അബുദാബി എമിറേറ്റിലേക്കുള്ള പ്രവേശനം ; സെപ്റ്റംബർ 19 മുതൽ കൊവിഡ് നെഗറ്റീവ് ടെസ്റ്റ് ഫലം ആവശ്യമില്ല

ദുബായ് : അബുദാബി സന്ദർശകർക്ക് ഇനി രാജ്യത്തിനകത്ത് നിന്ന് തലസ്ഥാനത്തേക്ക് കൊവിഡ് നെഗറ്റീവ് ടെസ്റ്റ് ഫലം കാണിക്കാതെ യാത്രചെയ്യാം. ഇതു സംബന്ധിച്ച തീരുമാനം സെപ്റ്റംബർ 19ന് പ്രവർത്തികമാകും. അബുദാബി എമർജൻസി, ക്രൈസിസ് ആൻറ് ഡിസാസ്റ്റർ കമ്മിറ്റിയാണ് കൊവിഡ് പകർച്ച വ്യാധിയുമായി സംബന്ധിച്ച് യു.എ.ഇയ്ക്കുള്ളിൽ നിന്ന് എമിറേറ്റിലേക്കുള്ള പ്രവേശന നടപടിക്രമം പുതുക്കിയത്. കൊവിഡ് -19 ടെസ്റ്റിംഗ് ആവശ്യകതകൾ റദ്ദാക്കുന്നതിന് അംഗീകാരം നൽകികൊണ്ടുള്ളതാണ് പുതിയ തീരുമാനം.

എമിറേറ്റിലെ കൊവിഡ് രോഗവ്യാപന നിരക്ക് മൊത്തം ടെസ്റ്റുകളുടെ 0.2 ശതമാനം കുറഞ്ഞതായും ചില പൊതു സ്ഥലങ്ങളിൽ പ്രവേശിക്കാൻ ഗ്രീൻ പാസ് സംവിധാനം സജീവമാക്കിയതായും പ്രഖ്യാപിച്ചതിനെ തുടർന്നാണ് തീരുമാനം. പൊതുജനാരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും വിജയങ്ങൾ നിലനിർത്തുന്നതിനും രാജ്യത്തിൻറെ സുസ്ഥിരമായ വീണ്ടെടുക്കലിനും മുന്നേറുന്നതിനുള്ള മുൻകരുതലുകൾ പാലിക്കാൻ എല്ലാ പൗരന്മാരോടും താമസക്കാരോടും സന്ദർശകരോടും അഭ്യർത്ഥിക്കുന്നുവെന്നും കൂടാതെ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ നിരീക്ഷിക്കുന്നത് തുടരുമെന്നും സമിതി വ്യക്തമാക്കി .

Related posts

Leave a Comment