പ്രവാസികളോടുള്ള ഇരട്ടത്താപ്പ് അവസാനിപ്പിക്കണം – കെ എം സി സി ഖത്തർ

കോവിഡ് ബാധിച്ച് മരിച്ചവർക്കുള്ള ധനസഹായത്തിൽ നിന്നും പ്രവാസികളെ ഒഴിവാക്കിയ നടപടിയിൽ ഖത്തർ കെ എം സി സി പ്രതിഷേധം രേഖപ്പെടുത്തി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കുമടക്കം നിവേദനം സമർപ്പിച്ചിരുന്നുവെങ്കിലും യാതൊരു അനുകൂല നിലപാടും സർക്കാർ സ്വീകരിച്ച് കണ്ടില്ല. ഇപ്പോൾ ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവർക്ക് മാത്രമേ ധനസഹായം നൽകൂ എന്ന് സംസ്ഥാന സർക്കാർ കോടതിയിൽ അറിയിച്ചിരിക്കുകയാണ്. ഇത് പ്രതിഷേധാർഹമാണ്. കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളിൽ മരിച്ചവർ എല്ലാം സമ്പന്നർ അല്ല. തീർത്തും സാധാരണക്കാരായവർ ആണ്.
ഈ വിഷയത്തിൽ സർക്കാർ നിലപാട് ആരാഞ്ഞിരിക്കുകയാണ് ബഹുമാനപ്പെട്ട ഹൈക്കോടതി. കോവിഡ് മൂലം മരണമടഞ്ഞ പ്രവാസി കുടുംബങ്ങൾക്കും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് 50000 രൂപ വീതം നൽകണമെന്ന് കെ എം സി സി ഖത്തർ ആവശ്യപ്പെട്ടു. പ്രവാസികൾക്ക് വേണ്ടി ഒത്തിരി കാര്യങ്ങൾ ചെയ്‌തു എന്ന് നടിക്കുന്ന കേരള സർക്കാർ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു

Related posts

Leave a Comment