RTPCRടെസ്റ്റിന്റെ പേരിൽ നടത്തുന്ന പിടിച്ചു പറി അവസാനിപ്പിച്ച്: ഇൻകാസ്

കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടും, മാസങ്ങളായി ജോലിയിൽ പ്രവേശിക്കാൻ കഴിയതേയും നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് തിരിച്ച് ഗൾഫ് നാടുകളിലേക്കും യാത്ര ചെയ്യാൻ കേരളത്തിലെ വിമാനത്താവളങ്ങളിൽ  മൂവായിരം രൂപയോളം ഈടാക്കി   RTPCRടെസ്റ്റിന്റെ പേരിൽ നടത്തുന്ന പിടിച്ചു പറി അവസാനിപ്പിച്ച്, റാപ്പിഡ് ടെസ്റ്റ്‌ പൂർണ്ണമായും സൗജന്യമാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്  യു.എ.ഇയിലെ ഇൻകാസ് പ്രവർത്തകരും, പ്രവാസി കോൺഗ്രസ്സ് പ്രവർത്തകരും സംയുക്തമായി  ചാവക്കാട് താലൂക്ക് ഓഫിസിന് മുന്നിൽ   പ്രതിഷേധ ധർണ സംഘടിപ്പിച്ചു. 
ഇൻകാസ് ദുബൈ സ്റ്റേറ്റ് സെക്രട്ടറി സി.സാദിഖ് അലി ഉത്ഘാടനം ചെയ്തു ഇൻകാസ് നേതാക്കളായ ഹസൻ വടക്കേക്കാട്, നവാസ് തെക്കുപ്പുറം, അഷ്‌കർ അറക്കൽ, മുഹമ്മദ്‌ ഗൈസ്, വി. കെ. കമറുദ്ധീൻ, റഫീഖ് അറക്കൽ, മായിൻ പാപ്പാളി, ഉസ്മാൻ അണ്ടത്തോട്, ഫഹദ് പാലയൂർ എന്നിവർ അഭിവാദ്യം അർപ്പിച്ചു.

Related posts

Leave a Comment