എൻ ഓർമ്മയിൽ-ദൗലത്ത്. എം ; കവിത വായിക്കാം

എൻ ഓർമ്മയിൽദൗലത്ത്. എം

ഭൂവിൽ തനിച്ചാക്കി
പോകയാണോ ………

വേർപാടിൻ നോവുകൾ
ഹൃത്തിൽ തറക്കുന്നു കൂരമ്പുകളായ്.

പുഞ്ചിരിയാൽ ചാലിച്ച
മൊഴിതൻ ഒലികൾ
മുകരിതമാം
മനോരഥത്തിൽ

സൗഹ്യദമേകി
കഴിഞ്ഞോരാദിനങ്ങൾ
കൊഴിഞ്ഞതറിഞ്ഞില്ല.

ചില്ലിട്ടടച്ച കിളി കൊഞ്ചലുകൾ
ഉണർത്തുന്നു അകതാരിൽ
ഗതകാല സ്മരണകൾ .

അകലെയാണെങ്കിലും പരിഭവമില്ലിനി
തുടരുമീനോവുതൻ
ഗദ്ഗദങ്ങൾ.

വൃഥാ മോഹമാം ചക്രവാളത്തിൽ
അസ്ഥമിച്ചിതായെൻ
പാഴ്കിനാകൾ.

ഉപഹാരത്തിൻ അശ്രു കണങ്ങൾ പൊഴിക്കുമീ വേളയിൽ.

തവ സ്മരണക്കായ് ചൊരിയുമീരടികളാം പുഷ്പാഞ്ചലികൾ…

Related posts

Leave a Comment