Business
‘അകലെ നിന്നും വിശ്വാസങ്ങളെ മുറുകെപ്പിടിക്കാം’; എല്ലാം മൊബൈൽ ആപ്ലിക്കേഷന് സ്വീകാര്യതയേറുന്നു

കൊച്ചി: ക്ഷേത്രങ്ങളെ കണ്ടെത്തുവാനും വിവിധ പൂജകളും മറ്റും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുംസഹായിക്കുന്ന ‘എല്ലാം’ മൊബൈൽ ആപ്ലിക്കേഷന് സ്വീകാര്യതയേറുന്നു. നിരവധി പേരാണ് ഈ ആപ്ലിക്കേഷനിലൂടെ തങ്ങളുടെ ഇഷ്ട ദേവതകൾക്ക് പൂജകളും വഴിപാടുകളും അർപ്പിക്കുന്നത്. ആർക്കും എവിടെനിന്നും വളരെ വേഗത്തിൽ പൂജ ബുക്ക് ചെയ്യുവാൻ കഴിയുന്നു എന്നതാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അതോടൊപ്പം തന്നെ സുതാര്യമായ രീതിയിൽ ഇടപാടുകൾ നടത്തുവാനും കഴിയും. മൊബൈൽ ഫോണിൽ ലഭ്യമാകുന്ന ആപ്ലിക്കേഷൻ വഴി ക്ഷേത്രങ്ങളിലെ പൂജകൾ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ലഭിക്കുകയും അതിൽ നിന്നും എളുപ്പത്തിൽ തന്നെ ബുക്ക് ചെയ്യുവാനും കഴിയുന്നു. കേരളത്തിലെ പ്രധാനപ്പെട്ട എഴുപതോളം ക്ഷേത്രങ്ങൾ നിലവിൽ ‘എല്ലാ’മിൽ ലഭ്യമാണ്. തൃശ്ശൂർ പാറമേക്കാവ് ക്ഷേത്രം, മലപ്പുറം തിരുനാവായ നവാമുകുന്ദാ ക്ഷേത്രം, എറണാകുളം തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം, കോട്ടയം കുമാരനല്ലൂർ ദേവി ക്ഷേത്രം,ആലത്തിയൂർ ഹനുമാൻകാവ്, തൃപ്രങ്ങോട് ശിവക്ഷേത്രം, സൂര്യ കാലടി മഹാഗണപതി ദേവസ്ഥാനം തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.2020ൽ ആരംഭിച്ച അപ്ലിക്കേഷൻ ഇപ്പോൾ ഈ മേഖലയിലെ പ്രധാനപ്പെട്ട ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. ക്ഷേത്രങ്ങൾക്ക് പുറമേ പൊതു ഇടങ്ങളിലെ പാർക്കിംഗ് സൗകര്യവും ഭക്ഷണം ബുക്കിംഗ് സൗകര്യവും നിലവിലുണ്ട്. ഇതിന് പുറമേ മറ്റു മേഖലകളിൽ കൂടി കടന്നുവരുവാൻ ഒരുങ്ങുകയാണെന്ന് കമ്പിനി വ്യക്തമാക്കുന്നു. ‘എല്ലാം’ കണ്ടെത്തുവാനും ബുക്ക് ചെയ്യുവാനും ഉള്ള ഒരിടമായി ‘എല്ലാം’ മാറുകയാണെന്ന് അനന്തം ഓൺലൈൻ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ നീതു രാജശേഖരൻ പറഞ്ഞു.
