യുഎഇ യാത്ര വേണ്ട; പ്രിൻസിപ്പൽ സെക്രട്ടറിക്ക് കേന്ദ്ര വിലക്ക്

തിരുവനന്തപുരം: വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവന്റെ യുഎഇ യാത്രയ്ക്ക് കേന്ദ്ര സർക്കാരിന്റെ വിലക്ക്. ദുബായിൽ നടക്കുന്ന വേൾഡ് എക്സ്പോയിൽ പങ്കെടുക്കാനുള്ള അനുമതിയാണ് നിഷേധിച്ചത്. ഇളങ്കോവന് പുറമേ ഡയറക്ടർ എസ് ഹരികിഷോറിന്റെ യാത്രക്കും വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയിട്ടില്ല. നവംബർ 10 മുതൽ 12 വരെ ദുബായ് സന്ദർശിക്കാനാണ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ യാത്രാനുമതി തേടിയത്. എന്നാൽ ഈ തീയതികളിൽ സന്ദർശനാനുമതി നൽകുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംസ്ഥാന സർക്കാരിനെ അറിയിച്ചു. ആവശ്യമെങ്കിൽ ഡിസംബർ ആദ്യവാരം സന്ദർശിക്കാമെന്നാണ് മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നത്. ഡിസംബർ 24 മുതൽ ജനുവരി 6 വരെയാണ് കേരള പവലിയൻ ഒരുക്കുന്നത്. ഒക്ടോബറിൽ ആരംഭിച്ച എക്‌സ്‌പോ അടുത്ത വർഷം മാർച്ച് 31 നാണ് അവസാനിക്കുക. അതേസമയം, കേന്ദ്രസർക്കാരിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് ചൂണ്ടിക്കാട്ടി വ്യവസായ മന്ത്രി പി രാജീവ് രംഗത്തുവന്നു.

Related posts

Leave a Comment