ഗുരുവായൂർ ആനയോട്ടത്തിൽ രവികൃഷ്ണൻ ഒന്നാമത്

ഗുരുവായൂർ ആനയോട്ടത്തിൽ രവികൃഷ്ണൻ ഒന്നാമത്. മൂന്ന് ആനകളെ മാത്രം പങ്കെടുപ്പിച്ച് മാത്രമാണ് ഇത്തവണത്തെ ആനയോട്ടം. രവികൃഷ്ണൻ, ദേവദാസ്, വിഷ്ണു എന്നീ ആനകളാണ് ആനയോട്ടത്തിൽ പങ്കെടുത്തത്. രവികൃഷ്ണൻ ഒന്നാമതായി ഓടിയെത്തി. വിഷ്ണു രണ്ടാമത് എത്തി. ഓട്ടത്തിൽ വിജയിക്കുന്ന ആനയാണ് ഉത്സവ സമയത്ത് ഭഗവാൻ്റെ സ്വർണത്തിടമ്പ് എഴുന്നള്ളിക്കുക.നിരവധി ആളുകളാണ് ആനയോട്ടം കാണുന്നതിനായി എത്തിയിരിക്കുന്നത്. കൊവിഡ് ആയതിനാൽ നിയന്ത്രണങ്ങൾ നിലവിലുണ്ട്. സാധാരണ രീതിയിൽ ആനയോട്ടം കാണാൻ ജനസാഗരം എത്തുന്നതാണ്. എന്നാൽ, കൊവിഡ് ആയതിനാൽ ആളുകൾ കുറവാണ്.

Related posts

Leave a Comment