ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം താരങ്ങള്‍ക്ക് കോവിഡ്.

ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലെ രണ്ട് താരങ്ങള്‍ക്ക് കോവിഡ്. രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. രണ്ട് താരങ്ങള്‍ക്കും യാതൊരു കോവിഡ് ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. ഒരാള്‍ക്ക് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കോവിഡ് നെഗറ്റീവ് ആയിട്ടുണ്ട്. മറ്റൊരു താരം കഴിഞ്ഞ ഏഴ് ദിവസമായി ക്വാറന്റൈനിലാണ്. ജൂലൈ 18 ന് വീണ്ടും ടെസ്റ്റ് ചെയ്യും. ജൂലൈ 20 മുതല്‍ 22 വരെ ഇന്ത്യയുടെ പരിശീലന മത്സരം നടക്കും. കൗണ്ടി ചാംപ്യന്‍സ് ഇലവനുമായാണ് ഇന്ത്യയുടെ സന്നാഹ മത്സരം.നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Related posts

Leave a Comment