ഇന്ത്യ വീണു, ഇന്നിംഗ്സിനും 76 റണ്‍സിനും

ലീഡ്സ്:354 റൺസിന്റെ ഒന്നാം ഇന്നിങ്സ് കടവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 278 റൺസിന് പുറത്തായി . ഇതോടെ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇരു ടീമുകളും 1-1ന് ഒപ്പമെത്തി .

ചേതേശ്വർ പൂജാരയാണ് ഇന്ത്യയുടെ ടോപ് സ്കോറർ . 189 പന്തുകൾ നേരിട്ട പൂജാര 15 ഫോറുകൾ സഹിതം 91 റൺസെടുത്തു .

ക്യാപ്റ്റൻ വിരാട് കോലി , ഓപ്പണർ രോഹിത് ശർമ എന്നിവരും അർധസെഞ്ചുറി നേടി .

125 പന്തുകൾ നേരിട്ട് കോലി എട്ടു ഫോറുകളോടെ 55 റൺസെടുത്തു . രോഹിത് 156 പന്തിൽ ഏഴു ഫോറും ഒരു സിക്സസും സഹിതം 59 റൺസെടുത്തു . കെ.എൽ. രാഹുൽ ( എട്ട് ) , അജിൻക്യ രഹാനെ ( 10 ) , ഋഷഭ് പന്ത് ( ഒന്ന് ) , രവീന്ദ ജഡേജ ( 30 ) , മുഹമ്മദ് ഷമി ( ആറ് ) , ഇഷാന്ത് ശർമ ( 2 ) , മുഹമ്മദ് സിറാജ് ( 0 ) , ജസ്പ്രീത് ബുമ ( 1 * ) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ താരങ്ങളുടെ പ്രകടനം . ഇംഗ്ലണ്ടിനായി ഒലി റോബിൻസൺ അഞ്ച് വിക്കറ്റ് വീഴ്ത്തി . കയ്ഗ് ഓവർട്ടൻ മൂന്നും ജയിംസ് ആൻഡേഴ്സൻ , മോയിൻ അലി എന്നിവർക്ക് ഓരോ വിക്കറ്റും ലഭിച്ചു .

Related posts

Leave a Comment