Business
ശീതകാല കളക്ഷനുകളുമായി പ്ലാറ്റിനം ലവ് ബാന്‍ഡ്

തിരുവനന്തപുരം: പിജിഐയുടെ പ്ലാറ്റിനം ലവ് ബാന്‍ഡ്‌സ് ശീതകാല വിവാഹങ്ങള്‍ക്ക് അനുയോജ്യമായ ഒരു എക്‌സ്‌ക്ലൂസീവ് ശേഖരം അവതരിപ്പിക്കുന്നു. ഇമ്പെര്‍ഫക്റ്റിലി പെര്‍ഫെക്റ്റ്, ആങ്കേര്‍ഡ് ഇന്‍ സ്‌ട്രെംഗ്ത്, എംബ്രേസ് ഓഫ് പ്യൂരിറ്റി എന്നിങ്ങനെ മൂന്നു ശേഖരങ്ങളാണ് ഈ ശീതകാലത്ത് പ്രണയ ജോഡികള്‍ക്കായി പ്ലാറ്റിനം ലവ് ബാന്‍ഡ്‌സ് പുറത്തിറക്കുന്നത്. അസമമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഇമ്പെര്‍ഫക്റ്റിലി പെര്‍ഫെക്റ്റ് പ്ലാറ്റിനം ലവ് ബാന്‍ഡുകള്‍ പ്ലാറ്റിനം ആഭരണത്തില്‍ വജ്രങ്ങള്‍ യോജിപ്പിച്ചവയാണ്. ആങ്കേര്‍ഡ് ഇന്‍ സ്‌ട്രെങ്ത് എന്ന പേര് സൂചിപ്പിക്കുന്നത് പോലെ ശക്തമായ പ്രണയങ്ങള്‍ക്ക് മുഖഭാവം പകരുന്ന ഈ പ്ലാറ്റിനം ആഭരണങ്ങള്‍ സൂര്യകിരണങ്ങളുടെ വിസ്‌ഫോടനംപോലെ തിളങ്ങുന്ന കേന്ദ്രം കൊണ്ട് അലങ്കരിച്ചിരിക്കുന്നു. എംബ്രേസ് ഓഫ് പ്യൂരിറ്റി എന്ന പ്രണയ ബാന്‍ഡുകള്‍ കാലികമായ രൂപകല്‍പനയില്‍ പ്രായഭേദമന്യേ ഗ്രീക്ക് രൂപങ്ങള്‍ സമന്വയിപ്പിക്കുന്നു. 95 ശതമാനം ശുദ്ധമായ പ്ലാറ്റിനത്തില്‍ നിര്‍മ്മിച്ച ഈ ആഭരണ കളക്ഷനുകള്‍ ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി റീട്ടെയില്‍ സ്റ്റോറുകളില്‍ ഉടനീളം ലഭ്യമാണ്.
Business
ഹോസ്പിറ്റലിലേക്ക് ആംബുലന്‍സ് കൈമാറി ഇസാഫ് ബാങ്ക്

കൊച്ചി: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി മരടിലെ പി എസ് മിഷന്‍ ഹോസ്പിറ്റലിലേക്ക് ഇസാഫ് ആംബുലന്‍സ് വാങ്ങി നല്‍കി. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ സിസ്റ്റര്‍ ഡോ. ആനി ഷീലക്ക് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒ യുമായ കെ. പോള്‍ തോമസും ഇസാഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മെറീന പോളും ചേർന്ന് വാഹനം കൈമാറി. ബാങ്കിന്റെ ചെയര്‍മാന്‍ പി. ആര്‍. രവി മോഹന്‍ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്ത ചടങ്ങിൽ മുൻ ഡയറക്ടർ ഡോ. വി. എ. ജോസഫ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ്, സസ്റ്റൈനബിള്‍ ബാങ്കിങ് ഹെഡ് റെജി കോശി, ബ്രാഞ്ച് ബാങ്കിങ് ഹെഡ് രജിഷ് കളപുരയില്‍, മാര്‍ക്കറ്റിങ് ഹെഡ് ശ്രീകാന്ത് സി. കെ, റീജണല്‍ ഹെഡ് പ്രദീപ് നായര്‍, ക്ലസ്റ്റര്‍ ഹെഡ് അലക്‌സ് കരുവേലില്‍, പി എസ് മിഷന്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കുഞ്ഞുമോന്‍ സെബാസ്റ്റ്യന്‍, എച്ച് ആര്‍ വിഭാഗം പ്രതിനിധി ഡോ. വിദ്യേശ്വരി, നഴ്‌സിങ് സൂപ്രണ്ട് സിസ്റ്റര്‍ ശോഭ, ഡോക്ടേഴ്‌സ് എന്നിവര്‍ പങ്കെടുത്തു.
