Kerala
പാഠപുസ്തക രചനയിലെ ഏകാധിപത്യ പ്രവണത അവസാനിപ്പിക്കുക: കെ പി എസ് ടി എ
തിരുവനന്തപുരം : പുതിയ പാഠ്യപദ്ധതി നിർമ്മാണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത ആശയ ഗതിയുള്ളവരെ പൂർണ്ണമായിഒഴിവാക്കിയാണ് ഇടതു സർക്കാർ പാഠ്യപദ്ധതി രചന പൂർത്തിയാക്കുന്നത്. പാഠപുസ്തക രചനയിലെ ഏകാധിപത്യ പ്രവണതയ്ക്കെതിരെ കെ പി എസ് ടി എ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ് സി ഇ ആർ ടി ഓഫീസ് മാർച്ച് നടത്തി.മുൻ മന്ത്രി വി. സി. കബീർ മാർച്ച് ഉദ്ഘാടനം ചെയ്തു.കരിക്കുലം കമ്മിറ്റി,കോർ കമ്മിറ്റി,സൂക്ഷ്മ ചർച്ചയ്ക്കുള്ള കുറിപ്പ് തയ്യാറാക്കിയ ഫോക്കസ് ഗ്രൂപ്പ് ,പുസ്തക രചന എന്നിവയിൽ നിന്ന് പ്രതിപക്ഷ അധ്യാപക സംഘടനാ പ്രവർത്തകരെ പൂർണ്ണമായി ഒഴിവാക്കി. പാഠപുസ്തക രചനക്ക് മുമ്പ് പൂർത്തിയാവേണ്ട കെസിഎഫ് 2023 പാഠപുസ്തക രചന പാതിവഴിയിലെത്തിയപ്പോഴാണ് പ്രഖ്യാപിച്ചത്.സമൂഹ ചർച്ചയ്ക്ക് നൽകിയ കുറിപ്പുകളിൽ നിന്ന് ലഭ്യമായ വിവരങ്ങൾ ചേർത്ത് ആരാണ് കെസിഎഫ് തയ്യാറാക്കിയതെന്ന് പോലും വ്യക്തമല്ല.പാഠപുസ്തക രചനയ്ക്കായി മികച്ചവരെ കണ്ടെത്താൻ എസ് സി ഇ ആർ ടി പരീക്ഷ പ്രഖ്യാപിക്കുക നടത്തുകയും ചെയ്തു ഇതുവരെ റിസൾട്ട് പ്രഖ്യാപിക്കുകയോ അർഹതയുള്ള വരെ തെരഞ്ഞെടുക്കുകയോ ചെയ്തിട്ടില്ല.പകരം അനർഹരായവരും പരീക്ഷ എഴുതാത്തവരും പാഠപുസ്തക രചന നടത്തുന്ന ഭീതിജനകമായ സാഹചര്യം നിലനിൽക്കുന്നു. പാഠപുസ്തകം തയ്യാറാക്കാൻ കുട്ടികളോട് പോലും അഭിപ്രായം ചോദിച്ച് എന്ന് പറയുന്നവർ പാഠപുസ്തക രചനയിലെ എല്ലാ ജനാധിപത്യ അവകാശങ്ങളും ഇല്ലാതാക്കിയിരിക്കുന്നു.യാതൊരു പുതുമയും അവകാശപ്പെടാൻ ഇല്ലാതെ 1997,2007 പാഠ്യപദ്ധതി പരിഷ്കരണങ്ങളുടെ തുടർച്ചയാണെന്ന് പ്രഖ്യാപിക്കുന്ന കെസിഎഫ് 2023 – 2013ലെ പാഠ്യപദ്ധതി പരിഷ്കരണത്തെ അവഗണിക്കുകയും ചെയ്യുന്നു.പരാതികൾ ഇല്ലാതെ പൊതുസമൂഹം സ്വീകരിച്ച 2013ലെ പാഠ്യപദ്ധതി സമീപനങ്ങളെ അവഗണിച്ച് ഒട്ടേറെ എതിർപ്പുകൾ ഉണ്ടായിരുന്ന തൊണ്ണൂറ്റിയേഴ്,2007 പരിഷ്കരണ രീതികളുടെ തുടർച്ചയുമായി മുന്നോട്ടുപോകുന്നതിൽ പൊതുസമൂഹത്തിന് കടുത്ത ആശങ്കയുണ്ട്. കേന്ദ്രത്തിന്റെ ചരിത്ര തമസ്കരണത്തെയും ഫാസിസത്തെയും എതിർക്കുന്നുവെന്ന് പുറമേ നടിക്കുന്നവർ അതേ രീതിയാണ് കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും കെ പി എസ് ടി യെ സംസ്ഥാന കമ്മിറ്റി ആരോപിച്ചു സംസ്ഥാന പ്രസിഡന്റ് കെ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ, ട്രഷറർ അനിൽ വട്ടപ്പാറ, എം സലാഹുദ്ദീൻ, സീനിയർ വൈസ് പ്രസിഡന്റ് എൻ. ശ്യാംകുമാർ, അസോസിയേറ്റ് ജനറൽ സെക്രട്ടറി വി എം ഫിലിപ്പച്ചൻ, ടി എ ഷാഹിദ് റഹ്മാൻ, എൻ രാജ്മോഹൻഎന്നിവർ പ്രസംഗിച്ചു.കെ രമേശൻ,ബി. സുനിൽകുമാർ, വി മണികണ്ഠൻ, ബി ബിജു, അനിൽ വെഞ്ഞാറമൂട്, ടി യു സാദത്ത്, ജികെ ഗിരിജ, പി വി ജ്യോതി, സാജു ജോർജ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
Kerala
