യന്ത്രത്തകരാര്‍ഃ കൊച്ചിയില്‍ വിമാനം തിരിച്ചിറക്കി

കൊച്ചിഃ നെടുമ്പാശേരിയില്‍ നിന്നു ഷാര്‍ജയിലേക്കു പറന്ന വിമാനം അടിയന്തിരമായി തിരിച്ചിറക്കി. ഗുരുതരമായ യന്ത്രത്തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇന്നു രാവിലെയാണ് വിമാനം തിരിച്ചറക്കിയത്. എയര്‍ അറേബ്യയുടെ വിമാനത്തില്‍ 212 യാത്രക്കാരുണ്ടായിരുന്നു. നെടുമ്പാശ്ശേരിയിൽ നിന്ന് പറന്നുയര്‍ന്ന വിമാനം 10 മിനിറ്റിനുളളിലാണു തിരിച്ചിറക്കിയത്.

തകരാര്‍ പരിഹരിച്ച ശേഷം വിമാനം ഷാര്‍ജയിലേക്കു മടങ്ങി.

Related posts

Leave a Comment