Connect with us
48 birthday
top banner (1)

Featured

വൃക്ഷതൈകള്‍ നടുന്നത് മാത്രമല്ല പരിസ്ഥിതി സംരക്ഷണം; ഇന്ന് ലോക പരിസ്ഥിതി ദിനം

Avatar

Published

on

എം.ജെ.ബാബു

ജൂണ് അഞ്ച്- പരിസ്ഥിതി ദിനമെന്ന് കേട്ടാല്‍ ഓര്‍മ്മ വരിക വൃക്ഷതൈ നടുന്നതിനെ കുറിച്ചായിരിക്കും. കഴിഞ്ഞ 50 വര്‍ഷമായി വനം വകുപ്പ് ഈ ദിനത്തില്‍ നാട്ടിലും റോഡിലും സ്‌കൂളിലും വൃക്ഷതൈ നടുന്നു. അതു ഈ വര്‍ഷവും തുടരും. വൃക്ഷതൈ നടല്‍ മാത്രമാണോ പരിസ്ഥിതി ദിനാചരണം. അല്ലെന്നാണ് കാലം തെളിയിക്കുന്നത്. പരിസ്ഥിതിക്കുണ്ടായ വലിയ മാറ്റത്തെ തുടര്‍ന്ന് സംഭവിച്ചതാണ് കാലാവസ്ഥ വ്യതിയാനം. കൃഷി രീതികള്‍ മാറി, കൃഷി കലണ്ടര്‍ മാറി. കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിട്ട് നാളുകളായി. ഇതിനേക്കാള്‍ ഭയാനകമാണ് പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന പാരിസ്ഥിതിക നാശം. ആഗോള തലത്തില്‍ പ്ലാസ്റ്റിക് വില്ലനായി മാറിയതോടെയാണ്, ഈ വര്‍ഷത്തെ പരിസ്ഥിതി ദിന മുദ്രവാക്യം പ്ലാസ്റ്റിക്കിനെ പരാജയപ്പെടുത്തുക എന്നതായി മാറിയത്.ലോകത്താകെ ഓരോ വര്‍ഷവും 430 ദശലക്ഷം ടണ്ണിലധികം പ്ലാസ്റ്റിക് ഉത്പാദിപ്പിക്കപ്പെടുന്നുവെന്നാണ് കണക്ക്, അതല്‍ പകുതിയും ഒരിക്കല്‍് മാത്രം ഉപയോഗിക്കാന്‍് രൂപകല്‍്പ്പന ചെയ്തിട്ടുള്ളതാണ്. അതില്‍് 10 ശതമാനത്തില്‍് താഴെ മാത്രമാണ് റീസൈക്കിള്‍ ചെയ്യുന്നത്. പ്രതിവര്‍ഷം 19-23 ദശലക്ഷം ടണ്‍ തടാകങ്ങളിലും നദികളിലും കടലുകളിലുമായി എത്തിച്ചേരുന്നു. മൈക്രോപ്ലാസ്റ്റിക്‌സ് – 5 മില്ലിമീറ്റര്‍് വരെ വ്യാസമുള്ള ചെറിയ പ്ലാസ്റ്റിക് കണങ്ങള്‍ – ഭക്ഷണം, വെള്ളം, വായു എന്നിവയില്‍ ചേരുന്നു.അതിലുടെ മനുഷ്യരടക്കമുള്ള ജീവികളില്‍ എത്തുന്നു. ഓരോ വ്യക്തിയും പ്രതിവര്‍ഷം 50,000- ത്തിലധികം പ്ലാസ്റ്റിക് കണികകള്‍ ഉപയോഗിക്കുന്നതായി കണക്കാക്കപ്പെടുന്നു.