സിപിഎം ഏരിയാ സമ്മേളനത്തിനായി വഴി തടഞ്ഞ് വേദിയൊരുക്കിയ സംഭവം: കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: സിപിഎം പാളയം ഏരിയാ സമ്മേളനത്തിനായി വഴി തടഞ്ഞ് വേദിയൊരുക്കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്.കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
സ്റ്റേജ് കെട്ടി ഗതാഗത തടസം സൃഷ്ടിച്ചതിനും പ്രകടനം നടത്തിയതിനുമാണ് കേസ്.തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് സ്വമേധയാ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.സിപിഐഎം പാളയം ഏരിയാ സമ്മേളനത്തിനായി ഒരുക്കിയ വേദിയായിരുന്നു വിവാദത്തിന് കാരണമായത്.
വഞ്ചിയൂര്‍ കോടതിക്ക് സമീപമാണ് റോഡ് അടച്ചുകെട്ടി സിപിഐഎം വേദിയൊരുക്കിയത്.ഇതേ തുടര്‍ന്ന് സ്ഥലത്ത് വലിയ രീതിയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.
ഇതിന് പിന്നാല അനുമതി വാങ്ങാതെയാണ് സിപിഐഎം വേദിയൊരുക്കിയതെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നു.എന്നാല്‍ അനുമതി വാങ്ങിയാണ് വേദിയൊരുക്കിയതെന്നായിരുന്നു പാളയം ഏരിയാ സെക്രട്ടറി വഞ്ചിയൂര്‍ ബാബു.
Ernakulam
നവീൻ ബാബുവിൻ്റെ മരണം:സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
കേസ് ഡയറി ഹാജരാക്കാനും അന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിക്കാനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന സർക്കാർ അറിയിക്കും.
കൊലപാതകമെന്ന കുടുംബത്തിന്‍റെ സംശയം കൂടി പരിശോധിക്കാമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.
Kerala
സിദ്ധാർത്ഥന്റെ മരണം; പ്രതികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി,ഹൈക്കോടതി റദ്ദാക്കി
വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ആയിരുന്ന ജെ.എസ് സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായ എസ്എഫ്ഐ നേതാക്കളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി റദ്ദാക്കി ഹൈക്കോടതി.പ്രതികളായ വിദ്യാര്‍ഥികള്‍ക്കുള്ള മൂന്ന് വര്‍ഷത്തെ അഡ്മിഷന്‍ വിലക്കും കോടതി റദ്ദ് ചെയ്തു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഈ നടപടി.
അതേസമയം കേസില്‍ പുതിയ അന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്റി റാഗിങ് സ്‌ക്വാഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പ്രതികള്‍ക്ക് പഠനം തുടരാന്‍ അവസരം നല്‍കണമെന്നും സര്‍വകലാശാലയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള സര്‍വകലാശാല നടപടിറദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികളായ വിദ്യാര്‍ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
-
Kerala5 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഗേറ്റ് 2025 രജിസ്ട്രേഷൻ ആരംഭിച്ചു
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
You must be logged in to post a comment Login