‘ഈ അവിഹിത ബന്ധത്തെ ന്യായീകരിക്കണോ കൂട്ടുനില്‍ക്കണോ എന്നുള്ളതാണ് പ്രശ്‌നം’; അനുപമ വിഷയത്തില്‍ വിവാദ പ്രസ്താവനയുമായി ഇപി ജയരാജന്‍

തിരുവനന്തപുരം: ദത്ത് വിഷയം നിയമസഭയിൽ ഉന്നയിച്ച പ്രതിപക്ഷത്തിന്റെ രീതിയെ വിമർശിച്ച് ഇപി ജയരാജൻ. സാമൂഹ്യ ചിന്തനത്തിന് വിധേയമാക്കേണ്ട ഇത്തരം വിഷയങ്ങളിൽ കക്ഷിരാഷ്ട്രീയം നോക്കി പ്രശ്‌നങ്ങൾ നിരീക്ഷിക്കുകയാണ് ഇപ്പോൾ നടക്കുന്നത്. സിപിഐഎമ്മിനോട് രാഷ്ട്രീയ വിരോധമുണ്ടാകാം. ആ വിരോധം തീർക്കാൻ ഇത്തരത്തിലുള്ള ഏതിനേയും ന്യായീകരിക്കുന്നത് സാമൂഹ്യ പ്രശ്‌നങ്ങളെ മറന്നുകൊണ്ടാകരുത്. നമ്മുടെ ചുറ്റുപാടും നടക്കുന്ന സാമൂഹ്യപ്രശ്‌നങ്ങളും കാണാതിരിക്കരുത്. പുരയുള്ളവർക്ക് തീ ഭയം കാണും.

കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിപ്പിച്ച പ്രമേയവും അതിനെ തുടർന്നുള്ള ചർച്ചകൾ കാണുകയും കേൾക്കുകയുമുണ്ടായി. ആ ചർച്ചയുടെ ഭാഗമായി ഉയർന്നു വന്നിട്ടുള്ള വിഷയങ്ങൾ എന്നിൽ ഉയർത്തിയ സ്വാഭാവികമായ സംശയങ്ങളാണ് ഞാൻ ഇവിടെ പങ്കുവെക്കുന്നത്. പേരൂർക്കടയിലുള്ള ഒരു യുവതി പ്രസവിക്കുന്നു. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ കുഞ്ഞിനെ തന്നിൽ നിന്നും വേർപ്പെടുത്തുന്നു. പ്രസവിക്കുന്ന സമയത്ത് ഇവർ അവിവാഹിതയായിരുന്നു. വീട്ടുകാർക്കോ നാട്ടുകാർക്കോ ഇവരുടെ വിവാഹത്തെ കുറിച്ച് യാതൊരു അറിവുമില്ല.

ഒരുപാട് സാമൂഹിക അരാജകത്വം നമ്മുടെ സമൂഹത്തിൽ നടക്കുന്നുണ്ട്. ഈ സംഭവത്തിന് ശേഷം കാര്യങ്ങൾ പരിശോധിച്ചപ്പോഴാണ് മറ്റൊരു സ്ത്രീ ടെലിവിഷൻ ചാനലിൽ വന്ന് ആ സ്ത്രീയുടെ ഭർത്താവാണ് ഈ സംഭവത്തിൽ ഉൾപ്പെട്ട യുവാവ് എന്ന് വെളിപ്പെടുത്തുന്നത്. അവരുമായി വിവാഹ ബന്ധം വേർപ്പെടുത്താതെയാണ് ഇയാൾ യുവതിയുമായി അവിഹിത ബന്ധം പുലർത്തിയത്. ഈ അവിഹിത ബന്ധത്തെ ന്യായീകരിക്കണോ കൂട്ടുനിൽക്കണോ എന്നുള്ളതാണ് പ്രശ്‌നം.

Related posts

Leave a Comment