Connect with us
48 birthday
top banner (1)

Ernakulam

എറണാകുളം കോലഞ്ചേരിയിൽ ഒരു കുടുംബത്തിലെ 4 പേരെ അയൽവാസിയായ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു

Avatar

Published

on

എറണാകുളം: കോലഞ്ചേരി കടയിരുപ്പിൽ ഒരു കുടുംബത്തിലെ നാല് പേരെ അയൽവാസിയായ യുവാവ് വെട്ടി പരിക്കേൽപ്പിച്ചു. എഴുപ്രം മേപ്രത്ത് വീട്ടിൽ പീറ്റർ, ഭാര്യ സാലി, മകൾ റോഷ്നി, മരുമകൻ ബേസിൽ എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അയൽവാസി അനൂപിനെ പുത്തൻകുരിശ് പോലീസ് കസ്റ്റഡിയിലെടുത്തു. അയൽവാസികൾ തമ്മിലുളള പ്രശ്നമാണ് വീടുകയറി ആക്രണത്തിന് കാരണമെന്ന് പറയപ്പെടുന്നു. പൊലീസ് കസ്റ്റിഡിയിലെടുത്ത അനൂപിനെതിരെ മുൻപും പരാതി ഉയർന്നിരുന്നു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

വിജിലൻസ് വളഞ്ഞത് അറിഞ്ഞില്ല ; കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇൻസ്പെക്ടർ പിടിയിൽ

Published

on

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷനിലെ ഹെല്‍ത്ത് ഇൻസ്പെക്ടർ ആർ എസ് മധു വിജിലൻസ് പിടിയിലായി. കോർപറേഷന്റെ പള്ളുരുത്തി സോണല്‍ ഓഫീസിന് സമീപത്ത് വെച്ചായിരുന്നു സംഭവം.കെട്ടിടത്തിന് എൻ ഒ സി നല്‍കുന്നതുമായി ബന്ധപ്പെട്ട് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. മധു കൈക്കൂലി ആവശ്യപ്പെട്ടതായി പരാതിക്കാരൻ നേരത്തെ വിജിലൻസിനെ അറിയിച്ചിരുന്നു. ഇത് പ്രകാരം വിജിലൻസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പരാതിക്കാരൻ മധുവിന് മുൻ ധാരണപ്രകാരം പണം നല്‍കിയ ഉടൻ വിജിലൻസ് ഇദ്ദേഹത്തെ പിടികൂടുകയായിരുന്നു.

Continue Reading

Ernakulam

ടീ കോമിന് നഷ്ടപരിഹാരം നൽകാനുള്ള നീക്കം, ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ്

Published

on

കൊച്ചി: ടീ കോമിന് നഷ്ടപരിഹാരം നൽകാനുള്ള നീക്കം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വീഴ്‌ച വരുത്തിയത് ആരാണെന്നും സതീശൻ ചോദിച്ചു. കരാർ ലംഘനം നടന്നിരുന്നു. 2005 ൽ കൃത്യമായ എംഒയു ഉണ്ടായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഭൂമി കച്ചവടമാണ് സർക്കാരിൻ് ലക്ഷ്യം. ടീകോമിനോട് നഷ്‌ടപരിഹാരം ചോദിച്ചാൽ അത് വ്യവഹാരത്തിലേക്ക് പോകുമെന്ന് ഭയന്ന് ഭൂമി കൈമാറ്റം ചെയ്യുന്നതിന് വേണ്ടിയാണ് ആരും അറിയാതെ മന്ത്രിസഭാ യോഗത്തിൽ പാസാക്കി ഭൂമി വിൽക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നതെന്നും സതീശൻ ചൂണ്ടികാട്ടി.
തൊഴിൽ തോത് കുറഞ്ഞാൽ നഷ്ടപരിഹാരം നൽകണമെന്ന് വ്യവസ്ഥ ഉണ്ടായിരുന്നു. എന്നാൽ അച്യുതാനന്ദൻ സർക്കാർ വ്യവസ്ഥകൾ മാറ്റി. അപ്പോഴും ടീ കോമിന് വീഴ്ച സംഭവിച്ചാൽ നഷ്ട‌പരിഹാരം ഈടാക്കാൻ വ്യവസ്ഥ ഉണ്ടായിരുന്നു. 8 വർഷത്തിൽ സർക്കാർ പരിശോധനനടത്തിയില്ല. ഭൂമി കച്ചവടം മാത്രമാണ് സർക്കാർ ലക്ഷ്യമെന്ന് വി.ഡി. സതീശൻ പറഞ്ഞു. അതേസമയം ടീ കോമിന് നഷ്ടപരിഹാരം നൽകരുത് പിന്മാറണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading

Ernakulam

വയനാട് പുനരധിവാസത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്ന് വി ഡി സതീശന്‍

Published

on


കൊച്ചി: വയനാട് പുനരധിവാസത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാരിന് പ്രതിപക്ഷം നല്‍കുന്ന പിന്തുണ പുനരാലോചിക്കേണ്ടി വരുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വയനാട് ദുരന്തത്തില്‍ ഗുരുതരമായ അലംഭാവമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. പ്രത്യേക സഹായം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കേരളത്തിലെ എം.പിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടിട്ടും അനുകൂലമായ മറുപടിയല്ല ഉണ്ടായത്.

Advertisement
inner ad

കേരള സര്‍ക്കാരും വയനാട് പുനരധിവാസത്തില്‍ ഒന്നും ചെയ്യുന്നില്ല. കോണ്‍ഗ്രസും ലീഗും കര്‍ണാടക സര്‍ക്കാരും നൂറു വീടുകള്‍ വീതവും യൂത്ത് കോണ്‍ഗ്രസ് 30 വീടുകളും നിര്‍മ്മിക്കാമെന്നു പറഞ്ഞതാണ്. സര്‍ക്കാര്‍ സ്ഥലം അനുവദിക്കുമെന്നാണ് പറഞ്ഞത്. എന്നിട്ട് ഇതുവരെ സ്ഥലം അനുവദിച്ചില്ല. ഒരു പുനരധിവാസ പ്രവര്‍ത്തനങ്ങളും വയനാട്ടില്‍ നടക്കുന്നില്ല. ഇങ്ങനെയെങ്കില്‍ വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിന് പ്രതിപക്ഷം നല്‍കുന്ന പിന്തുണ പുനരാലോചിക്കേണ്ടി വരുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.ാേ

Advertisement
inner ad
Continue Reading

Featured