Connect with us
,KIJU

Kerala

ഉമ്മൻ ചാണ്ടിയുടെ വികസനപ്രവർത്തനങ്ങൾ എണ്ണിപറഞ്ഞ്, ചാണ്ടി ഉമ്മൻ

Avatar

Published

on

പുതുപ്പള്ളി: മീനടം മണ്ഡലത്തിലെ ഇന്നത്തെ പ്രചരണത്തിന് തുടക്കം കുറിക്കാൻ കവലയിൽ എത്തിയ ചാണ്ടി ഉമ്മൻ നേരെ പോയത് ഗോപിയേട്ടൻ്റെ ചായക്കടയിലേക്കാണ്. മിനിചേച്ചിയോട് രണ്ട് ദോശയും ഒരു പൊറോട്ടയും കഴിക്കാൻ ചോദിച്ചു. ചേച്ചി കൂടെ ഒരു മുട്ടക്കറിയും എടുത്തു പക്ഷെ നൊയമ്പായത് കൊണ്ട് ചാണ്ടി വെജിറ്റബിൾ കറി ചോദിചെങ്കിലും ഇല്ലായിരുന്നു. അവിടെ നിന്ന് ചായയും കുടിച്ച് കവലകളിലെ കടകളിൽ വോട്ട് ചോദിച്ച് ഉദ്ഘാടന വേദിയിലേക്ക് എത്തി. രാജ് മോഹൻ ഉണ്ണിത്താൻ എം പിയാണ് ഇന്നത്തെ പ്രചരണം ഉദ്ഘാടനം നിർവഹിച്ചത്. തനിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞതിൻ്റെ പേരിൽ ജോലി നഷ്ടപ്പെട്ട സതിയമ്മ ചേച്ചിയോട് ഐക്യപ്പെട്ട് കൊണ്ടാണ് ചാണ്ടി ഉമ്മൻ നന്ദി പ്രസംഗം നടത്തിയത്. ഉമ്മൻ ചാണ്ടി വേട്ടയാടപ്പെട്ട നേതാവാണ്. അദ്ദേഹത്തെ കുറിച്ച് നല്ലത് പറഞ്ഞതിൻ്റെ പേരിൽ ഇപ്പോൾ ഒരു സ്ത്രീയുടെ ജോലിയും കളഞ്ഞിരിക്കുന്നു. തിരുവനന്തപുരത്ത് അപ്പയുടെ പേരിലുണ്ടാക്കിയ സ്തൂഭം അടിച്ച് തകർത്തു. പുതുപ്പള്ളിയിൽ അപ്പയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് വച്ച ഫ്ലക്സ് ബോഡുകൾ വരെ എടുത്ത് മാറ്റാണമെന്ന് പരാതികൾ നൽകുന്നു.രാഷ്ട്രീയത്തിനപ്പുറം ഒരു മകനെന്ന നിലയിൽ പറയുകയാണ് ഇനിയെങ്കിലും ഉമ്മൻ ചാണ്ടിയെ വെറുതെ വിടണം. ചാണ്ടിയുടെ തൊണ്ടയിടറിയുള്ള വാക്കുകൾ കേട്ടതും കവല നിശബ്ദമായി. അപ്പ മരിച്ചപ്പോൾ ഞാൻ അനാഥനായന്നാണ് കരുതിയത്. പക്ഷെ നിങ്ങളുടെ സ്നേഹം കണ്ടപ്പോൾ എനിക്ക് മനസിലായി ഞാൻ സനാധനാണന്ന്. എൻ്റെ രക്ഷകർത്താക്കളായി നിങ്ങൾ ഉണ്ടല്ലോ, ഞാൻ അത് നിങ്ങളെ ഏൽപ്പിക്കുകയാണ്. എൻ്റെ ജീവിതാവസാനം വരെ ഞാൻ നിങ്ങളുടെ കൂടെ ഉണ്ടാവും എന്ന് പറഞ്ഞതും കേൾവിക്കാരായ ജനകൂട്ടത്തിൽ നിന്ന് ഹൃദയം തൊട്ട കൈയ്യടികൾ ഉയർന്നു.
യു ഡി എഫ് ചെയർമാൻ ഫിലിസൺ മ്യാത്യു, ജോസഫ് എം പുതുശ്ശേരി, അൻവർ സാദത്ത് എം.എൽ.എ, ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ്, ഗിരീഷൻ, പിഎം സ്ക്കറിയ എന്നിവർ യോഗത്തിൽ സംസാരിച്ചു.

