Connect with us
48 birthday
top banner (1)

Alappuzha

നിയമങ്ങൾ കാറ്റിൽപ്പറത്തി രൂപ മാറ്റം വരുത്തി ഓടിച്ച കാർ പിടികൂടി

Avatar

Published

on

ആലപ്പുഴ: ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർ ടി ഒ.രമണന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ആലപ്പുഴ ആറാട്ടു വഴിയിൽ വെച്ച് കാർ പിടികൂടിയത്. കെ എല്‍ 35 എ 9966 രജിസ്ട്രേഷൻ നമ്പരിലുള്ള ഫോക്സ് വാഗൻ പോളോ കാറാണ് രൂപമാറ്റം വരുത്തിയതിന് പിടിയിലായത്.16.5 സെ മീ ഉണ്ടായിരുന്ന കാറിന്‍റെ ഫ്രണ്ട് സസ്പെൻഷൻ 6 സെന്‍റീ മീറ്ററാക്കി ചുരുക്കി. ഇത് സ്റ്റിയറിംഗ് വീൽ നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാക്കുമെന്ന് എം വി ഡി കണ്ടെത്തി.

Advertisement
inner ad

കൂടാതെ കാറിന്റെ നാല് ഭാഗത്തെയും ടയറുകൾക്കും മാറ്റം വരുത്തിയിട്ടുണ്ട്.അമിതമായ ശബ്ദം കേൾപ്പിക്കാനായി കാറിന് പ്രത്യേക സൈലൻസറും ഘടിപ്പിച്ചിരുന്നു.വാഹനത്തിൽ സൺ ഗ്ലാസ് ഫിലിമും ഒട്ടിച്ചിരുന്നു.

രൂപ മാറ്റം വരുത്തി നിരത്തിലോടിയ ഈ കാർ കഴിഞ്ഞ മാസം എറണാകുളം എൻഫോഴ്സ്മെന്റ് ആർ ടി ഒ പിടികൂടി 25,500 രൂപ പിഴ ഈടാക്കിയിരുന്നു.വാഹനത്തിൽ വരുത്തിയ മാറ്റം പൂർവസ്ഥിതിയിലാക്കാമെന്ന ഉറപ്പിൻമേൽ മാപ്പപേക്ഷ എഴുതി നൽകിയ ശേഷമാണ് വാഹനം അന്നു വിട്ടു കൊടുത്തത്. കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടെയാണ് ഈ വാഹനം ആർ ടി ഒ പിടികൂടിയത്.

Advertisement
inner ad

വാഹനമോടിച്ചിരുന്ന ചേർത്തല സ്വദേശി കാളിദാസസന്‍റെ ലൈസൻസ് താൽക്കാലികമായി 3 മാസത്തേക്ക് റദ്ദ് ചെയ്തുവെന്നും ഇദ്ദേഹത്തിൽ നിന്ന് 21,500 രൂപ പിഴയീടാക്കിയതായും ആർ ടി ഒ അറിയിച്ചു.വാഹനത്തിന്‍റെ രജിസ്ട്രേഷനും സസ്പെന്‍ഡ് ചെയ്തു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

ആലപ്പുഴ വാഹനാപകടത്തിൽ ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരിച്ചു

Published

on

ആലപ്പുഴ: ആലപ്പുഴ കളർകോടുണ്ടായ വാഹനാപകടത്തിൽ ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശി ആൽവിൻ ജോർജ് ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് വിദ​ഗ്ധ ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റിയിരുന്നു. കുടുംബത്തിൻ്റെ ആവശ്യപ്രകാരമാണ് മാറ്റിയത്. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതോടെ കളർകോട് കാറപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ വാഹനാപകടം ഉണ്ടായത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

Continue Reading

Alappuzha

ആലപ്പുഴ സിപിഎമ്മില്‍ കൊഴിഞ്ഞു പോക്ക് തുടരുന്നു: പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗം പ്രസന്നകുമാരി

Published

on

ആലപ്പുഴ: പാര്‍ട്ടി പ്രവര്‍ത്തന നിര്‍ത്തുകയാണെന്ന് സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗം പ്രസന്നകുമാരി. സിപിഎമ്മില്‍ നേരിടുന്നത് കടുത്ത ആക്ഷേപവും അവഗണനയുമാണെന്നും പ്രസന്ന കുമാരി. മൂന്ന് വര്‍ഷമായി പാര്‍ട്ടിയില്‍ അവഗണന നേരിടുകയാണെന്നും പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 15 വര്‍ഷം സിപിഎം പഞ്ചായത്ത് പ്രസിഡന്റായിരുന്നു പ്രസന്നകുമാരി.

