ജില്ലാ പഞ്ചായത്ത്‌ ആവോലി ഡിവിഷനിൽ 3.20 കോടിരൂപയുടെ പദ്ധതികൾ അനുവദിച്ചു

മൂവാറ്റുപുഴ: ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷനില്‍ 2021 – 2022 വര്‍ഷം വികസന പദ്ധതികള്‍ക്കായി 3.20 കോടിരൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു. ആവോലിയുടെ വികസനത്തിനായി പ്രധാന ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞാണ് ഫണ്ടനുവദിച്ചതെന്ന് ഉല്ലാസ് തോമസ് പറഞ്ഞു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി വിവിധ പദ്ധതികള്‍ക്കായി 63.6 ലക്ഷവും, റോഡ് മെയിന്റന്‍സിന് 1.75 കോടിയുമാണ് നീക്കി വെച്ചിരിക്കുന്നത്. പാലക്കുഴയില്‍  ടഫ് കോര്‍ട്ടടക്കം വിദ്യാഭ്യാസ മേഘലയില്‍ 45 ലക്ഷം രൂപയും അനുവദിച്ചു.

2021 – 2022 വര്‍ഷം അനുവദിച്ച പദ്ധതികളും തുകയും ഇങ്ങനെ:
1.വേങ്ങതണ്ട് ലിഫ്റ്റ് ഇറിഗേഷന്‍ കുടിവെള്ള പദ്ദതി (ആയവന) – 10.00 ലക്ഷം 

2. കണ്ണാത്തുകുഴി പീടിക പ്ലാക്കിത്തടം ഇലവന്‍ചോട് റോഡ് മൈന്റെനന്‍സ് (ആരക്കുഴ)- 10.00 ലക്ഷം 

3. പെരുമ്പളളൂര്‍ പയ്യനാവിലാട് റോഡ് മൈന്റനെന്‍സ് (ആരക്കുഴ)- 15.00 ലക്ഷം 

4. വാഴക്കുളം വോളീബോള്‍ കോര്‍ട്ട് പൂര്‍ത്തീകരണം (മഞ്ഞളൂര്‍)- 12.00 ലക്ഷം 

5. നീലിയാട് വടകോട് റോഡ് മൈന്റനെന്‍സ് (മഞ്ഞളൂര്‍)- 15.00 ലക്ഷം 

6. 30 ഏക്കര്‍ കുളവുമാവും തൊട്ടി റോഡ്  മൈന്റനെന്‍സ് മഞ്ഞളൂര്‍)- 10.00 ലക്ഷം 

 7. പുളിക്കായത്ത് കടവ് എല്‍പി സ്‌കൂള്‍ റോഡ് മൈന്റനെന്‍സ് (ആവോലി)- 10.00 ലക്ഷം   

8. കാവന കുടിവെള്ള പദ്ധതി വാട്ടര്‍ ടാങ്ക് നിര്‍മ്മാണം (ആവോലി)- 10.00 ലക്ഷം 

9. ചെങ്ങറ കോളനി സമഗ്ര വികസനം (ആവോലി)- 10.00 ലക്ഷം 

10. പെര്‍ലിമറ്റം ഭാഗത്ത് കുളിക്കടവ് നിര്‍മ്മാണം (ആവോലി)- 10.00 ലക്ഷം 

11. കടാരക്കുഴി റോഡ് മൈന്റനെന്‍സ് (കല്ലൂര്‍കാട്)- 20.00 ലക്ഷം 

12. പത്തൂത്തി കാവക്കാട് റോഡ് മൈന്റനെന്‍സ് (കല്ലൂര്‍കാട്)- 20.00 ലക്ഷം      

13. പാലക്കുഴ ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌കൂള്‍ മെയിന്റനന്‍സ് (പാലക്കുഴ)- 10.00 ലക്ഷം                                                                                                                                                                                                         

14. ആറൂര്‍ ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌കൂള്‍ മെയിന്റനന്‍സ് (പാലക്കുഴ)- 10.00 ലക്ഷം 

15. പാലക്കുഴ ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌കൂള്‍ ഫുട്ബോള്‍ ടര്‍ഫ് കോര്‍ട്ട്(പാലക്കുഴ)- 25.00 ലക്ഷം  

16. കാവുംഭാഗം കാപ്പിപ്പള്ളി ബിഎംബിസി (പാലക്കുഴ)- 25.00 ലക്ഷം  

17. മാറിക കാര്‍മല്‍ റോഡ് മൈന്റനെന്‍സ് (പാലക്കുഴ)- 15.00 ലക്ഷം   

18. ഇടമനക്കുന്ന് കോളനി സമഗ്രഹഃ വികസനം (പാലക്കുഴ)- 10.00 ലക്ഷം 

19. ഏനാനെല്ലൂര്‍ കാരിമാറ്റം റോഡ് മൈന്റനെന്‍സ് (ആയവന)- 10.00 ലക്ഷം  

20. സിദ്ധംപടി പാറത്താഴം റോഡ് മൈന്റനെന്‍സ് (ആയവന)- 15.00 ലക്ഷം    

21.  പാറത്താഴം കോളനി പൈപ്പ്ലൈന്‍ നീട്ടല്‍ (ആയവന)- 18.67 ലക്ഷം    

22. മണിമലക്കുന്ന് കിഴകൊമ്പ് റോഡ് മൈന്റനെന്‍സ് (തിരുമാറാടി)- 10.00 ലക്ഷം

23. അറയ്ക്കപീടിക കോളനി കുടിവെള്ള പദ്ധതി (ആവോലി പഞ്ചായത്ത്) – 10.00 ലക്ഷം

Related posts

Leave a Comment