ലഖിംപൂർ ഖേരി സംഭവം; എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി സത്യാഗ്രഹ സമരം സംഘടിപ്പിച്ചു

കൊച്ചി: ലഖിംപൂർ ഖേരിയിൽ സമാധാനപരമായി പ്രതിഷേധിച്ച കർഷകരെ ദാരുണമായി കൊല ചെയ്ത സംഭവത്തിലും, ആശിഷ് മിശ്രയെന്ന മുഖ്യപ്രതിയെ സംരക്ഷിക്കുന്ന മുഖ്യപ്രതിയുടെ പിതാവും, കേന്ദ്ര ആഭ്യന്ത്യര സഹമന്ത്രിയുമായ അജയ് മിശ്രയുടെ രാജി ആവിശ്യപ്പെട്ടുകൊണ്ട് രാജ്യമെമ്പാടും നടത്തുന്ന സത്യാഗ്രഹ സമരങ്ങളുടെ ഭാഗമായി എറണാകുളം ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. എറണാകുളം ബി എസ് എൻ എൽ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച സത്യാഗ്രഹ സമരം ബെന്നി ബഹനാൻ എം പി ഉത്ഘാടനം ചെയ്തു.

യു.പിയിൽ ഭരണഘടനയിൽ അനുശാസിക്കുന്നതൊന്നുമല്ല നടക്കുന്നത്. ക്രിമിനൽ നടപടിക്രമങ്ങൾ ബാധകമല്ലാത്ത സംസ്ഥാനമായി യു.പി. മാറി. ജനാധിപത്യമല്ല അവിടെ നടക്കുന്നത് യോഗി ആദിത്യനാഥന്റെ ഏകാധിപത്യ ഭരണമാണ്. രാജ്യമെമ്പാടും ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരണമെന്ന് മുൻ യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ എം പി പറഞ്ഞു. ജനാധിപത്യരീതിയിൽ സമരം നടത്തുന്ന കർഷകരെ അക്രമം കൊണ്ടും,കൊലചെയ്തും നേരിടാമെന്ന ബിജെപിയുടെ വ്യാമോഹത്തിന്റെ പരിണിതഫലമാണ് കേന്ദ്ര മന്ത്രിയുടെ മകന്റെ നേതൃത്വത്തിൽ സമരം ചെയ്യുന്ന കർഷകരുടെ ദേഹത്തേക്ക് കാർ ഓടിച്ചു കയറ്റി അവരെ കൊലപ്പെടുത്തിയത്. നാല് കർഷകർക്കാണ് ദാരുണമായ, ക്രൂരമായ കൊലപാതകത്തിൽ ജീവൻ നഷ്ടപ്പെടാൻ ഇടയായത്, ബെന്നി ബഹനാൻ എം പി കൂട്ടിച്ചേർത്തു.

ഡി സി സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ പി സി സി വൈസ് പ്രസിഡൻ്റ് കെ പി ധനപാലൻ ,ജനറൽ സെക്രട്ടറിമാരായ വി ജെ പൗലോസ് ,അബ്ദുൾ മുത്തലിബ് ,ദീപ്തി മേരി വർഗ്ഗീസ് ,ജെയ്സൺ ജോസഫ് ,നേതാക്കളായ എൻ വേണുഗോപാൽ ,ഡൊമിനിക്ക് പ്രസൻ്റേഷൻ ,വി പി സജീന്ദ്രൻ , ലൂഡി ലൂയിസ് ,ഐ.കെ രാജു ,കെ എം സലിം ,ടോണി ചമ്മിണി ,ജെബി മേത്തർ ,ആശ സനൽ ,തമ്പി സുബ്രഹ്മണ്യം ,പി ബി സുനീർ ,സേവ്യർ തായങ്കേരി, ജോസഫ് ആൻറണി ,അബ്ദുൾ ലത്തീഫ് ,കെ വി പി കൃഷ്ണകുമാർ ,വി.കെ മിനിമോൾ ,മനോജ് മൂത്തേടൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

Leave a Comment