Connect with us
48 birthday
top banner (1)

Kerala

കരുവന്നൂർ ബാങ്കിൽ നിയമവിരുദ്ധ വായ്പ: മന്ത്രി രാജീവിന്റെ നടപടി അത്ര വലിയ തെറ്റല്ലെന്ന് ഇ.പി

Avatar

Published

on

തിരുവനന്തപുരം: കരുവന്നൂർ ബാങ്കിൽ നിയമവിരുദ്ധമായ വായ്പകൾക്ക് ശ്രമിച്ചുവെന്ന ഇ.ഡി റിപ്പോർട്ടിൽ മന്ത്രി പി. രാജീവിനെ പിന്തുണച്ച് ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ നിയമവിരുദ്ധ വായ്പകൾ അനുവദിക്കാൻ രാജീവ് സമ്മർദം ചെലുത്തിയെന്ന് കോടതിയിൽ നൽകിയ
സത്യവാങ്മൂലത്തിൽ ഇ.ഡി ചൂണ്ടിക്കാട്ടിയത് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് അങ്ങനെ ചെയ്യുന്നത് അത്രവലിയ തെറ്റാണോയെന്ന ചോദ്യം ഇ.പി ജയരാജൻ വാർത്താസമ്മേളനത്തിൽ ഉയർത്തിയത്.
പി രാജീവ് തൃശ്ശൂർ ജില്ലക്കാരനാണ്. പിന്നീടാണ് എറണാകുളത്ത് വീട് വച്ചത്. എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് രാജീവ് അങ്ങനെ ചെയ്‌തോയെന്ന് തനിക്ക് അറിയില്ല. ഇനി ചെയ്‌തെങ്കിൽ തന്നെ അതിൽ എന്താണ് തെറ്റെന്നും ഇപി ജയരാജൻ ചോദിച്ചു.
കേന്ദ്രത്തിന്‍റെ അവഗണനക്കും പ്രതികാര സമീപനത്തിനുമെതിരെ ഫെബ്രുവരി എട്ടിന് മുഖ്യമന്ത്രിയും മന്ത്രിമാരും അണിനിരക്കുന്ന ഡൽഹി പ്രക്ഷോഭത്തിന് ഇടതുമുന്നണി തീരുമാനിച്ചെന്നും അദ്ദേഹം അറിയിച്ചു. രാവിലെ 11 ന് ജന്തർമന്തറിലാണ് സമരം. കേരള ഹൗസിന് മുന്നിൽനിന്ന് ജാഥയായി പുറപ്പെട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജന്തർമന്തറിൽ എത്തിച്ചേരുക. ഇടത് എം.എൽ.എമാരും എം.പിമാരും സമരത്തിൽ അണിനിരക്കുമെന്നും കേരളത്തിന്‍റെ പൊതുവിഷയം എന്നനിലയിൽ യു.ഡി.എഫ് എം.പിമാരും എം.എൽ.എമാരും പങ്കാളികളാകണമെന്നാണ് അഭ്യർഥനയെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
യു.ഡി.എഫ് പങ്കാളിത്തം ഉറപ്പവരുത്തുന്നതിന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിതന്നെ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചിരുന്നു. യു.ഡി.എഫിൽ ആലോചിച്ച് അഭിപ്രായം അറിയിക്കാമെന്നാണ് പ്രതിപക്ഷ നേതാവ് അറിയിച്ചത്. യു.ഡി.എഫ് പങ്കാളിത്തം പ്രതീക്ഷിക്കുമ്പോഴും സമര തീയതിയടക്കം നിശ്ചയിച്ച് പ്രചാരണം തുടരാനാണ് ഇടതുമുന്നണി തീരുമാനം.

Death

സാമ്പത്തിക ബുധിമുട്ടിനെ തുടർന്ന് അച്ഛനും മകനും വിഷം കഴിച്ചു; അച്ഛൻ മരിച്ചു

Published

on

പാലക്കാട്: കൊല്ലങ്കോട് അച്ഛനും മകനും വിഷം കഴിച്ചു. അച്ഛൻ മരിച്ചു. എലവഞ്ചേരി പെരുങ്ങോട്ടുകാവ് കാവുങ്ങൽ വീട്ടിൽ എം. വേലൻകുട്ടി (89) ആണ് മരിച്ചത്‌. മകൻ ഉണ്ണിക്കൃഷ്ണൻ (58) ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. വിഷം കഴിക്കുന്ന സമയത്ത് വീട്ടിൽ ആരുമില്ലായിരുന്നുവെന്നാണു സൂചന. വെള്ളിയാഴ്ച രാത്രിയിലാണ് ഇരുവരെയും വിഷം കഴിച്ച് അവശനിലയിൽ ബന്ധുക്കൾ കാണുന്നത്.

Advertisement
inner ad

മരിച്ച വേലൻകുട്ടിയുടെ അസുഖവും സാമ്പത്തിക പ്രയാസങ്ങളും കാരണമാണ് ഇരുവരും വിഷം കഴിച്ചതെന്നാണ് കൊല്ലങ്കോട് പൊലീസ് പറയുന്നത്. വേലൻകുട്ടി കഴുത്തിൽ അർബുദ ബാധിതനായതിനെ തുടർന്നു വീട്ടിൽ വിശ്രമത്തിലായിരുന്നു. ഉണ്ണികൃഷ്ണൻ ലോറി ഡ്രൈവറാണ്. വേലൻകുട്ടിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Advertisement
inner ad
Continue Reading

Kerala

തൃശൂരിൽ മാത്രമല്ല പാലക്കാടും നേരിയ ഭൂചലനം

Published

on

പാലക്കാട്: തൃശ്ശൂരിൽ മാത്രമല്ല പാലക്കാടും നേരിയ ഭൂചലനം അനുഭവപെട്ടു. ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായത്. ഇന്നു രാവിലെ എട്ടു മണിക്കുശേഷം തിരുമിറ്റക്കോട്, കക്കാട്ടിരി, ചാലിശ്ശേരി, നാഗലശ്ശേരി, കോട്ടപ്പാടം, കോതച്ചിറ, എഴുമങ്ങാട്, കപ്പൂർ, മതുപ്പുള്ളി, കുമരനെല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂമിക്കടിയിൽനിന്ന് മുഴക്കം അനുഭവപ്പെട്ടത്. വീടുകളുടെ ജനച്ചില്ലുകൾക്ക് കുലുക്കം അനുഭവപ്പെട്ടു. ഇതോടെ ആളുകൾ പരിഭ്രാന്തരായി.

Advertisement
inner ad
Continue Reading

Accident

ചൂണ്ടയിടാൻ പോയ കുട്ടികൾ മുങ്ങിമരിച്ചു

Published

on

കോട്ടയം: കുളത്തിൽ ചൂണ്ടയിടാൻ പോയ രണ്ടുകുട്ടികൾ കുളത്തിൽ വീണു മരിച്ചു. കോട്ടയം തൃക്കൊടിത്താനത്താണ് അപകടമാണ്ടായത്. കുറിച്ചി സ്വദേശി അഭിനവ് (12) മാടപ്പള്ളി സ്വദേശി ആദർശ് (15) എന്നിവരാണ് മരിച്ചത്.

Advertisement
inner ad
Continue Reading

Featured