Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Kannur

പിണക്കം മാറാതെ ഇ പി ; അഴീക്കോടന്‍ രാഘവന്‍ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കില്ല

Avatar

Published

on

കണ്ണൂർ: എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റി നിർത്തിയതിന് പിന്നാലെ പാര്‍ട്ടി നേതൃത്വത്തോടുള്ള അതൃപ്തി തുടര്‍ന്ന് ഇ പി ജയരാജന്‍. പാർട്ടി പരിപാടികളിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുകയാണ് ഇ പി. തിങ്കളാഴ്ച അഴീക്കോടന്‍ രാഘവന്‍ അനുസ്മരണ ചടങ്ങിലും പങ്കെടുക്കില്ല. പയ്യാമ്പലത്തെ പരിപാടിയില്‍ എത്തുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചിരുന്നുവെങ്കിലും അന്തരിച്ച മുതിര്‍ന്ന സി പി എം നേതാവ് എം.എം ലോറന്‍സിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കൊച്ചിയിലേക്ക് പോകുന്നതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം. നേരത്തേ കണ്ണൂർ പയ്യാമ്പലത്ത് നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണ പരിപാടിയിലും ഇ പി പങ്കെടുത്തിരുന്നില്ല.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kannur

പയ്യന്നൂരിൽ നിന്ന് കാണാതായ പതിമൂന്നുകാരിയെ മൈസൂരുവിൽ കണ്ടെത്തി

Published

on

കണ്ണൂർ: പയ്യന്നൂരിൽ നിന്ന് കാണാതായ കന്നഡ ദമ്പതികളുടെ പതിമൂന്നുകാരിയായ മകളെ മൈസൂരുവിൽ നിന്ന് കണ്ടെത്തി. കുട്ടിക്കൊപ്പം പോയ യുവാവ് മൈസൂരുവിലെത്തിയെന്ന് സഹോദരനെ വിളിച്ച് അറിയിച്ചു. കുട്ടിയെ ബന്ധു സ്കൂ‌ട്ടറിൽ കൊണ്ടുപോകുന്ന സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ബൈക്ക് തള്ളികൊണ്ടുപോകുന്നതും കുട്ടി പിന്നാലെ പോകുന്നതുമായിരുന്നു ദൃശ്യങ്ങളിൽ. പുലർച്ചെ നാല് മണിയോടെയാണ് കുട്ടിയെ ബന്ധു കൊണ്ടുപോയത്. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടർ കണ്ണൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് കണ്ടെത്തി.

Continue Reading

Kannur

പയ്യന്നൂരില്‍ കന്നഡ ദമ്പതികളുടെ 13കാരിയായി മകളെ കാണാനില്ല

Published

on

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ 13 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി. കന്നഡ ദമ്പതികളുടെ മകളെയാണ് കാണാതായത്. കുട്ടിയെ ഒരാൾ സ്കൂ‌ട്ടറിൽ കൊണ്ടുപോകുന്ന ദൃശ്യം പോലീസിന് ലഭിച്ചു

ബുധനാഴ്ച‌ ഉച്ചയ്ക്ക് ശേഷമാണ് കുട്ടിയെ കാണാതായത്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ പിന്നീട് കാണാതാകുകയാരിന്നുവെന്ന് രക്ഷിതാക്കൾ അറിയിച്ചു. രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് ബന്ധുവായ ഒരാൾ സ്‌കൂട്ടറിൽ കയറ്റി കൊണ്ടുപോകുന്നത് കണ്ടെത്തിയത്. മീൻ പിടിത്തത്തിനായി കണ്ണൂരിൽ എത്തിയവരാണ് കുടുംബം. സിസിടിവി ദൃശ്യങ്ങളും ഇയാളുടെ ഫോൺ നമ്പറും ഉപയോഗിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

Kannur

പോക്സോ കേസില്‍ പ്രതിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങി മരിച്ചനിലയില്‍

Published

on

കണ്ണൂർ: പോക്സോ കേസില്‍ പ്രതിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങി മരിച്ചനിലയില്‍. മുയ്യത്തെ അനീഷിനെയാണ് കോഴിക്കോട് തൊണ്ടയാട്ടെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കേസില്‍ പ്രതിയായ തളിപറമ്പ് മുയ്യത്തെ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അനീഷ് നാട്ടില്‍ നിന്ന് മുങ്ങിയിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കൂട്ടുപ്രതിയുമായ രമേശൻ റിമാൻഡിലാണ്.

പ്ലസ് വണ്‍ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് പൊലിസ് കേസെടുത്തത്. പീഢനത്തിനിരയായ വിദ്യാർത്ഥിയുടെ പരാതിയില്‍ കൂട്ടുകാർ വിളിച്ചു വരുത്തുകയും രമേശനെ പിടികൂടി പൊലിസില്‍ ഏല്‍പിക്കുകയുമായിരുന്നു. രമേശൻ വിളിച്ചു വരുത്തിയ അനീഷ് രംഗം പന്തിയല്ലെന്ന് കണ്ട് സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. പാർട്ടി നിയന്ത്രിത സഹകരണ സ്ഥാപനത്തിലെ ജീവനക്കാരനാണ് അനീഷ്. സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് ഇയാളെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും മാറ്റി നിർത്തുകയും പാർട്ടിയില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

Advertisement
inner ad
Continue Reading

Featured