Connect with us
48 birthday
top banner (1)

Ernakulam

ഇപിഫ് – ഇസ്ഐ ജില്ലാതല സമ്പർക്ക പരിപാടി നടത്തി

Avatar

Published

on

കൊച്ചി: ഇപിഫ് – ഇസ്ഐ ജില്ലാതല സമ്പർക്ക പരിപാടി കളമശ്ശേരി മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ രാവിലെ 10 മണി മുതൽ നടന്നു. നൂറ്റിനാല് പേര് പങ്കെടുക്കുകയും എഴുപത്തിയേഴു പേര് പരാതികൾ സമർപ്പിക്കുകയും ചെയ്തു. നാല്പതോളം പേരുടെ ഇ പി എഫ് / പെൻഷൻ ആയി ബന്ധപ്പെട്ടുള്ള പരാതികൾ / സംശയങ്ങൾ പരിഹരിക്കുകയും മുപ്പത്തിനാലു പരാതികൾ തുടർനടപടികൾക്കായി ബന്ധപ്പെട്ട പിഎഫ് റീജിയണൽ ഓഫീസിലേക്ക്/ സ്ഥാപനങ്ങളിലേക്ക് അയക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഇസ്ഐ ആയി ബന്ധപ്പെട്ട പരാതികളിലും തുടർനടപടികൾ സ്വീകരിച്ചു. നേരത്തെ അറിയിച്ചിരുന്നതുപോലെ ഉയർന്ന പി എഫ് പെൻഷൻ ഓർഡറുകളുടെ ആദ്യഘട്ട വിതരണവും ഇതിനോട് അനുബന്ധിച്ചു നടത്തി. പത്തു പേർക്ക് ഉയർന്ന പി എഫ് പെൻഷൻ പയ്മെന്റ് ഓർഡർ കൈമാറിയപ്പോൾ നാലു പേർക്ക് സ്റ്റേറ്റ്റോറി പെൻഷൻ പയ്മെന്റ് ഓർഡർ നൽകി. റീജിയണൽ പി എഫ് കമ്മിഷണർ ( ഗ്രേഡ് 1) ധനഞ്ജയ് എം ഭാഗവത് അധ്യക്ഷത വഹിച്ച പരിപാടിയിൽ റീജിയണൽ കമ്മിഷണർമാരായ എസ് അഴകിയ മണവാളൻ, രോഹിത് ശ്രീകുമാർ എന്നിവർ പെൻഷൻ പെയ്മെന്റ് ഓർഡർ കൈമാറുകയും പങ്കെടുത്ത ആളുകളുടെ സംശയങ്ങൾക്കു മറുപടി നൽകുകയും ചെയ്തു. കളമശ്ശേരി മുനിസിപ്പൽ ഹെൽത്ത് സൂപ്പർവൈസർ വിൻസെന്റ് കെ.വി, ഇ പി എഫ് എൻഫോഴ്സ്മെന്റ് ഓഫീസർ സ്റ്റീവ് ജോസ്, ഇ സ് ഐ സോഷ്യൽ സെക്യൂരിറ്റി ഓഫീസർ ജ്യോതികുമാരി, ഹിൻഡാൽകോ മാനേജർ സാജു ടി.കെ, ഇ പി ഫ് സെക്ഷൻ സൂപ്പർവൈസർ സുരേന്ദ്രനാഥൻ എന്നിവർ സംസാരിച്ചു. പരിപാടിയിൽ ഇ സ് ഐ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും കൂടാതെ ഫാക്ട് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Advertisement
inner ad

Cinema

‘അമ്മ’യിൽ അംഗത്വമെടുത്ത് കമൽഹാസൻ

Published

on

കൊച്ചി: മലയാള താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ അംഗത്വമെടുത്ത് കമൽഹാസൻ. അമ്മയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് പുതിയ വാർത്ത പങ്കുവെച്ചത്. മെമ്പർഷിപ്പ് ക്യാംപെയിനിന്റെ ഭാഗമായി നടനും ‘അമ്മ’യിലെ ജനറൽ സെക്രട്ടറി സിദ്ദിഖ് ആണ് കമൽ ഹാസന് മെമ്പർഷിപ്പ് നൽകി സ്വാഗതം ചെയ്തത്.

