Connect with us
48 birthday
top banner (1)

Education

വർഷം 100 പേർക്ക് ജോലി; അസാപ് കേരളയും ജർമൻ കമ്പനി ഡിസ്പേസും കരാർ ഒപ്പുവച്ചു

Avatar

Published

on

ഡിസ്പേസ് ഇന്ത്യയിലെ ആദ്യ ഒഫീസ് കഴക്കൂട്ടം കിൻഫ്ര പാർക്കിൽ തുറന്നു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരളയുടെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രമുഖ ജർമൻ കമ്പനി ഡിസ്പേസിൽ ജോലി ഉറപ്പ്. കഴക്കൂട്ടം കിൻഫ്ര പാർക്കിൽ പുതുതായി പ്രവർത്തനം ആരംഭിച്ച മെക്കട്രോണിക്സ് രംഗത്തെ ആഗോള പ്രശസ്തരായ ഡിസ്പേസുമായി അസാപ് കേരള ഇതുസംബന്ധിച്ച കരാർ ഒപ്പുവച്ചു. ഡിസ്പേസിന്റെ ഇന്ത്യയിലെ ആദ്യ പ്രവർത്തന കേന്ദ്രമാണ് കേരളത്തിലേത്.

Advertisement
inner ad

ഡിസ്പേസിന് ആവശ്യമായ തൊഴിൽ നൈപുണ്യമുള്ള ഉദ്യോഗാർത്ഥികളെ അസാപ് കേരള നൽകും. പ്രത്യേക നൈപുണ്യ പരിശീലനവും നൽകും. അസാപിന്റെ നൈപുണ്യ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയവർക്കും അല്ലാത്തവർക്കും ഈ പുതിയ അവസരം പ്രയോജനപ്പെടും. വ്യവസായ കേന്ദ്രീകൃതമായ നൈപുണ്യ കോഴ്സുകൾ രൂപകൽപ്പന ചെയ്യുന്നതിനും പരിശീലനം നൽകുന്നതിനും അസാപ് കേരളയുമായി ഡിസ്പേസ് ധാരണയിലെത്തിയിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയ് ഐ എ എസ്സിന്റെ ഓഫീസില്‍ നടന്ന ചടങ്ങില്‍ അസാപ് കേരള ചെയര്‍പേഴ്‌സണും എംഡിയുമായ ഡോ. ഉഷ ടൈറ്റസും ഡിസ്പേസ് എം.ഡി ഫ്രാന്‍ക്ലിന്‍ ജോര്‍ജും കരാറില്‍ ഒപ്പുവെച്ചു.

Advertisement
inner ad

“ഉന്നത വിദ്യാഭ്യാസത്തിന് സർക്കാർ നൽകുന്ന പിന്തുണയും നൈപുണ്യ വികസന രംഗത്തെ മികവും മികച്ച പ്രതിഭകളുടെ ലഭ്യതയുമാണ് കേരളത്തിലേക്ക് വിദേശ കമ്പനികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളെന്ന്” ഇഷിത റോയ് പറഞ്ഞു. “നിരവധി വിദേശ കമ്പനികൾ താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ടു വന്നിട്ടുണ്ട്. ഡിസ്പേസുമായുള്ള അസാപിന്റെ പങ്കാളിത്തം കേരളത്തിലെ യുവജനങ്ങൾക്ക് പുതിയ തൊഴിലവസരങ്ങൾ തുറന്നിടുമെന്നും” അവർ കൂട്ടിച്ചേർത്തു.

ടെക്നിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. രാജശ്രീ, എപിജെ അബ്ദുല്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. എ പ്രവീണ്‍, ഡിസ്പേസ് വൈസ് പ്രസിഡന്റ് എല്‍മര്‍ ഷ്മിത്സ്, അസാപ് കേരള പ്ലേസ്‌മെന്റ് വിഭാഗം മേധാവി ലൈജു ഐ.പി നായര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ ബാസില്‍ അമാനുള്ള, പ്രോഗ്രാം മാനേജര്‍ കെ.ശങ്കരന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

നീറ്റ് പി. ജി പരീക്ഷ ഓഗസ്റ്റ് 11 ന്

Published

on

ന്യൂഡല്‍ഹി: നീറ്റ് പി. ജി പരീക്ഷ ഓഗസ്റ്റ് 11 ന് രണ്ട് ഷിഫ്റ്റുകളിലായി നടക്കും. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷ സംബന്ധിച്ചിട്ടുള്ള കൂടുതൽ വിവരങ്ങള്‍ https://natboard.edu.in ല്‍ ലഭ്യമാകും. ജൂണ്‍ 23 ന് നിശ്ചയിച്ചിരുന്ന പരീക്ഷ മണിക്കൂറുകള്‍ക്ക് മുന്‍പ് മാറ്റിവച്ചത് വിദ്യാര്‍ത്ഥികളെ വലച്ചിരുന്നു.

