എന്‍ഡോസള്‍ഫാന്‍ പീഡിത ഐക്യദാര്‍ഢ്യ സംഗമം നടത്തി

കല്‍പ്പറ്റ: അശരണരും ബലഹീനരുമായ കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നിരന്തരം നീതി നിഷേധിക്കുന്ന സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹവും ലജ്ജാകരവുമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍. കല്‍പ്പറ്റ കലക്ട്രേറ്റിന് മുമ്പില്‍ നടന്ന എന്‍ഡോസള്‍ഫാന്‍ പീഡിത ഐക്യദാര്‍ഡ്യ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ഐക്യദാര്‍ഡ്യ സമിതി രക്ഷാധികാരി അഡ്വക്കറ്റ് പി.ചാത്തുകുട്ടി അധ്യക്ഷത വഹിച്ചു. വി.കെ.സദാനന്ദന്‍, മുഹമ്മദ് കലവറ, വര്‍ഗ്ഗീസ് വട്ടേക്കാട്ടില്‍, പ്രകാശന്‍, വിനയകുമാര്‍ അഴീപുറത്ത് പ്രസംഗിച്ചു. ചിത്രകാരന്‍മാരുടെ ചിത്രരചനയടക്കമുള്ള സാംസ്‌കാരിക പ്രതിഷേധ പരിപാടികള്‍ സുലോചന രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചിത്രകാരന്‍മാരായ ആര്‍ട്ടിസ്റ്റ് പ്രമോദ്, റെജി, അബു പൂക്കോട്, നാടന്‍പാട്ട് കലാകാരന്‍ മാത്യൂസ്, യുവകവി അനീഷ് ചീരാല്‍ തുടങ്ങിയവര്‍ പരിപാടികള്‍ അവതരിപ്പിച്ചു. കണ്‍വീനര്‍ തോമസ് അമ്പലവയല്‍ സ്വാഗതവും ബഷീര്‍ ആനന്ദ് ജോണ്‍ നന്ദിയും പറഞ്ഞു.

Related posts

Leave a Comment