സർക്കാരിന്റേത് കുറുപ്പിന്റെ ഉറപ്പ് ; എൻഡോ സൾഫാൻ ദുരിത ബാധിതർ വീണ്ടും സമരത്തിലേക്ക്

എൻഡോ സൾഫാൻ ദുരിത ബാധിതർ വീണ്ടും സമരത്തിലേക്ക്. മാർച്ച് 1ന് സംസ്ഥാന തല സമരപ്രഖ്യാപന കൺവെൻഷൻ കാസർഗോഡ് മുൻസിപ്പൽ ഹാളിൽ സംഘടിപ്പിക്കുമെന്ന് സമര സമിതി അറിയിച്ചു. അന്നേ ദിവസം ഉച്ചക്ക് 2.30 ന് നഗരത്തിൽ മനുഷ്യച്ചങ്ങല തീർക്കും.ജനകീയ കൺവെൻഷന് ശേഷം പ്രത്യക്ഷസമര പരിപാടികൾ പ്രഖ്യാപിക്കുമെന്നും എൻഡോ സൾഫാൻ പീഡിത ജനകീയ മുന്നണി വ്യക്തമാക്കി. സർക്കാരിൽ നിന്നും ലഭിച്ച ഉറപ്പുകൾ പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് ദുരിത ബാധിതർ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തുന്നത്. തിരുവനന്തപുരത്ത് തന്നെ സമരം നടത്താനാണ് സാധ്യത.

Related posts

Leave a Comment