സാറ്റലൈറ്റ് ഇന്റർനെറ്റുമായി എലോൺ മസ്‌ക്കും ജെഫ് ബെസോസും ഇന്ത്യയിലേക്ക് ; എയർടെലും ജിയോയും പ്രതിസന്ധിയിലേക്ക്

ന്യൂ ഡൽഹി: എലോൺ മസ്‌കിനു പിന്നാലെ ഇന്ത്യയുടെ ബ്രോഡ്ബാൻഡ് മേഖല പിടിക്കാൻ ആമസോൺ ഉടമ ജെഫ് ബെസോസും. ഇന്റർനെറ്റ് അധിഷ്ഠിത കണക്റ്റിവിറ്റി രാജ്യത്ത് എത്തിക്കാനാണ് ഇരുവരും ശ്രമിക്കുന്നത്. നിലവിൽ ഇന്ത്യയിലെ ടെലിക്കോം മേഖലയിൽ മുന്നിട്ടു നിൽക്കുന്ന സുനിൽ മിത്തലിന്റെ എയർടെല്ലിനും മുകേഷ് അംബാനിയുടെ റിലയൻസിനും ഇത് പ്രതിസന്ധി സൃഷ്ടിക്കും.

ഇന്ത്യയിൽ സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾ ആരംഭിക്കുന്നതിന് മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സംരംഭമായ സ്റ്റാർലിങ്കും ആമസോണും ടെലികോം മന്ത്രാലയവും ബഹിരാകാശ വകുപ്പുമായി പ്രത്യേക കൂടിയാലോചനകൾ നടത്തിയിട്ടുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, ഇരുവരും ഇതുവരെ ഔദ്യോഗിക വഴിയിലൂടെ ലൈസൻസിന് അപേക്ഷിച്ചിട്ടില്ല.

ഭൂമിയിൽ നിന്ന് ഏകദേശം 1,000 കിലോമീറ്റർ അകലെ വിന്യസിക്കാവുന്ന ലോ-എർത്ത് ഓർബിറ്റ് (എൽഇഒ) ഉപഗ്രഹങ്ങളിലൂടെ ഒരു ജിബിപിഎസിൽ കുറയാത്ത വേഗതയുള്ള ബാൻഡ്‌വിഡ്ത്ത് വാഗ്ദാനം ചെയ്യുക എന്നതാണ് കമ്പനികളുടെ പദ്ധതി. എയർടെൽ, ജിയോ കമ്പനികളെ കടത്തിവെട്ടാനായി ബിസിനസ്സ് സംരംഭങ്ങൾ, റെയിൽവേ, ഷിപ്പിംഗ് കമ്പനികൾ, പ്രതിരോധ സ്ഥാപനങ്ങൾ, എയർലൈനുകൾ, ടെലികോം കമ്പനികൾ എന്നിവ ഉൾപ്പെടുന്ന വിവിധ ഉപയോക്താക്കൾ ബാൻഡ്‌വിഡ്ത്ത് വിൽക്കപ്പെടും.

Related posts

Leave a Comment