മീനടം മണ്ഡലത്തിൽ ഉമ്മൻ ചാണ്ടി നടപ്പിലാക്കിയ വികസ പ്രവർത്തനങ്ങൾ എണ്ണി പറഞ്ഞു കൊണ്ടാണ് വാഹന പ്രചരണം മുന്നോട്ട് നീങ്ങിയത്.പ്രിയദർശനി സ്പിന്നിങ് മില്ല്, ആശുപത്രി, സ്കൂൾ, മീനടത്ത് സമ്പൂർണ്ണ കുടിവെളള പദ്ധതി ജലനിധി നടപ്പിലാക്കാൻ ഉമ്മൻ ചാണ്ടി എടുത്ത പ്രവർത്തങ്ങൾ എല്ലാം ജനങ്ങളോട് സംസാരിച്ച് പ്രചരണം മുന്നേറി. ഉമ്മൻ ചാണ്ടി കൊണ്ട് വന്ന പാലങ്ങൾ, KSEB സെക്ഷൻ ആപ്പീസ് തുടങ്ങിയവയും ജനങ്ങളെ ഓർമ്മിപ്പിച്ചു. ഉമ്മൻ ചാണ്ടി മുൻകൈ എടുത്ത് മീനടത്ത് അനുവദിച്ച ബസ്റ്റാൻറ് സി പി എം മുഖ്യമന്ത്രിക്ക് പരാതി കൊടുത്ത് മണർകാഡിന് മാറ്റിയതും ജനങ്ങളെ ഓർമിപ്പിക്കുന്നുണ്ടായിരുന്നു.

Advertisement
inner ad

പ്രചരണവഴിയിൽ പ്രിയദർശനി സ്പിന്നിങ് മില്ലിലെത്തി തൊഴിലാളികളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.ഉമ്മൻ ചാണ്ടി മണ്ഡലത്തിൽ നടപ്പിലാക്കിയ ഒരു വികസന സ്ഥാപനം എന്ന നിലയിൽ വലിയ സ്വീകാര്യതയാണ് തൊഴിലാളികയിൽ നിന്ന് ചാണ്ടിക്ക് ലഭിച്ചത്. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ഏറ്റവും പ്രായം കൂടിയ വോട്ടറായ 108 വയസുള്ള മറിയാമ്മ കുരിയാക്കോസ് മാളിയേക്കലിനെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കാനും അനുഗ്രഹം വാങ്ങാനും സമയം കണ്ടെത്തി. ഓരോ വഴികൾ പിന്നിടുമ്പോഴും വഴിയോരങ്ങളിൽ വീട്ടമ്മമാരുടെ വലിയ കൂട്ടമാണ് സ്ഥാനാർത്ഥിയെ കാത്ത് നിൽക്കുന്നത്.

ആശുപത്രിപ്പടി, കാവാലച്ചിറ ,തിങ്കിടി, ചെറുമല , മാന്താടി കോളനി, ചുമയങ്കര ,വട്ടകാവ്, പി എച്ച് സി, ആയുർവേദപ്പടി പിന്നിട്ട് ജനങ്ങളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു തുടർന്ന് ഇന്നത്തെ പ്രചരണം മായ്കപ്പടിയിൽ സമാപിച്ചു.

Advertisement
inner ad

Kerala

കണ്ണൂർ വിസിയുടെ ചുമതല പ്രൊഫസർ ബിജോയ് നന്ദന്

Published

on

കണ്ണൂർ: കണ്ണൂർ വിസിയുടെ ചുമതല കുസാറ്റ് പ്രൊഫസർ ബിജോയ് നന്ദന്. സർക്കാരുമായി കൂടിയാലോചനകൾ ഇല്ലാതെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനമെടുത്തത്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രൻ്റെ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ബിജോയ് നന്ദന് ചുമതല നൽകിയത്. അതേസമയം, കണ്ണൂർ വിസി സ്ഥാനത്ത് നിന്ന് പുറത്തായ ഡോക്ടർ ഗോപിനാഥ് രവീന്ദ്രൻ ഇന്ന് ദില്ലിയിലേക്ക് മടങ്ങും.

Continue Reading

Alappuzha

ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു

Published

on

ആലപ്പുഴ: ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു. തലവടി മൂലേപ്പറമ്പിൽ വീട്ടിൽ സുനു, ഭാര്യ സൗമ്യ, മക്കൾ ആദി, അഥിൽ എന്നിവരാണ് മരിച്ചത്. ആദിയെയും അഥിലിനെയും കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. രാവിലെ വീട് തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട് അന്വേഷിച്ചെത്തിയ അയൽവാസികളാണ് മരണവിവരമറിഞ്ഞത്. വീട്ടിലെ ഹാളിൽ നിലത്ത് മരിച്ച നിലയിലായിരുന്നു കുട്ടികൾ. മാതാപിതാക്കൾ തൊഴിലുറപ്പ് തൊഴിലാളികളാണ്. കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നാണ് വിവരം.

Continue Reading

Kerala

സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. മുൻകൂർ അനുമതിയില്ലാതെ പിൻവലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷമാക്കി മാറ്റി. ഒരു ലക്ഷം വരെയുള്ള ബില്ലുകൾ അപ്പോൾ തന്നെ അനുവദിക്കും. അതേസമയം ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് ടോക്കൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ മുൻഗണനയും അനുമതിയും കിട്ടിയ ശേഷമാണ് തുക അനുവദിക്കുക. ഒക്ടോബർ 15, വരെ എല്ലാ ബില്ലുകളും അനുവദിച്ചു. എന്നാൽ തുക പരിധിയില്ലാതെയാണ് ബില്ലുകൾ തീർപ്പാക്കിയത്. പരിധിയും നിയന്ത്രണങ്ങളും ഇല്ലാതെയാണ് തുക അനുവദിച്ചത്.

Continue Reading

Featured