എമിയുടെ ചിറകിലേറി അർജന്റീന ഫൈനലിൽ.

നിശ്ചിത സമയത്തു ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ കലാശിച്ച മത്സരത്തിൽ ഷൂട്ട്‌ ഔട്ടിലാണ് അർജന്റീന കൊളംമ്പിയയെ തോൽപ്പിച്ചത്.

മത്സരം ആരംഭിച്ചു ആറാം മിനുട്ടിൽ തന്നെ അർജന്റീന ലീഡ് നേടി. ലയണൽ മെസ്സിയുടെ പാസ്സിൽ ലൗട്രോ മാർട്ടിനസ് മനോഹരമായ ഫിനിഷിങ്ങിലൂടെ അർജന്റീനയെ മുന്നിൽ എത്തിച്ചു. 61ആം മിനുട്ടിൽ അർജന്റീനൻ പ്രതിരോധത്തിന്റെ അലസത മുതലെടുത്ത ലൂയിസ് ഡയസ് കൊളംമ്പിയക്ക് സമനില ഗോൾ നേടി. തുടർന്ന് ഗോൾ അടിക്കാൻ ഇരു ടീമുകളും പരമാവധി ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കോപ അമേരിക്കയിൽ എക്സ്ട്രാ ടൈം ഫൈനലിൽ മാത്രമായതുകൊണ്ട് നിശ്ചിത സമയത്തെ സമനിലയോടെ നേരെ ഷൂട്ട്‌ ഔട്ടിലേക്ക് കടക്കുകയായിരുന്നു.

അർജന്റീനക്ക് വേണ്ടി ലയണൽ മെസ്സി, ലൗട്രോ മാർട്ടിനസ്, ലിയാൻട്രോ പരേഡസ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ റോഡ്രീഗോ ഡീപോൾ ലക്ഷ്യം കണ്ടില്ല. കൊളംമ്പിയക്ക് വേണ്ടി കട്രോഡോ, ബോർഹ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ സാഞ്ചസ്, മിന, കർഡോണ എന്നിവരുടെ കിക്ക് തടുത്തിട്ടാ എമിലിയാനോ മാർട്ടിനസാണ് കളിയിലെ താരം.

ജൂലൈ പതിനൊന്നിനു നടക്കുന്ന ഫൈനലിൽ അർജന്റീന ബ്രസീലിനെ നേരിടും. കോപ്പ അമേരിക്കയിൽ ഈ സീസണിൽ 4 ഗോൾ നേടി ഗോൾ വേട്ടയിലും 5 അസിസ്റ്റുമായി അസിസ്റ്റ് പട്ടികയിലും മെസ്സി തന്നെയാണ് മുന്നിൽ.

Related posts

Leave a Comment