Connect with us
48 birthday
top banner (1)

Kerala

പത്രപ്രവർത്തക പെൻഷൻ 20000 രൂപയാക്കി ഉയർത്തണം: കെയുഡബ്ല്യുജെ

Avatar

Published

on

തിരുവനന്തപുരം: മാധ്യമപ്രവർത്തക പെൻഷൻ 20000 രൂപയാക്കി ഉയർത്തണമെന്ന് കെയുഡബ്ല്യുജെ തിരുവനന്തപുരം ജില്ലാ വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദൃശ്യമാധ്യമ വിഭാഗത്തിലെ വീഡിയോ എഡിറ്റർമാരെയും മാധ്യമ സ്ഥാപനങ്ങളിലെ കരാർ ജീവനക്കാരെയും പദ്ധതിയിൽ ഉൾപ്പെടുത്തുക കോവിഡ് കാലത്ത് നിർത്തലാക്കിയ മാധ്യമപ്രവർത്തകരുടെ ട്രെയിൻ യാത്രാ ആനുകൂല്യം പുന:സ്ഥാപിക്കുക, ശമ്പളത്തിന് ആനുപാതികമായ പി എഫ് പെൻഷൻ മുഴുവൻ പത്ര ദൃശ്യ ഓൺലൈൻ മാധ്യമ പ്രവർത്തകർക്കും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുക,
മാധ്യമപ്രവർത്തകരുടെയും ജീവനക്കാരുടെയും ശമ്പളവും ആനുകൂല്യങ്ങളും നിശ്ചയിക്കുന്നതിന് പുതിയ വേജ് ബോർഡ് രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് പ്രമേയത്തിലൂടെ ഉന്നയിച്ചു. എബി ടോണിയോ, സി രാജ, വി വിവിന എന്നിവർ പ്രമേയം അവതരിപ്പിച്ചു.
കെ താജുദ്ദീൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
വാർഷിക സമ്മേളനം പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ കിരൺ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സാനു ജോർജ് തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനുപമ ജി നായർ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ജി പ്രമോദ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ സുരേഷ് വെള്ളിമംഗലം വൈസ് പ്രസിഡന്റ്‌ ആർ.ജയപ്രസാദ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻ്റ് ശ്രീജ എൻ സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി രാകേഷ് കെ നായർ നന്ദി രേഖപ്പെടുത്തി.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Pathanamthitta

വൈദ്യുതി വകുപ്പ് മന്ത്രിയുടെ കോലം കത്തിച്ചു പ്രതിക്ഷേധിച്ച് യൂത്ത് കോൺഗ്രസ്‌

Published

on

പത്തനംതിട്ട: വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് വൈദ്യുതി മന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചുയൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ഉത്ഘാടനം ചെയ്തു അസ് ലം കെ അനൂപ് അദ്ധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ലിനു മാത്യു മള്ളേത്ത്, സുധീഷ് സി പി, കാർത്തിക്ക് മുരിങ്ങമംഗലം, അജ്മൽ അലി, അബ്ദുൽ നസീം, അജ്മൽ കരിം, നജീംരാജൻ, ഇർഷാദ് ഖാൻ,എ ഷെഫീഖ്,ഡാർലിക്ക് കെ എം,വിനീത്, ഷിഹാബുദീൻ വലഞ്ചുഴി,സിയാദ് മുഹമ്മദ്,ഷാൻ എസ് , മുഹമ്മദ് അർഫാൻ, ഉവൈസ്, ജിബിൻ ചിറക്കടവിൽ അൻവർ കമറുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