Advertisement
inner ad
Continue Reading

Education

നീറ്റ് പരീക്ഷ ആഗസ്റ്റ് 11 ന്

Published

on


ന്യൂഡല്‍ഹി: മാറ്റി വെച്ച നീറ്റ് പി.ജി പരീക്ഷയുടെ പുതുക്കിയ തീയതി പുറത്തുവിട്ട് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍.ടി.എ). ആഗസ്റ്റ് 11 ന് രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടക്കുമെന്ന് എന്‍.ടി.എ അറിയിച്ചു.

ജൂണ്‍ 23നായിരുന്നു മെഡിക്കല്‍ പി.ജി കോഴ്‌സുകളിലെ പ്രവേശനത്തിനായുള്ള നീറ്റ് പി.ജി പരീക്ഷ നടക്കേണ്ടിയിരുന്നത്. എന്നാല്‍ നീറ്റ് യു.ജി പരീക്ഷയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച അടക്കമുള്ള വിവാദങ്ങളെ തുടര്‍ന്ന് പി.ജി പരീക്ഷ മാറ്റിവെക്കുകയായിരുന്നു. പരീക്ഷ നടക്കുന്നതിന് തൊട്ടു മുമ്പാണ് എന്‍.ടി.എ ഇക്കാര്യം അറിയിച്ചത്.

Advertisement
inner ad
Continue Reading

Education

പ്ലസ് വൺ സീറ്റ് പ്രതിസന്ധി; മലപ്പുറത്ത് ഇനിയും 10,000 സീറ്റ് വേണം

Published

on

സംസ്ഥനത്ത് പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധി തുടരുന്നു. സംസ്ഥാനത്താകെ 57, 712 അപേക്ഷകരാണുള്ളത്. മലപ്പുറത്തെ 16, 881 അപേക്ഷകരും ഇതിൽ ഉൾപ്പെടും. പാലക്കാട് – 8,139 ഉം കോഴിക്കോട് 7,192 ഉം അപേക്ഷകരുണ്ട്. 16,881 അപേക്ഷകർ മലപ്പുറത്തുണ്ടെങ്കിലും 6937 സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. അതായത് 9000 ത്തിലധികം സീറ്റുകളുടെ കുറവ്.

Advertisement
inner ad

സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ നൽകാനുള്ള സമയം ഇന്നലെ കഴിഞ്ഞിട്ടും അപേക്ഷകളുടെ കണക്കുകൾ വിദ്യാഭ്യാസ വകുപ്പ് പുറത്ത് വിട്ടിരുന്നില്ല. ഇന്ന് രാവിലെ പുറത്തു വിട്ട കണക്കിൽ, മലബാറിലെ സീറ്റ് പ്രതിസന്ധി രൂക്ഷമായി തന്നെ തുടരും എന്ന സൂചനയാണുള്ളത്. അപേക്ഷകരുടെ എണ്ണം നോക്കി കൂടുതൽ താൽക്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. പക്ഷേ എല്ലാവർക്കും സീറ്റ് കിട്ടുമോയെന്നത്തിൽ ആശങ്കയിലാണ് കുട്ടികളും രക്ഷിതാക്കളും.

അതേസമയം പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി പഠിക്കാൻ സർക്കാർ നിയോഗിച്ച രണ്ടംഗ കമ്മീഷൻ ഇന്ന് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും. മലപ്പുറത്തെ 24 സർക്കാർ സ്കൂളുകളിലെ പരിശോധന പൂർത്തിയാക്കിയാണ് ഉദ്യോഗസ്ഥർ റിപ്പോർട്ട് തയ്യാറാക്കിയത്. കമ്മീഷൻ അംഗങ്ങളായ ഹയർസെക്കൻഡറി അക്കാദമിക് വിഭാഗം ജോയിന്റ്‌ ഡയറക്ടർ ആർ. സുരേഷ് കുമാർ, മലപ്പുറം ആർഡിഡി ഡോ. പിഎം അനില്‍ എന്നിവർ ഇന്ന് നേരിട്ട് തിരുവനന്തപുരത്ത് വെച്ചായിരിക്കും റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറുക.

Advertisement
inner ad
Continue Reading

Featured