Advertisement
inner ad

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യുന്നത് മനുഷ്യന്റെ ആരോഗ്യത്തിനും ജൈവവൈവിധ്യത്തിനും ഹാനികരമാക്ുന്നുവെന്ന് മാത്രമല്ല, ഒഴുകിയെത്തി സമുദ്രത്തിന്റെ അടിത്തട്ട് വരെയുള്ള എല്ലാ ആവാസവ്യവസ്ഥയെയും മലിനമാക്കുകയും ചെയ്യുന്നു.കേരളത്തില്‍ നിലം നികത്താനുള്ള എളുപ്പ വഴിയായാണ് പ്ലാസ്റ്റിക് മാലിന്യം ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ നികത്തപ്പെടുന്ന ഭൂമിയില്‍ ഒരു ചെടിയും വളരില്ലെന്ന് അറിയാതെയല്ല ഇതു. എത്രയോ പതിറ്റാണ്ടുകള്‍ അവ മണ്ണില്‍ ലയിക്കാതെ പ്ലാസ്റ്റിക്കായി അങ്ങനെ കിടക്കും. ഇതേസമയം, മറുഭാഗത്ത് പ്ലാസ്റ്റിക് ഉപയോഗം വര്‍ദ്ധിച്ചു വരികയാണ്. തുണി സഞ്ചി എന്ന പഴയ സംസ്‌കാരത്തില്‍ നിന്നും എത്ര വേഗത്തിലാണ് മലയാളികള്‍ പ്ലാസ്റ്റിക്കിലേക്ക് പോയത്. കുപ്പിവെള്ളം മാത്രം പരിശോധിക്കുക. എത്ര ലക്ഷം കുപ്പികളാണ് ഓരോ ദിവസവും തെരുവില്‍ ഉപേക്ഷിക്കപ്പെടുന്നത്. ഫ വിവാഹ ചടങ്ങുകളകളിലടക്കം കുപ്പിവെള്ളമാണ്. എന്തു കൊണ്ട് ബദല്‍ ആലോചിക്കുന്നില്ല?ലഭ്യമായ ബദലുകളും മറ്റും ഉപയോഗിച്ച് പ്ലാസ്റ്റിക് ഉപയോഗം കുറക്കാനാണ് പരിസ്ഥിതി ദിനം ആഹ്വാനം ചെയ്യുന്നത്. നമുക്കും ഇതില്‍ പങ്കാളികളാകാം. പ്ലാസ്റ്റിക് വേണ്ട എന്നു പറയാന്‍ നമുക്കും കഴിയണം. പ്ലാസ്റ്റിക് കത്തിക്കുന്നതും അതു ശ്വസിക്കുന്നതും മാരകമായ രോഗങ്ങള്‍ക്ക് കാരണമാണ് എന്ന തിരിച്ചറിവ് ഉള്‍ക്കൊണ്ട് പ്രതിഞ്ജയെടുക്കാം.ലോക പരിസ്ഥിതി ദിനത്തിന്റെ 50-ാം വാര്‍ഷികം കൂടിയാണ് ഈ വര്‍ഷം. 1972- ല്‍് യുഎന്‍് ജനറല്‍് അസംബ്ലി ജൂണ് 5 ലോക പരിസ്ഥിതി ദിനമായ പ്രഖ്യാപിക്കുകയായിരുന്നു. ‘ഒരു ഭൂമി മാത്രം’ എന്ന മുദ്രാവാക്യവുമായി ആദ്യത്തെ ദിനാഘോഷം 1973 ല്‍് നടന്നു . തുടര്‍്ന്നുള്ള വർഷങ്ങളിൽ, വായു മലിനീകരണം, പ്ലാസ്റ്റിക് മലിനീകരണം, അനധികൃത വന്യജീവി വ്യാപാരം, സുസ്ഥിര ഉപഭോഗം, സമുദ്രനിരപ്പ് വര്ദ്ധനവ്, ഭക്ഷ്യസുരക്ഷ തുടങ്ങിയ നമ്മുടെ പരിസ്ഥിതി നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് അവബോധം വളര്ത്തുന്നതിനുള്ള ഒരു വേദിയായി പരിസ്ഥിതി ദിനം മാറി.

