ഇഎംഎസ് മെമ്മോറിയല്‍ ആശുപത്രിക്ക് എക്‌സലന്‍സ് അവാര്‍ഡ്


പെരിന്തല്‍മണ്ണ : സഹകരണ വകുപ്പിന്റെ എക്‌സലന്‍സ് അവാര്‍ഡ് ഇഎംഎസ് സഹകരണ ആശുപത്രി കരസ്ഥമാക്കി. ആരോഗ്യ രംഗത്ത് ഇഎംഎസ് ആശുപ്രത്രിയില്‍ നടപ്പിലാക്കി വരുന്ന അട്ടപ്പാടി സമഗ്രആരോഗ്യ സുരക്ഷാ പദ്ധതി, രോഗീസൗഹൃദവായ്പാ പദ്ധതി എന്നിവയെ മുന്‍നിര്‍ത്തിയാണ് എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചത്.സംസ്ഥാന സഹകരണ വകുപ്പും ഇഎംഎസ് മെമ്മോറിയല്‍ കോഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്ററും സംയുക്തമായി ചേര്‍ന്ന് കേരളത്തിലെ ഏറ്റവും വലിയ ഗോത്രവിഭാഗ പ്രദേശമായ അട്ടപ്പാടിയിലെ എസ്/എസ്.ടി ജനവിഭാഗത്തിന്റെ സമഗ്ര ആരോഗ്യ ചികിത്സാ പദ്ധതി, ഒരു പൈലറ്റ് പ്രൊജക്ട് ആയിട്ടാണ് നടപ്പിലാക്കുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി രോഗിചികിത്സയ്ക്ക് പുറമെ, മെഡിക്കല്‍ ക്യാമ്പ്, ആരോഗ്യ പരിശീലന പരിപാടികള്‍, ബോധവല്‍ക്കരണ പരിപാടികള്‍ ശിശുമരണനിരക്ക് കുറച്ചുകൊണ്ടുവരുന്നതിനുള്ള ഇടപെടല്‍ എന്നിവ ഈ പദ്ധതിയിലൂടെ സാധ്യമായി.കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സഹകരണ മേഖലയില്‍ നടപ്പിലാക്കിവരുന്ന അതിജീവനപദ്ധതി എന്ന നിലക്ക് സംസ്ഥാനത്താദ്യമായാണ് സഹകരണ വകുപ്പിന്റെ അനുമതിയോടെ ഇത്തരം ഒരു പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കിവരുന്നത്.

Related posts

Leave a Comment