എറണാകുളം ഡിസിസിയിൽ ചരിത്രപഠന ​ഗവേഷണ ലൈബ്രറി തുടങ്ങും

കൊച്ചി: എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ പുതിയ ചരിത്ര പഠന ​ഗവേഷണ കേന്ദ്രവും ലൈബ്രറിയും തുടങ്ങുന്നു. ഡിസിസി ഓഫീസിനോടു ചേർന്നുള്ള മിനി കോൺഫറൻസ് ഹാൾ അത്യാധുനിക സൗകര്യങ്ങളോടെ പഠന ​ഗവേഷണ കേന്ദ്രമാക്കി മാറ്റാനാണ് തീരുമിച്ചിരിക്കുന്നത്. ഇതിന് ആവശ്യമായ മുഴുവൻ പിന്തുണയും ഉറപ്പാക്കാൻ കെപിസിസി സംസ്കാര സാഹിതി ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
ഡിസിസി ഓഫീസിൽ ചേർന്ന ജില്ലാ കമ്മിറ്റിയോ​ഗത്തിൽ DCC പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ചെയർമാൻ എച്ച്. വിൽ ഫ്രഡ് അദ്ധ്യക്ഷത വഹിച്ചു. കൊച്ചിൻ സോളോ ഉടമ ആന്റണി സോളോയെ DCC പ്രസിഡന്റ് ഷാളണിയിച്ച് സംസ്കാരസാഹിതിയിലേക്ക് സ്വാഗതം ചെയ്തു. ലൈബ്രറി, ഗവേഷണ പഠന കേന്ദ്രത്തിന് സംഭാവനയായി പതിനായിരം രൂപ ചെയർമാൻ വിൽഫ്രഡ് DCC പ്രസിഡന്റിന് നല്കി.
ഡിസിസി ജനറൽ സെക്രട്ടറി CP ജോയി ആശംസ നേർന്നു. കൺവീനർ P S നജീബ് സ്വാഗതവും സെക്രട്ടറി ജോസ് കാച്ചപ്പിള്ളി നന്ദിയും പറഞ്ഞു.

Related posts

Leave a Comment