ലോക പരിസ്ഥിതി ദിനം അരനൂറ്റാണ്ടിലെത്തുേമ്പാള്‍ അതില്‍ ഇന്‍ഡ്യക്കും അഭിമാനിക്കാം. അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ പങ്ക് കാണാതിരിക്കാനാകില്ല. ഇന്ന് ലോകം പരിസ്ഥിതിദിനം ആചരിക്കുന്നത് 1972ല് സ്വീഡനിലെ സ്റ്റോക്‌ഹോമില് നടന്ന ആഗോള പരിസ്ഥിതി കണ്വന്ഷന്റ സ്മരണ നിലനിര്ത്താനാണ്. 1972 ജൂണ് അഞ്ച് മുതല്16 വരെ നടന്ന കണ്വന്ഷനില് സ്വീഡനിന് പുറത്ത് നിന്നും പെങ്കടുത്ത ഏക രാഷ്ട്ര തലവനായിരുന്നു അന്നത്തെ നമ്മുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി. 114 രാജ്യങ്ങളില് നിന്നുള്ള പ്രതിനിധികളെ അഭിസംബോധന ചെയ്ത് 1972 ജൂണ് 14ന് ഇന്ദിരാഗാന്ധി നടത്തിയ പ്രസംഗവും ലോക ചരിത്രത്തില് ഇടം തേടി. സ്റ്റോക്ക്‌ഹോം കണ്വന്ഷന് മുമ്പ് തന്നെ ഇന്ഡ്യയില് വനം-പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് ഇന്ദിരാഗാന്ധിയുടെ നേരിട്ടുള്ള നിയന്തണത്തില് ചര്ച്ച ആരംഭിച്ചിരുന്നു. സംസ്ഥാനങ്ങളുടെ വിഷയമായ വന സംരക്ഷത്തില് കേന്ദ്രത്തിന് കീഴില് എങ്ങനെ നിയമ നിര്മ്മാണം കൊണ്ട് വരാമെന്നത് സംബന്ധിച്ചായിരുന്നു ചര്ച്ച. 1971 സെപ്തംബറിലായിരുന്നു തുടക്കം. സൈലന്റവാലിയെ മാത്രമല്ല, ഇന്ന് ആഗോള പ്രശസ്തമായ വരയാടുകളെ സംരക്ഷിക്കുന്നതിന് നേരിട്ട് താല്പര്യമെടുത്തതും ഇന്ദിരാഗാന്ധിയാണ്.

Advertisement
inner ad

1971ലെ കണ്ണന് ദേവന് ഭമി ഏറ്റെടുക്കല് നിയമ പ്രകാരം സര്ക്കാര് ഏറ്റെടുത്ത വരയാടുകളുടെ അഭയകേന്ദ്രമായ രാജമലയും ഇരവികുളവും ഭൂരഹിത കര്ഷകര്ക്ക് പതിച്ച് നല്കാന് സംസ്ഥാന സര്ക്കാര് നടപടി സ്വീകരിച്ചപ്പോള് അതിന് എതിരെ മൂന്നാറിലെ പരിസ്ഥിതി പ്രവര്ത്തകര് അന്ന് പ്രധാനമന്ത്രിക്കാണ് നിവേദനം നല്കിയത്. കാര്യങ്ങള് പഠിച്ച അവര് രാജമല-ഇരവികുളം ദേശിയ ഉദ്യാനമായി പ്രഖ്യാപിക്കണമെന്ന് സി.അച്യുത മേനോന് സര്ക്കാരിനോട് നിര്‌ദേശിച്ചു. സംസ്ഥാന സര്ക്കാര് ആദ്യം വന്യജീവി സേങ്കതമായും പിന്നിട് ദേശിയ ഉദ്യാനമായും പ്രഖ്യാപിച്ചു.ലോകത്ത് അവശേഷിക്കുന്ന സംഗായി മാനുകള്ക്ക് വേണ്ടി പ്രത്യേക വന്യജീവി സേങ്കതം നിര്‌ദേശിച്ചതും അവര് തന്നെ.മണിപ്പുരിലാണ് ഈ മാനുകളുടെ അഭയ കേന്ദ്രം. അവിടം സേങ്കതമായി പ്രഖ്യാപിക്കാന് നിര്‌ദേശിക്കുക മാത്രമല്ല, ഇടക്കിടെ മണിപ്പൂരിലെത്തി സ്ഥിതി വിലയിരുത്തണമെന്ന് ഉദ്യോഗസ്ഥരോട് നിര്‌ദേശിച്ചു. ഗിര് വനങ്ങള്ക്ക് പുറമെ ഇന്ഡ്യന് സിംഹങ്ങള്ക്ക് കാട് ഒരുക്കിയതും അവരുടെ പ്രത്യേക താല്പര്യപ്രകാരമാണ്.ഒരുപക്ഷെ, വന്യജീവികളെയും പ്രകൃതിയെയും സ്‌നേഹിച്ച മറ്റൊരു ഭരണാധികാരി ഉണ്ടാകില്ല. പ്രകൃതിയും അവരോട് നന്ദി പറഞ്ഞിട്ടുണ്ടാകണം.അതു കൊണ്ടായിരിക്കാം 1977ലെ മൊറര്ജി ദേശായി സര്ക്കാര് അവരെ അറസ്റ്റ് ചെയ്തു സൂല്ത്താന്പൂര് പക്ഷി സേങ്കതത്തിലേക്ക് കൊണ്ട് പോകവെ, ട്രെയിന് ക്രോസിംഗിന് വേണ്ടി വാഹനം നിര്ത്തിയതും അവര് പുറത്തിറങ്ങി കലുങ്കില് വിശ്രമിച്ചപ്പോള് ജനം തിരച്ചറിഞ്ഞ് വന് പ്രകടനമായി മാറിയതും.പരിസ്ഥിതി നിയമങ്ങളും വന നിയമങ്ങളും ബഹുരാഷ്ട്ര കുത്തകള്‍ക്ക് വേണ്ടി മാറ്റി എഴുതപ്പെടുന്ന കാലഘട്ടത്തിലുടെയാണ് ഇന്‍ഡ്യ കടന്ന്‌പോകുന്നത്. ഈ ഭൂമിയില്‍ വരും തലമുറക്കും അവകാശമുണ്ടെന്ന ചിന്ത ഭരണാധികാരികള്‍ക്ക് ഇല്ലാതെ പോകുന്നു. കടലും കായലും മലനിരകളും അദാനിമാര്‍ക്ക് കുത്തകള്‍ക്ക് തീറെഴുതപ്പെടുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍, ശുദ്ധവായുവിന് വേണ്ടി വില കൊടുക്കേണ്ടി വരുന്ന അവസ്ഥ വന്നേക്കാം.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