അമ്മ’ കുടുംബത്തിൻ്റെ ശക്തി അതിലെ ഓരോ അംഗവുമാണ്, ഓരോ അംഗത്തിൻ്റെയും ശക്തിയാണ് ഈ കുടുംബം. നമ്മുടെ ഉലകനായകൻ ശ്രീ കമൽഹാസൻ സാറിന് ഓണററി മെമ്പർഷിപ്പ് നൽകിക്കൊണ്ട് ഞങ്ങളുടെ മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. അതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട് സർ, ചിത്രം പങ്കുവെച്ചുകൊണ്ടുള്ള ഔദ്യോഗിക കുറിപ്പ്.

Advertisement
inner ad
Continue Reading

Ernakulam

അനധികൃതമായി ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ഹൈക്കോടതി

Published

on

കൊച്ചി: ചട്ടങ്ങള്‍ ലംഘിച്ച് റോഡില്‍ വാഹനമിറക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. മിക്ക ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥരും ബീക്കണ്‍ ലൈറ്റുവെച്ചും സര്‍ക്കാര്‍ എബ്ലം വച്ചുമാണ് യാത്രചെയ്യുന്നത്. ജില്ലാ കളക്ടര്‍മാര്‍ അടക്കമുളളവര്‍ക്ക് അടിയന്തര സാഹചര്യങ്ങള്‍ക്കുവേണ്ടിയാണ് ബീക്കണ്‍ ലൈറ്റ് നല്‍ികിയിരിക്കുന്നത്.

സ്വന്തം വീട്ടിലേക്ക് പേകുമ്പോള്‍ പോലും ബീക്കണ്‍ ലൈറ്റിട്ട് പോകുന്ന ഉന്നത ഉദ്യോഗസ്ഥരുടെണ്ടെന്ന് കോടതി പറഞ്ഞു. ചില മേയര്‍മാരുടെ വാഹനങ്ങളില്‍ ഹോണ്‍ പുറത്താണ് പിടിപ്പിച്ചിരിക്കുന്നത്. അനധികൃതമായി ലൈറ്റുകള്‍ ഘടിപ്പിച്ച ഇത്തരം വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയാണ് വേണ്ടത്. ചട്ടലംഘനം നടത്തിയ വാഹനങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ നാളെ അറിയിക്കാനും ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading

Ernakulam

മില്‍മയില്‍ ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് അനിശ്ചിതകാല പണിമുടക്ക്

Published

on

കൊച്ചി: മില്‍മയില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നും തൊഴിലാളികള്‍ക്കെതിരായ പ്രതികാര നടപടികള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ജൂലൈ 24 ന് രാവിലെ 6 മുതല്‍ ദക്ഷിണമേഖലാ മില്‍മയില്‍ അനിശ്ചിതകാല പണിമുടക്ക്. വിവിധ തൊഴില്‍മേഖലകളിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ഐഎന്‍ടിയുസി വ്യാപക സമരത്തിനാണ് തയാറെടുക്കുന്നത്.

ഓണക്കാലമടുത്തിട്ടും തൊഴിലാളി സംഘടനകളുമായി കൂടിയാലോചന നടത്താന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ലന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ ആരോപിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓഗസ്റ്റ് 5 ന് 14 ജില്ലകളിലും കലക്റ്ററേറ്റുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തും. ഓഗസ്റ്റ് 21 ന് സെക്രട്ടേറിയറ്റിന് മുന്നില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും.

Advertisement
inner ad

ഓഗസ്റ്റ് 27 ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെയും മഹാത്മാ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെയും കീഴിലുള്ള തൊഴിലാളികളുടെ ധര്‍ണ നടക്കുമെന്നും ചന്ദ്രശേഖരന്‍ അറിയിച്ചു.

Advertisement
inner ad
Continue Reading

Featured