിയവർക്ക് വേറെന്ത് ചെയ്യാൻ പറ്റും…