‘ഭാര്യ മരിച്ചത് അല്ലു അർജുന്റെ തെറ്റുകൊണ്ടല്ല’ ; തിയേറ്റർ അപകടത്തിൽ മരിച്ച രേവതിയുടെ ഭർത്താവ് ഭാസ്കർ

Published

on

ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി തിയേറ്റർ അപകടത്തിൽ മരിച്ച രേവതിയുടെ ഭർത്താവ്. ഭാര്യ മരിച്ചത് അല്ലു അർജുന്റെ തെറ്റല്ല എന്നും അറസ്റ്റിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലായിരുന്നുവെന്നും രേവതിയുടെ ഭർത്താവ് ഭാസ്ക്‌കർ പറഞ്ഞു.പരാതി പിൻവലിക്കാൻ ഞാൻ തയ്യാറാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്ന വിവരം പോലീസ് എന്നെ അറിയിച്ചിരുന്നില്ല. എനിക്ക് അതെക്കുറിച്ച് അറിയില്ലായിരുന്നു. സംഭവിച്ചതൊന്നും അല്ലു അർജുന്റെ തെറ്റല്ല- ഭാസ്ക്‌കർ പറഞ്ഞു.

ഡിസംബർ നാലാം തീയതി പുഷ്പ 2 സിനിമയുടെ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി എന്ന യുവതി മരിച്ചത്. അന്നത്തെ പ്രദർശനത്തിനിടെ അല്ലു അർജുനും തിയേറ്ററിലെത്തിയിരുന്നു. ഇതേത്തുടർന്നാണ് വലിയ തിക്കും തിരക്കുമുണ്ടായത്. അപകടത്തിൽ രേവതിയുടെ മകന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേ കേസിൽ നേരത്തെ സന്ധ്യ തിയേറ്ററിലെ രണ്ട് ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Advertisement
inner ad
Continue Reading