താന്‍പോരിമയാണ് പാര്‍ട്ടി നേതാക്കളുടെ മനോഭാവം. നേതാക്കള്‍ക്കുള്ളത് സ്വന്തം താത്പര്യം മാത്രമാണ്. മൂന്നുവര്‍ഷമായി പാര്‍ട്ടിയില്‍ അവഗണന നേരിടുന്നു. പരാതി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. തന്നെ കള്ളക്കേസില്‍ കുടുക്കിയത് ബിപിന്‍ ബിജെപിയില്‍ പോയതിന്റെ പ്രതികാരത്തിലാണ്. താന്‍ പരാതിക്കാരിക്കൊപ്പം താമസിച്ചിട്ടു പോലുമില്ലെന്നും പ്രസന്നകുമാരി വ്യക്തമാക്കി.

Advertisement
inner ad

സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബിപിന്‍ സി ബാബുവിന്റെ മാതാവാണ് പ്രസന്നകുമാരി. സ്ത്രീധന പീഡന പരാതിയില്‍ ബിപിന്‍ സി ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തുന്നതായുള്ള പ്രസന്നകുമാരിയുടെ പരാമര്‍ശം. ആലപ്പുഴ ജില്ലാ പഞ്ചായത്തംഗമാണ് ബിപിന്‍ സി ബാബു. സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു ബിപിനെതിരെ ഭാര്യ പരാതിയുമായി രംഗത്തെത്തിയത്. പരാതിയില്‍ ആലപ്പുഴ കരീലക്കുളങ്ങര പൊലീസ് കേസെടുത്തിരുന്നു.

ഇതിലാണ് ബിപിന്‍ സി ബാബു മുന്‍കൂര്‍ ജാമ്യം തേടിയത്. പരാതി രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് ഹര്‍ജിയിലെ പ്രധാന വാദം. ഭാര്യ നല്‍കിയ പരാതി വാസ്തവ വിരുദ്ധമാണ്. പാര്‍ട്ടി വിട്ടതിന്റെ പകപോക്കലിന്റെ ഭാഗമാണ് പരാതിയെന്നും ഹര്‍ജിയിലുണ്ട്. ബിബിന്റെ അമ്മയും കായംകുളം ഏരിയ കമ്മിറ്റി അംഗവുമായ പ്രസന്ന കുമാരി കേസിലെ രണ്ടാം പ്രതിയാണ്.

Advertisement
inner ad
Continue Reading

Alappuzha

കളര്‍കോട് വാഹനാപകടത്തില്‍ കാര്‍ വാടകക്കെടുത്തത് തന്നെയെന്ന് പൊലീസ് സ്ഥിരീകരണം

Published

on

ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ കാര്‍ വാടകക്കെടുത്തത് തന്നെയെന്ന് പൊലീസ് സ്ഥിരീകരണം. കാറോടിച്ച ഗൗരീശങ്കര്‍ ഉടമയ്ക്ക് ആയിരം രൂപ ഗൂഗിള്‍ പേ ചെയ്ത് നല്‍കിയതിന്റെ തെളിവ് ലഭിച്ചു. വാടകയ്ക്കല്ല സൗഹൃദത്തിന്റെ പേരില്‍ വാഹനം നല്‍കിയെന്നായിരുന്നു ഉടമയുടെ മൊഴി.

കേസില്‍ കാര്‍ ഓടിച്ച വിദ്യാര്‍ഥി ഗൗരി ശങ്കറിനെ പൊലീസ് ഒന്നാം പ്രതിയാക്കിയിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. ആലപ്പുഴ സൗത്ത് പൊലീസ് കേസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

Advertisement
inner ad

ഇതിനിടെ വാഹനാപകടത്തില്‍ പരിക്കേറ്റ അഞ്ചില്‍ നാലുപേരുടെ നില മെച്ചപ്പെട്ടതായി മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. ഗുരുതരാവസ്ഥയിലുള്ള ആല്‍വിനെ ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആനന്ദ് മനു, ഗൗരി ശങ്കര്‍, മുഹ്‌സിന്‍, കൃഷ്ണദേവ് എന്നിവരുടെ ആരോഗ്യനിലയാണ് മെച്ചപ്പെട്ടത്.തിങ്കളാഴ്ച രാത്രി കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹീം, പാലക്കാട് സ്വദേശി ശ്രീദേവ്, കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ആയുഷ് രാജ്, ദേവാനന്ദ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

Advertisement
inner ad
Continue Reading

Featured