Business
ആഗോള സ്റ്റാര്‍ട്ടപ്പ് മേളയില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ മലയാളിയുടെ സ്റ്റാര്‍ട്ടപ്പ്

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ബീച്ച് സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബലിലില്‍ കുടിവെള്ളം എത്തിക്കുന്നത് മലയാളി ആരംഭിച്ച കുടിവെള്ള ടെക് സ്റ്റാര്‍ട്ടപ്പ്. 2020ല്‍ തുടങ്ങിയ മുഹമ്മദ് ഷാജര്‍, മുസ്തഫയും ചേർന്നു ആരംഭിച്ച അഗ്വാ ഇന്ത്യ മേളയില്‍ ദിവസേന 10000 ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. 20 കിയോസ്‌കുകളിലൂടെ 30 തൊഴിലാളികളെ ഇതിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.സര്‍വത്ര വെള്ളം, എല്ലാവര്‍ക്കും കുടിവെള്ളം -അതാണ് മുഹമ്മദ് ഷാജറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അഗ്വാ ഇന്ത്യ സ്റ്റാര്‍ട്ടപ്പിന്റെ ലക്ഷ്യം. രാജ്യത്തിന് അകത്തും പുറത്തും വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ശുദ്ധമായ കുടിവെള്ളം കിട്ടാന്‍ നേരിട്ട പ്രയാസങ്ങളില്‍നിന്നാണ് ഷാജര്‍ ഇത്തരമൊരു സംരംഭത്തെക്കുറിച്ചു ചിന്തിച്ചത്.കുടിവെള്ളവുമായി ബന്ധപ്പെട്ട എല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്നതാണ് അഗ്വാ ഇന്ത്യുടെ ദൗത്യം. കുടിവെള്ളം വിലമതിക്കാനാത്ത വിഭവമാണ്. അത് ശുദ്ധീകരിച്ച്, ശേഖരിച്ച് എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് അഗ്വാ ഇന്ത്യയുടെ ഉദ്ദേശ്യമെന്ന് മുഹമ്മദ് ഷാജര്‍ പറഞ്ഞു.കൊച്ചിയില്‍ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചു സ്റ്റാര്‍ട്ട് അപ്പിന്റെ പ്രോട്ടോ ടൈപ്പ് പരീക്ഷിച്ചത്. ആദ്യ മൂലധനം സമാഹരിക്കുന്നതിനും ആ പരീക്ഷണം സഹായിച്ചു. കിടിവെള്ളം അവശ്യ വസ്തുവായതും ഇത്തരമൊരു ഏകീകൃത സംവിധാനത്തിന്റെ അഭാവവും അഗ്വാ ഇന്ത്യയുടെ സ്വീകാര്യതക്ക് ആക്കം കൂട്ടി. വാട്ടര്‍ ഗാലണ്‍, പ്യൂരിഫയറുകള്‍, വാട്ടര്‍ ടാങ്കറുകള്‍, വാട്ടര്‍ ബാങ്കുകള്‍, പാനീയങ്ങള്‍ തുടങ്ങി സകല കുടിവെള്ള സ്രോതസ്സുകളും ഒരു കുടക്കീഴില്‍ അഗ്വ ഇന്ത്യ ലഭ്യമാക്കുന്നു. അത്യാധുനിക സാങ്കേതികവിദ്യയാണ് അഗ്വാ ഇന്ത്യ ഉപയോഗിക്കുന്നത്. പണ്ടൊക്കെ വേനലില്‍ നമ്മള്‍ കുടിവെള്ളത്തിന് ബുദ്ധിമുട്ടിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ അതല്ല സ്ഥിതി വരള്‍ച്ചയിലും പ്രളയത്തിലും നല്ല വെള്ളം ലഭിക്കുന്നില്ല. നമ്മുക്ക് മഴ ധാരാളം കിട്ടുന്ന പ്രദേശമാണ്. അവിടെ മഴവെള്ളം സംഭരിക്കാന്‍ കഴിയുന്ന വാട്ടര്‍ ബാങ്കുകള്‍ എന്ന ആശയമാണ് ഞങ്ങളുടെ അടുത്ത പദ്ധതി. മഴ വെള്ള സംഭരണം പരമാവധി പ്രോഹത്സാഹിപ്പിക്കുകയും അത് ശുദ്ധീകരിച്ച് ആവശ്യക്കാര്‍ക്ക് നല്‍കുകയുമാണ് പരിപാടി.മഴവെള്ളം ശേഖരിക്കുന്നവര്‍ക്ക് ധനസഹായം നല്‍കും. ഇത്തരം പദ്ധതികളിലൂടെയല്ലാതെ നാം നേരിടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ സാധിക്കില്ലെന്ന് മുഹമ്മദ് ഷാജര്‍ ചൂണ്ടിക്കാണിക്കുന്നു.അഗ്വാ ഇന്ത്യ കൊച്ചിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. ഓരോ നഗരത്തിലും 100-ലധികം വെണ്ടര്‍മാരുണ്ട്. താമസിയാതെ മറ്റ് മെട്രോ നഗരങ്ങളിലേക്കും ഗ്രാമീണ മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ അഗ്വാ ഇന്ത്യ ലക്ഷ്യമിടുന്നു.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad4 weeks ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login