Featured

അല്ലു അർജുന് ആശ്വാസം; ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി

Published

on

ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. തെലങ്കാന ഹൈക്കോടതിയുടേതാണ് വിധി. L നാലാഴ്ചത്തേക്കാണ് ഇടക്കാല ജാമ്യം. മനഃപൂർവമല്ലാത്ത നരഹത്യയെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമോ എന്നതിൽ സംശയമെന്ന് ഹൈക്കോടതി സിംഗില്‍ ബഞ്ച് സംശയം പ്രകടിപ്പിച്ചു.താരം എന്നുള്ളതുകൊണ്ട് മാത്രം ഒരിടത്ത് പോകാനോ സിനിമയുടെ പ്രമോഷന്‍ നടത്താനോ പാടില്ലെന്ന തരത്തില്‍ അല്ലു അര്‍ജുനുമേല്‍ ഒരുതരത്തിലുമുള്ള നിയന്ത്രണങ്ങള്‍ വയ്ക്കാന്‍ കഴിയില്ല. ഒരു പ്രമോഷന്‍റെ ഭാഗമായി ഒരിടത്ത് നടന്‍ പോയത് കൊണ്ട് അപകടമുണ്ടായെന്ന് പ്രഥമദൃഷ്ട്യാ പറയാന്‍ കഴിയില്ലെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ അഭിഭാഷകന്‍റെ വാദം തല്‍ക്കാലം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

മരിച്ച സ്ത്രീയുടെ കുടുംബത്തോട് സഹതാപമുണ്ടെന്നും കോടതി പറഞ്ഞു. എന്നാൽ ആ കുറ്റം അല്ലു അർജുന് മേൽ മാത്രം നിലനിൽക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. സൂപ്പർ താരമാണെന്ന് കരുതി അല്ലു അർജുനോട് ഒരു പരിപാടിയിൽ പങ്കെടുക്കരുതെന്ന് പറയാൻ കഴിയില്ലെന്നും അത് ഒരു പൗരനെന്ന നിലയിൽ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി. അല്ലു അർജുനടക്കമുള്ള താരങ്ങളോട് തിയറ്റർ സന്ദർശിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു

Advertisement
inner ad
Continue Reading

Featured

കുസാറ്റിൽ കെ.എസ്.യു കുതിപ്പ് ; 31 വർഷങ്ങൾക്ക് ശേഷം യൂണിവേഴ്സിറ്റി യൂണിയൻ തിരിച്ചു പിടിച്ചു

Published

on

കാലിക്കറ്റിന് പിന്നാലെ കുസാറ്റിലും കെ.എസ്.യുചെയർമാൻ, ജന:സെക്രട്ടറി ,ട്രഷറാർ ഉൾപ്പടെ പ്രധാന സീറ്റുകളിലെല്ലാം വിജയിച്ച് കെ.എസ്.യു കുതിപ്പ്ജനവിരുദ്ധ സർക്കാരിനെതിരെയുള്ള വിദ്യാർത്ഥികളുടെ വിധിയെഴുത്തെന്ന് അലോഷ്യസ് സേവ്യർകൊച്ചിൻ സർവ്വകലാശാല യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു സർവ്വാധിപത്യം. ചെയർമാൻ, ജന: സെക്രട്ടറി, ട്രഷറാർ സീറ്റുകളിൽ ഉൾപ്പടെ വിജയിച്ച് കുസാറ്റിൽ കെ.എസ്.യു ശക്തി തെളിയിച്ചു. 31 വർഷങ്ങൾക്കു ശേഷമാണ് യൂണിവേഴ്സിറ്റി യൂണിയൻ കെ.എസ്.യു തിരിച്ചുപിടിക്കുന്നത് എന്നതാണ് ശ്രദ്ധേയം.ചെയർമാൻ കുര്യൻ ബിജു, വൈസ് ചെയർപേഴ്സൺ നവീൻ മാത്യൂ, ജന: സെക്രട്ടറി അർച്ചന എസ്.ബി, ജോ. സെക്രട്ടറി മുഹമ്മദ് റാഷിദ് ,ട്രഷറാർ ബേസിൽ എം പോൾ, വിവിധ വിഭാഗങ്ങളിലെ സെക്രട്ടറിമാരായി മുഹമ്മദ് നഫീഹ് കെ.എം, മുഹമ്മദ് സൈനുൽ ആബിദീൻ, സയ്യിൽ മുഹമ്മദ് ഇ.പി, ഫാത്തിമ പി, നിജു റോയ്, ഷിനാൻ മുഹമ്മദ് ഷെരീഫ്,ബേസിൽ ജോൺ എൽദോ, ശരത് പിജെ, എന്നിവർ കെ.എസ്.യു പാനലിൽ വിജയിച്ചു.ഇത്തവണ കെ.എസ്.യു ഒറ്റക്കാണ് കൊച്ചിൻ സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്

Continue Reading

Featured