ഇംഗ്ലീഷ് ചാനലിൽ ബോട്ട് മുങ്ങി 31 അഭയാർഥികൾ മരിച്ചു; നിരവധി പേരെ കാണാതായി

ലണ്ടൻ: ഇംഗ്ലീഷ് ചാനലിൽ ബോട്ട് മുങ്ങി 31 അഭയാർഥികൾ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. ഫ്രഞ്ച് തുറമുഖ നഗരമായ കാലെസിൽനിന്നും ഇംഗ്ലീഷ് ചാനലിലൂടെ അനധികൃതമായി ബ്രിട്ടനിലേക്ക് കടക്കാൻ ശ്രമിച്ച അഭയാർഥികളാണ് അപകടത്തിൽ പെട്ടത്. ഫ്രഞ്ച്, ബ്രിട്ടീഷ് സേനകളും കോസ്റ്റ് ഗാർഡും ഹെലികോപ്ററ്ററുകളും ബോട്ടുകളും കപ്പലുകളും ഉപയോഗിച്ചു രക്ഷാപ്രവർത്തനം തുടരുകയാണ്. ബ്രിട്ടീഷ്, ഫ്രഞ്ച് അധികൃതർ സംയുക്തമായാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.
2014നുശേഷം ഇംഗ്ലിഷ് ചാനലിൽ ഉണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണിത്. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കാലെസിനു സമീപത്തുണ്ടായിരുന്ന മത്സ്യബന്ധനബോട്ടുകളാണ് അപകടവിവരം അധികൃതരെ അറിയിക്കുന്നത്. സ്ഥിതിഗതികൾ വിലയിരുത്താൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടിയന്തര കോബ്രാ കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്.

Related posts

Leave a Comment