നന്നായി റോഡ് പണിയാൻ അറിയില്ലെങ്കിൽ എഞ്ചിനീയർമാർ രാജിവച്ച് പോകണം ; ഉദ്യോ​ഗസ്ഥർക്കെതിരെ ഹൈക്കോടതി

കൊച്ചി: റോഡുകളുടെ ശോചനീയാവസ്ഥയിൽ വീണ്ടും ഇടപെട്ട് ഹൈക്കോടതി. നന്നായി റോഡ് പണിയാൻ അറിയില്ലെങ്കിൽ എഞ്ചിനീയർമാർ രാജിവച്ച് പോകണമെന്ന് ഹൈക്കോടതി. കഴിവുള്ള ഒട്ടേറെ ആളുകൾ പുറത്ത് നിൽക്കുന്നുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച കേസിലാണ് പരാമർശം.

റോഡുകൾ മികച്ചതായിരിക്കേണ്ടത് ജനത്തിൻറെ ആവശ്യമാണെന്ന് കരുതാത്തത് എന്ത് കൊണ്ടെന്ന് കോടതി ചോദിച്ചു. കഴിഞ്ഞ വർഷം കോടതി ഇടപെട്ട് നേരെയാക്കിയ റോഡുകൾ മാസങ്ങൾക്കകം പഴയ പടിയായി. സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങൾ അറിയിക്കാനും കോടതി നിർദേശം നൽകി.

റോഡുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾക്കാണ് കോടതി നിർദേശം നൽകിയത്. റോഡുകൾ കൃത്യമായി നന്നാക്കിയില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രതി ചേർക്കുമെന്ന് കോടതി വ്യക്തമാക്കി. കൊച്ചിയിലെ റോഡുകളിലെ അനധികൃത കേബിളുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

Related posts

Leave a Comment