Connect with us
48 birthday
top banner (1)

News

ജമ്മുകാശ്മീരിലെ രജൗരിയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ

Avatar

Published

on

ന്യൂഡൽഹി: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷനിൽ സുരക്ഷാ സേനയും തീവ്രവാദികളും ഏറ്റുമുട്ടലിൽ ഒരാളെ വധിച്ചു. രാജൗരിയിലെ ദസ്സാൽ വനമേഖലയിൽ ഏറ്റുമുട്ടൽ നടക്കുകയാണെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.രജൗരിയിലെ ദസ്സാൽ മെഹാരി ഗ്രാമപ്രദേശത്താണ് വെടിവയ്പുണ്ടായതെന്ന് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രിയിൽ പ്രദേശത്ത് വെടിവെപ്പ് നടന്നതിനെ തുടർന്ന് സൈന്യം കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷൻ ആരംഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു. ഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കുകയാണെന്ന് സംഭവം സ്ഥിരീകരിച്ച് എഡിജിപി മുകേഷ് സിംഗ് പിടിഐയോട് പറഞ്ഞു.

Featured

ഇനി മുതല്‍ ആന്റിബയോട്ടിക്കുകള്‍ നീല കവറില്‍: മന്ത്രി വീണാ ജോര്‍ജ്

Published

on

തിരുവനന്തപുരം:ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി ഇനിമുതല്‍ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

Advertisement
inner ad

ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ആദ്യഘട്ടമായി 50,000 നീല കവറുകള്‍ തയ്യാറാക്കി സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നല്‍കുന്നതാണ്. പിന്നീട് അതേ മാതൃകയില്‍ അതത് മെഡിക്കല്‍ സ്റ്റോറുകള്‍ കവറുകള്‍ തയ്യാറാക്കി അതില്‍ ആന്റിബയോട്ടിക് നല്‍കേണ്ടതാണ്.

സര്‍ക്കാര്‍ തലത്തിലെ ഫാര്‍മസികള്‍ക്കും ഇതേ പോലെ നീല കവറുകള്‍ നല്‍കുന്നതാണ്. അവരും നീല കവര്‍ തയ്യാറാക്കി അതില്‍ ആന്റിബയോട്ടിക് നല്‍കേണ്ടതാണ്. മരുന്നുകള്‍ കഴിക്കേണ്ട വിധത്തിന് പുറമേ നീല കവറില്‍ അവബോധ സന്ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Advertisement
inner ad

ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ കേരളം സുപ്രധാനമായ ചുവടുവയ്പ്പാണ് നടത്തുന്നത്. റേജ് ഓണ്‍ ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് (Rage on Antimicrobial Resistance – ROAR) എന്ന പേരില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ലോഗോ പ്രകാശനവും പോസ്റ്റര്‍ പ്രകാശനവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.

Advertisement
inner ad
Continue Reading

News

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്; കാസർഗോഡ് ജില്ലയിൽ കെ എസ് യു – എം എസ് എഫ് ആധിപത്യം

Published

on

കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കാസർഗോഡ് ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന ക്യാമ്പസുകളില്ലൊക്കെ തന്നെ കെ. എസ്. യു വിനും എം. എസ്.എഫി നും വ്യക്തമായ ആധിപത്യം. കഴിഞ്ഞ വർഷങ്ങളിൽ കോളേജ് യൂണിയൻ നേടിയ ഗവ കോളേജ് കാസർഗോഡ്,അംബേദ്കർ കോളേജ് പെരിയ,സി.കെ നായർ കോളേജ് പടന്നക്കാട് എന്നിവ നിലനിർത്തിയതോടൊപ്പംതന്നേ ഭുവനേശ്വരി കോളേജ് ചീമേനി, ഗോവിന്ദ പെെ കോളേജ് മഞ്ചേശ്വരം എന്നിവിടങ്ങളിൽ കെ. എസ്. യു യൂണിയൻ നേടി. പതിറ്റാണ്ടുകളായി എസ്. എഫ്. ഐ നിലനിർത്തിയ നെഹ്റു കോളേജ്, ഗവ കോളേജ് ഉദുമ, ഐ എച്ച് ആർ ഡി കുമ്പള,മുന്നാട് പീപ്പിൾസ് കോളേജ്, ഷറഫ് കോളേജ് പടന്ന എന്നിവിടങ്ങളിൽ കെ. എസ്. യു-എം.എസ്.എഫ് കൂടുതൽ മേജർ – മെെനർ സീറ്റുകൾ പിടിച്ചെടുത്തു.മുന്നാട് പീപ്പിൾസ് കോളജിൽ നാളിതു വരെയുള്ള എസ്. എഫ്. ഐ ആധിപത്യം തകർത്ത് കെ. എസ്. യു വിജയിച്ചു കയറി. ബജ കോളേജ് മുള്ളേരിയ, എസ്. എൻ കോളേജ് പെരിയ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് മാറ്റി വച്ചിരുന്നു. എസ്. എഫ്. ഐയുടെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്ക് എതിരെയുളള ശക്തമായ വിധിയെഴുത്താണ് ഇത്തവണ ഉണ്ടായതെന്നും കലാലയങ്ങളിൽ കെ. എസ്. യു പഴയകാല പ്രതാപത്തിലേക്ക് വരികയാണെന്നും കെ. എസ്. യു ജില്ല പ്രസിഡന്റ് ജവാദ് പുത്തൂർ, കെ. എസ്. യു സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ശബരിനാഥ് കോടോത്ത്, ജില്ല ട്രഷറർ നൂഹ്മാൻ,ജില്ല ജനറൽ സെക്രട്ടറിമാരായ അഖിൽ ജോൺ,രാഹുൽ ബോസ്എന്നിവർ അറിയിച്ചു.

Continue Reading

News

തൊഴിലാളികളുടെ ഓണാഘോഷം

Published

on

പോത്താനിക്കാട് : ഐ.എൻ.ടി.യു.സി പോത്താനിക്കാട് ടൗൺ ഹെഡ് ലോഡ് യൂണിയന്റേ നേതൃത്വത്തിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ‘ നല്ലോണം ഒരുമിച്ചോണം ‘ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.തൊഴിലാളികൾക്ക് ഓണക്കിറ്റും യൂണിഫോമും വിതരണം ചെയ്തു. കർഷക കോൺഗ്രസ്‌ മുവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റ്‌ കെ.വി കുര്യാക്കോസ് യോഗം ഉത്ഘാടനം ചെയ്തു.യോഗത്തിൽ ഐഎൻടിയുസി പോത്താനിക്കാട് മണ്ഡലം പ്രസിഡന്റ്‌ ഇ.എം അലിയാർ അദ്ധ്യക്ഷത വഹിച്ചു. ഓണകിറ്റ് വിതരണ ഉത്ഘാടനം ഐഎൻടിയുസി മുവാറ്റുപുഴ നിയോജകമണ്ഡലം പ്രസിഡന്റ്‌ സന്തോഷ്‌ ഐസക് നിർവഹിച്ചു.ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് കോൺഗ്രസ്‌ പ്രസിഡന്റ്‌ ഷാൻ മുഹമ്മദ്, ടി.എ കൃഷ്ണൻ കുട്ടി, കെ.സി വർഗീസ്, കിഷോർ വി.ജി, കെ.എ ചാക്കോച്ചൻ, ജേക്കബ് എ.പി, സാബു അയ്യപ്പൻ, സജി എംപി, സഞ്ചയ് തുടങ്ങിയവർ സംസാരിച്ചു.

Continue Reading

Featured