Continue Reading

Kerala

മാനഭംഗ കേസിലെ പ്രതി 25 വര്‍ഷത്തിനു ശേഷം പിടിയില്‍

Published

on

മലപ്പുറം: മാനഭംഗ കേസിലെ പ്രതി 25 വര്‍ഷത്തിനു ശേഷം എടക്കര പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം
ആറ്റിങ്ങല്‍ സ്വദേശി രാജുവിനെയാണ് (59) പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ സമാനമായ രണ്ട് കേസുകളാണുള്ളത്. 1999 ആഗസ്റ്റ് മാസത്തിലും ഡിസംബറിലുമാണ് കേസിനാസ്പദമായ സംഭവം. ഇയാള്‍ താമസിച്ചിരുന്ന ചെമ്പന്‍കൊല്ലിയില്‍ മറ്റൊരു വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീയെ കൈയില്‍ കയറി പിടിച്ചു മാനഭംഗപെടുത്തിയതാണ് ആദ്യ കേസ്. സ്ത്രീയുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തെങ്കിലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല. ഈ സംഭവത്തിന് മാസങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ കേസ്. പ്രതി താമസിച്ചിരുന്ന ചെമ്പന്‍കൊല്ലിയിലുള്ള മറ്റൊരു വീട്ടില്‍ അതിക്രമിച്ച് കയറി കുടുംബസമേതം താമസിച്ചിരുന്ന സ്ത്രീയെ മാനഹാനിപെടുത്തുകയും സ്ത്രീയെ കത്തി കൊണ്ട് വെട്ടി പരിക്കേല്‍പിച്ചെന്നുമാണ് പരാതി. സ്ത്രീയുടെ പരാതിയില്‍ കേസ് എടുത്ത് അന്വേഷണം നടത്തിയതിയെങ്കിലും ഇതിലും പൊലീസിന് പ്രതിയെ പിടികൂടാനായില്ല. വര്‍ഷങ്ങളായിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിയാത്തതിനെതുടര്‍ന്ന് കോടതി പ്രതിക്ക് എതിരെ വാറണ്ട് പുറപ്പെടുവിച്ചു. തുടര്‍ന്ന് നിലമ്പൂര്‍ ഡിവൈ.എസ്.പി ബി. ബാലചന്ദ്രന്റെ നിര്‍ദേശ പ്രകാരം എടക്കര ഇന്‍സ്‌പെക്ടര്‍ എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിനിടയിലാണ് കാസര്‍കോട് രാജപുരത്ത് ഒളിവില്‍ കഴിയവെ പ്രതി രാജുവിനെ എടക്കര പൊലീസ് പിടികൂടിയത്. നിലമ്പൂര്‍ കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Continue Reading

Kerala

വൈദ്യുതി നിരക്ക് വർദ്ധനക്കെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്കെന്ന്; കെ സുധാകരൻ എംപി

Published

on

തിരുവനന്തപുരം: വൈദ്യുതി നിരക്ക് കുത്തനേ കൂട്ടിയ സർക്കാർ നടപടിക്കെതിരേ കോൺഗ്രസ് ശക്തമായ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എംപി. വൈദ്യുതി നിരക്ക് കൂട്ടിയ നടപടി തികഞ്ഞ പിടിപ്പുകേടും ധിക്കാരവുമാണ്. ഇത് അഞ്ചാം തവണയാണ് പിണറായി സർക്കാർ നിരക്കു കൂട്ടുന്നത്. ഇതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സുധാകരൻ പറഞ്ഞു.

വൈദ്യുതി വാങ്ങുന്നതിനുള്ള ദീർഘകാല കരാർ യാതൊരു ആസൂത്രണവുമില്ലാതെ റദ്ദാക്കിയത് എന്തിനുവേണ്ടിയായിരുന്നുവെന്ന് സർക്കാർ വ്യക്തമാക്കണം. ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള എല്ലാ സാധനങ്ങളും ഇപ്പോൾ വിലവർധനവിന്റെ പിടിയിലാണ്. വൈദ്യുതി നിരക്ക് വർധന ജനജീവിതം കൂടുതൽ ദുസഹമാക്കും. പിണറായിയുടെ ഭരണത്തിൽ ജനം പൊറുതിമുട്ടി. നിരക്കു കൂട്ടിയ നടപടി അടിയന്തരമായി റദ്ദാക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading

Featured