ഇംഗ്ലണ്ട് നായകൻ ഹാരി കെയ്നായി 150 മില്യണ്‍ ഓഫറുമായി മാഞ്ചസ്റ്റര്‍ സിറ്റി

ഇംഗ്ലീഷ് സ്ട്രൈക്കര്‍ ഹാരി കെയ്നായി വമ്പൻ ഓഫര്‍ വാഗ്ദാനം ചെയ്യാന്‍ ഒരുങ്ങുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി. പ്രീമിയര്‍ ലീഗ് ചമ്പ്യന്മാരായ സിറ്റി 150 മില്യണ്‍ യൂറോയുടെ ഓഫര്‍ സ്പര്‍സിന് സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നതായി ട്രാന്‍സ്ഫര്‍ വിദഗ്ദന്‍ ഫബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്പര്‍സ് ഇപ്പോഴും കെയ്നിനെ വില്‍ക്കില്ല എന്നാണ് പറയുന്നത് എങ്കിലിം 150 മില്യന്റെ ഓഫര്‍ സ്പര്‍സിന്റെ മനസ്സ് മാറ്റിയേക്കും. സെര്‍ജിയോ അഗ്വേറോക്ക് പകരക്കാരനായാണ് സിറ്റി ഹാരി കെയ്നിനെ എത്തിക്കാന്‍ ശ്രമിക്കുന്നത്. ഈ കരാര്‍ അംഗീകരിച്ച്‌ ക്ലബ് വിടാന്‍ ആണ് ഹാരി കെയ്നും ആഗ്രഹിക്കുന്നത്. താരം ഇതുവരെ സ്പര്‍സിനിപ്പം പരിശീലനം ആരംഭിച്ചിട്ടില്ല. കെയ്നിനെ എങ്ങനെ എങ്കിലും നിലനിര്‍ത്താന്‍ ആണ് ലെവി ശ്രമിക്കുന്നത്. താരത്തിന് ഇനിയും കരാര്‍ ബാക്കിയുണ്ട് എന്നതാണ് സ്പര്‍സിന്റെ ആത്മവിശ്വാസം.

Related posts

Leave a Comment