സ്വകാര്യ പമ്പിൽ നിന്നും കളക്ഷൻതുകയുമായി കടന്ന ജീവനക്കാരൻ അറസ്റ്റിൽ

കാട്ടാക്കട: മേപ്പൂക്കടയിലെ സ്വകാര്യ പമ്പിൽ നിന്നും കളക്ഷൻ തുകയായ 49000 രൂപയുമായി കടന്ന തിരുമല പുത്തൻകട ആലപ്പുറം ഈഴംകുടി വീട്ടിൽഅനിൽകുമാറിനെ(21)മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ഫെബ്രുവരി 14 ന് പമ്പിൽപെട്രോൾ നിറക്കുകയായിരുന്ന അനിൽകുമാർ  ഉച്ചയ്ക്ക് 12 മണിയോടെ
ചായകുടിയ്ക്കാൻ പോകുന്നു വെന്ന് അറിയിച്ച ശേഷം കടന്നുകളയുകയായിരുന്നു.പമ്പ്ഉടമ അന്ന് തന്നെ മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.എന്നാൽ പൊലീസ് വിവിധ സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും വിവരമൊന്നും
ലഭിച്ചിരുന്നില്ല.ഇതിനിടെ പമ്പ് ഉടമ സ്വന്തം നിലയ്ക്ക്  അന്വേഷണം നടത്തിയിരുന്നു.ഇതിനിടെ വട്ടപ്പാറയിലെ ഒരു പമ്പിൽ അനിൽ കുമാർ ജോലിചെയ്യുന്ന വിവരം അറിഞ്ഞ്
മലയിൻകീഴ് സി.ഐ.സൈജു.എ.വി.,എസ്.ഐ.രാജേന്ദ്രൻ,
ഗ്രേഡ എസ്.ഐ.സുരേഷ്കുമാർ,സി,പി.ഒ.മാരായ അഭിലാഷ്,മഹേഷ് എന്നിവരുടെനേതൃത്വത്തിൽ പ്രതിയെ പിടികൂടി.ജില്ലയിലെ നിരവധി പമ്പുകളിൽ ജോലി ചെയ്തിട്ടുള്ള ഇയാൾ നേരത്തെയും ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായി പൊലീസ് അറിയിച്ചു.കണ്ണൂർ ജില്ലയിലെ പെട്രോൾ പമ്പിലും അനിൽകുമാർ ജോലിചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.മേപ്പൂക്കട പമ്പിൽ ജോലിയ്ക്ക് പ്രവേശിച്ചപ്പോൾ നൽകിയ മേൽവിലാസം തെറ്റാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.വിശദമായ ചോദ്യം
ചെയ്യലിന് ശേഷം പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Related posts

Leave a Comment